യു എസില്‍ കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി; നെഞ്ചിനും കൈക്കും കാലിനും ഗുരുതര പരിക്ക്; വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടലില്‍ കുടുംബത്തിന് വീസ ലഭിച്ചു; നാളെ യു എസിലേക്ക് പുറപ്പെടുമെന്ന് യുവതിയുടെ പിതാവ്

ഇന്ത്യന്‍ വിദ്യാര്‍ഥിനി കോമയില്‍; അടിയന്തര ഇടപെടലില്‍ കുടുംബത്തിന് വീസ

Update: 2025-02-28 10:10 GMT

വാഷിങ്ടന്‍: അമേരിക്കയില്‍ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോമയില്‍ തുടരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനി നീലം ഷിന്‍ഡെ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായി. യുവതിക്ക് നെഞ്ചിനും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നെഞ്ചിനേറ്റ പരുക്കാണ് യുവതി കോമയിലാകാന്‍ കാരണമെന്നാണു വിവരം. അതേ സമയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതിവേഗ ഇടപെടലിനെ തുടര്‍ന്ന് കുടുംബത്തിന് അമേരിക്ക വീസ അനുവദിച്ചു.

നീലം ഷിന്‍ഡെയുടെ കുടുംബത്തിന് വീസ നല്‍കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതു പരിഗണിച്ചാണു കുടുംബത്തിന് അടിയന്തരമായി വീസ അനുവദിച്ചിരിക്കുന്നത്. അതേസമയം, വാഹനമോടിച്ചിരുന്ന 58 വയസുകാരന്‍ ലോറന്‍സ് ഗാലോയെ സ്‌കാരമെന്റോ (Sacramento) പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 14ന് കലിഫോര്‍ണിയയില്‍ വച്ചാണ് വാഹനമിടിച്ച് നീലം അപകടത്തില്‍പ്പെടുന്നത്. ഗുരുതര പരുക്കുകളോടെ യുസി ഡേവിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.

വീസ അനുവദിച്ചതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് കുടുംബം നന്ദി അറിയിച്ചു. നാളെ യുഎസിലേക്കു പുറപ്പെടുമെന്നു പിതാവ് തനജി ഷിന്‍ഡെ പറഞ്ഞു. അപകടം നടന്ന് 48 മണിക്കൂറിനുള്ളില്‍ കുടുംബം വീസ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും അഭിമുഖത്തിനുള്ള സ്ലോട്ട് 2026ലെ തീയതിയിലേക്കാണ് ലഭിച്ചത്. തുടര്‍ന്ന് എന്‍സിപി എംപി സുപ്രിയ സുലെ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അടിയന്തരമായി ഇടപെട്ടതിനാല്‍ അരമണിക്കൂറിനുള്ളില്‍ അഭിമുഖം നടത്തി വീസ അനുവദിച്ചു. കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ നീലം, കഴിഞ്ഞ നാലു വര്‍ഷമായി യുഎസിലാണ്. മഹാരാഷ്ട്രയിലെ സത്ര സ്വദേശിയാണ്.

വൈകുന്നേരത്തെ നടത്തത്തിനിടയിലാണ് നീലം ഷിന്‍ഡെ അപകടത്തില്‍പ്പെട്ടത്. പുറകില്‍ നിന്നെത്തിയ കാര്‍ നീലത്തെ ഇടിച്ച ശേഷം നിര്‍ത്താതെ കടന്നുപോകുകയായിരുന്നു. അപകടത്തിനു ശേഷം 35 വയസുളള നീലത്തെ സി. ഡേവിസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. കൈകാലുകള്‍ക്കും തലയ്ക്കും നെഞ്ചിലും പരിക്കേറ്റ നീലം നിലവില്‍ കോമയിലാണ്. നെഞ്ചിനേറ്റ ആഘാതമാണ് നീലത്തെ കോമയിലെത്തിച്ചത്. അപകടം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് റൂം മേറ്റില്‍ നിന്ന് ബന്ധുക്കള്‍ വിവരം അറിഞ്ഞത്.

നീലത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് യുഎസില്‍ എത്താന്‍ ആവശ്യപ്പെട്ട് കുടുംബത്തിന് ആശുപത്രി അധികൃതര്‍ ഇ മെയില്‍ അയച്ചിരുന്നു. ഓപ്പറേഷന്‍ നടത്തുവാന്‍ രക്തബന്ധമുള്ളവരുടെ അനുമതിവേണമെന്നും രോഗി മരണാസന്നയായതിനാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായി ആരെങ്കിലും ഒപ്പമുണ്ടാകണമെന്നുമാണ് ആശുപത്രിയുടെ നിലപാടെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കിലും ഇരയുടെ ബന്ധുക്കളുടെ സാന്നിധ്യം ആവശ്യമാണെന്നാണ് പൊലീസിന്റെ നിലപാട്.

'പോലീസ് അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവളുടെ റൂംമേറ്റ്സ് ഫെബ്രുവരി 16 ന് ഞങ്ങളെ അറിയിച്ചു. അവള്‍ക്ക് ഒരു വലിയ അപകടമുണ്ടായെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു.' യുവതിയുടെ അമ്മാവന്‍ സഞ്ജയ് കദം പറഞ്ഞു. അവളുടെ തലച്ചോറില്‍ ഓപ്പറേഷന്‍ ചെയ്യാന്‍ ഞങ്ങളുടെ അനുമതി വാങ്ങി. അവള്‍ ഇപ്പോള്‍ കോമയിലാണ്, ഞങ്ങള്‍ അവിടെ ഉണ്ടായിരിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 14 ന് കലിഫോര്‍ണിയയിലെ സാക്രമെന്റോയിലാണ് അപകടം നടന്നത്. സായാഹ്ന നടത്തത്തിനിടെ പിന്നില്‍ നിന്ന് ഒരു വാഹനം നിലം ഷിന്‍ഡെയെ ഇടിച്ചു വീഴ്ത്തിയതായാണ് റിപ്പോര്‍ട്ട്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയി. തലയിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അപകടവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് ദിവസത്തിന് ശേഷമാണ് അപകട വിവരം കുടുംബം അറിഞ്ഞത്. തലയില്‍ ശസ്ത്രക്രിയ നടത്താന്‍ ആശുപത്രി അനുമതി തേടിയതായി കുടുംബം പറഞ്ഞു. നിലവില്‍ കോമയിലാണ് യുവതി. മാസ്റ്റര്‍ ഓഫ് സയന്‍സ് വിദ്യാര്‍ഥിനിയായ ഷിന്‍ഡെ കഴിഞ്ഞ നാല് വര്‍ഷമായി യുഎസിലാണ്. അപകടവിവരം അറിഞ്ഞതു മുതല്‍ അടിയന്തര വീസയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു കുടുംബം.

Tags:    

Similar News