ദാ... അവള്‍ തന്നെ നേരിട്ട് വന്നിട്ടുണ്ട്, മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്; രാഹുലെന്നെ പെര്‍വേര്‍ട്ടിനു വേട്ടയാടാനുള്ള നിലം ഒരുക്കി കൊടുത്തത് ഷാഫി പറമ്പില്‍ എന്ന അയാളുടെ ഹെഡ് മാഷ്: ആരോപണം ഉന്നയിച്ച ഷഹനാസിന് പിന്തുണയുമായി ഹണി ഭാസ്‌കരന്‍

ഷഹനാസിന് പിന്തുണയുമായി ഹണി ഭാസ്‌കരന്‍

Update: 2025-12-03 18:36 GMT

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് എം. എ. ഷഹനാസിനെ പിന്തുണച്ച് എഴുത്തുകാരി ഹണി ഭാസ്‌കരന്‍ രംഗത്ത്. മാധ്യമങ്ങളോട് സംസാരിച്ച് ഷഹനാസ് നേരിട്ട് രംഗത്തെത്തിയതില്‍ സന്തോഷമുണ്ടെന്നും, നേരത്തെ ആരോപണം ഉന്നയിച്ച തനിക്കെതിരെ തെറിവിളികളുമായി വന്ന 'പെര്‍വേര്‍ട്ടുകള്‍ക്ക്' മറുപടി ലഭിച്ചില്ലേ എന്നുമാണ് ഹണി ഭാസ്‌കരന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

പോസ്റ്റിലെ പ്രധാന വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും:

ഷഹനാസിനെ 'ഒരാളെയും ഭയക്കാത്ത ജനുസ്സ്' എന്നും ആത്മാഭിമാനം പണയം വെക്കാത്ത സ്ത്രീ എന്നുമാണ് ഹണി വിശേഷിപ്പിച്ചത്. വീണുപോകുന്ന സ്ത്രീകളെ ചേര്‍ത്തുപിടിച്ച് ബോധ്യപ്പെടുത്തുന്നവളാണ് അവരെന്നും ഹണി പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ സുഹൃത്തിനെ ഡല്‍ഹിക്ക് ഒറ്റയ്ക്ക് പോകാന്‍ ക്ഷണിച്ചു, മോശം സന്ദേശം അയച്ചു എന്നീ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

രാഹുലിനെതിരെ സംസാരിച്ചപ്പോള്‍ ഇത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള കളവാണ് എന്ന് വാദിച്ചവരെ ഹീന ജന്മങ്ങളെന്ന് വിശേഷിപ്പിച്ച് പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ഷാഫി പറമ്പിലിന് വിമര്‍ശനം

രാഹുല്‍ മാങ്കൂട്ടത്തിന് ചൂഷണത്തിനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തത്, രാഹുലിന്റെ 'ഹെഡ് മാഷ്' ആയ ഷാഫി പറമ്പില്‍ ആണെന്നും, ഇത് മറച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ആ ഓടയിലെ നാറ്റം കൂടുതല്‍ വൃത്തികേടാക്കുമെന്നും ഹണി ആരോപിച്ചു.

ഷാര്‍ജ ബുക്ക് ഫെയറില്‍ വെച്ച് സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിച്ച ഒരാളെ നേരിട്ട് ചെന്ന് കണ്ട് ഷഹനാസ് താക്കീത് നല്‍കിയ സംഭവവും ഹണി ഭാസ്‌കരന്‍ പോസ്റ്റില്‍ പങ്കുവെക്കുന്നുണ്ട്.

കോണ്‍ഗ്രസ്സിലെ സ്ത്രീകള്‍ ദുരനുഭവം നേരിട്ടത് കൊണ്ടാണ് പുറത്ത് പറഞ്ഞതെന്നും, കോണ്‍ഗ്രസ് നശിച്ചുപോകാതിരിക്കാനും മറ്റ് സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകാതിരിക്കാനുമാണ് ഇവര്‍ മുന്നോട്ട് വന്നതെന്നും ഹണി വ്യക്തമാക്കി.

ഹണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സന്തോഷായില്ലേ?

രാഹുല്‍ മാങ്കൂട്ടം എന്ന പെര്‍വേര്‍ട്ടിനു എതിരെ പോസ്റ്റ് ഇട്ടപ്പോള്‍ എന്നെ കൊന്നു കൊല വിളിക്കാന്‍ നടന്ന മറ്റു പെര്‍വേര്‍റ്റുകളെ...

രാഷ്ട്രീയ ലാഭത്തിനു വേണ്ടി കളവെഴുതി എന്ന് മെഴുകി മിനുക്കാന്‍ നടന്ന ഹീന ജന്മങ്ങളെ...

രാഹുല്‍ മാങ്കൂട്ടം എന്ന പെര്‍വേര്‍ട്ടിനെ കുറിച്ച് ഷാഫിക്ക് അറിയാമായിരുന്നു എന്ന് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ കൊമ്പും കുലുക്കി വന്ന വെട്ടുകിളി കൂട്ടങ്ങളെ

എന്റെ സുഹൃത്തിനെ അയാള്‍ ഡല്‍ഹിക്കു അയാള്‍ക്കൊപ്പം ഒറ്റയ്ക്ക് പോകാന്‍ ക്ഷണിച്ചു, മോശം സന്ദേശം അയച്ചു എന്ന് പറഞ്ഞപ്പോള്‍ ഒക്കെ തെറിവിളി കൊണ്ടു പട്ടാഭിഷേകം നടത്തിയവരേ...

സന്തോഷമായില്ലേ?

ദാ... അവള്‍ തന്നെ നേരിട്ട് വന്നിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെയൊക്കെ അണ്ണാക്കില്‍ തന്നെ പടക്കം പൊട്ടിച്ചിട്ടുണ്ട്. യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തക...! എം. എ ഷഹനാസ്. ഒരാളെയും ഭയക്കാത്ത ജനുസ്സാണ്. അക്രമവുമായി ചെന്നാലൊന്നും ഏല്‍ക്കില്ല. ആത്മാഭിമാനം തെല്ലു പോലും പണയം വെയ്ക്കാത്ത സ്ത്രീയാണ്. വീണു പോകുന്ന സ്ത്രീകളോട് കൂടെ ഉണ്ട് എന്ന് അട്ട പിടിക്കും പോലെ ചേര്‍ത്ത് പിടിച്ച് ബോധ്യപ്പെടുത്തുന്നവളാണ്.

ഷാര്‍ജ ബുക്ക് ഫെയര്‍ സമയത്ത് മാക്ബെത് ന്റെ സ്റ്റോളില്‍ ഞങ്ങള്‍ സ്ത്രീകള്‍ കൂടി നിന്ന് സന്തോഷിക്കുന്നത് കണ്ടപ്പോള്‍ തെമ്മാടിത്തരം പറഞ്ഞ കരിങ്കോഴി പ്രാഞ്ചിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും നേരിട്ട് ചെന്ന് കണ്ട് സ്ത്രീകളെ കുറിച്ച് വൃത്തികേട് പറഞ്ഞാല്‍ ഇവിടെ എന്ത് നിയമനടപടി നേരിടേണ്ടി വന്നാലും പ്രശ്നമില്ല അടിച്ച് നിന്റെ മുഖം തിരിക്കും എന്ന് പറഞ്ഞിട്ട് അധിക ദിവസമായിട്ടില്ല.

പെര്‍വേര്‍റ്റുകളെ.... രാഹുല്‍ വിഷയത്തില്‍ ഞാന്‍ നടത്തിയ പത്ര സമ്മേളനവും ചാനലുകള്‍ക്ക് കൊടുത്ത ഓരോ ബൈറ്റുകളും ഒന്നുകൂടി ഇരുന്ന് കണ്ടോ... അണുവിടെ തെറ്റാതെ ബോധ്യമുള്ള കാര്യങ്ങളെ കുറിച്ച് വിളിച്ച് പറഞ്ഞിട്ടുണ്ട്.

നിങ്ങളുടെയൊക്കെ മൂട്ടില്‍ തീ ഇട്ടത് ദുരനുഭവം നേരിട്ട കോണ്‍ഗ്രസ്സിലെ സ്ത്രീകള്‍ തന്നെയാണ്. കോണ്ഗ്രസ് നശിച്ച് പോകരുത് എന്നത് കൊണ്ടാണ്. പെര്‍വേര്‍റ്റുകളുടെ ചൂഷണങ്ങള്‍ക്ക് മറ്റു സ്ത്രീകള്‍ പെട്ട് പോകരുത് എന്നത് കൊണ്ടാണ്. ആത്മാഭിമാനമുള്ള സ്ത്രീകള്‍ അതില്‍ ഉള്ളതുകൊണ്ടാണ്.

ഇടതു സര്‍ക്കാര്‍ ഇലക്ഷന് വേണ്ടി സ്ത്രീകളെ ഇറക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് എന്ന് ഇനി നിങ്ങള്‍ പറയുമോ?

രാഹുലെന്നെ പെര്‍വേര്‍ട്ടിനു വേട്ടയാടാനുള്ള നിലം ഒരുക്കി കൊടുത്തത് ഷാഫി പറമ്പില്‍ എന്ന അയാളുടെ ഹെഡ് മാഷ് ആണ് എന്ന സത്യത്തെ ഇനി നിങ്ങള്‍ എങ്ങനൊക്കെ മൂടാന്‍ ശ്രമിച്ചാലും ആ ഓടയിലെ നാറ്റം നിങ്ങളെ കൂടുതല്‍ വൃത്തികേടാക്കും.

പെര്‍വേര്‍ട്ടുകള്‍ക്ക് ഇനിയും ആക്രമിക്കാം. പക്ഷേ അപ്പോഴും നിങ്ങളെ കൂസാതെ, നയിച്ചു ജീവിക്കുന്ന സ്ത്രീകളെ, അഭിപ്രായ സ്വാതന്ത്ര്യമുള്ള സ്ത്രീകളെ അവരെ ഭയപ്പെടുത്താന്‍ നിങ്ങളുടെ ആയുസ്സ് തികയാതെ വരും...

നിങ്ങള്‍ കോഴിക്കൂടിന് കാവല്‍ ഇരുന്ന് നേരം വെളുപ്പിച്ചാട്ടെ....!

പ്രിയപ്പെട്ടവളെ.... അഭിവാദ്യങ്ങള്‍. സധൈര്യം മുന്നോട്ട്...


Full View

Tags:    

Similar News