യേശു ക്രിസ്തു ജനിച്ചത് ബിസി ഒന്നാം നൂറ്റാണ്ടിലോ? ഡിസംബര്‍ 25ലെ ക്രിസ്മസ് ആഘോഷം ചരിത്ര സത്യമല്ലേ? മഞ്ഞുകാലത്തല്ല പകരം വസന്ത കാലത്തായിരുന്നു ജനനമെന്നും വാദം; ക്രിസ്മസിന് തൊട്ടുമുന്‍പ് യേശുവിനെ ചൊല്ലിയൊരു പണ്ഡിത തര്‍ക്കം

Update: 2024-12-09 09:03 GMT

ലണ്ടന്‍: ഒരു ക്രിസ്മസ് കാലം കൂടി വന്നണയുമ്പോള്‍ യേശുവിേനെ ചൊല്ലി പണ്ഡിതന്‍മാര്‍ക്കിടയില്‍ ഒരു തര്‍ക്കവും ഉടലെടുക്കുന്നു. യേശുക്രിസ്തു ജനിച്ചത് ബി.സി നാലാം നൂറ്റാണ്ടിലാണം എന്നാണ് ഒരു വിഭാഗം ഇപ്പോള്‍ വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മഞ്ഞുകാലത്ത് അല്ല പകരം വസന്തകാലത്താണ് യേശു ജനിച്ചത് എന്നാണ് ഇവര്‍ വാദിക്കുന്നത്.

യേശുവിന്റെ രണ്ടായിരത്തി ഇരുപത്തിമൂന്നാം പിറന്നാളാണ് ലോകം ഇപ്പോള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ക്രിസ്തു ജനിച്ചത് എ.ഡി ഒന്നാം നൂറ്റാണ്ടില്‍ അല്ല ബി.സി ഒന്നാം നൂറ്റാണ്ടിലാണ് എന്നാണ് ഒരു വിഭാഗം ഇപ്പോള്‍ വാദം ഉന്നയിക്കുന്നത്. ക്രിസ്തു ജനിച്ചത് ക്രിസ്തു

വര്‍ഷത്തിന് മുമ്പാണ് എന്ന ഈ വാദത്തെ അംഗീകരിക്കാന്‍ പലരും വിസമ്മതിക്കുകയാണ്. പുരാതന കാലത്തെ വാനനിരീക്ഷണ രേകഖള്‍ പരിശോധിച്ചതിന് ശേഷമാണ് തങ്ങള്‍ ഇക്കാര്യം ഉന്നയിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രൊഡ്യൂ സര്‍വ്വകലാശാലയിലെ പ്രൊഫസറായ ലോറന്‍സ് മൈക്കി ട്യുക്കിനെ പോലയുള്ള പ്രമുഖരാണ് ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നത്.

ക്രിസ്തു ജീവിച്ചിരുന്ന കാലത്തുണ്ടായിരുന്ന പ്രമുഖരെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഉദാഹരണമായി ഹെരോദ് രാജാവിനെ കുറിച്ച് പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത് അദ്ദേഹം ജെറുസലേമും ബെത്ലഹേമും എല്ലാം ഭരിച്ചിരുന്ന കാലഘട്ടം ബി.സി 37 ആണ് എന്ന കാര്യമാണ്. ക്രിസ്തു ജനിക്കുന്ന കാലഘട്ടത്തില്‍ രണ്ട് വയസിന് താഴെയുള്ള എല്ലാ ആണ്‍കുട്ടികളേയും കൊല്ലാന്‍ ഹെരോദ് രാജാവ് ഉത്തരവിട്ടു എന്നാണ് ബൈബിളില്‍ പറയുന്നത്. ഇക്കാര്യം സത്യമാണെങ്കില്‍ ക്രിസ്തു ജനിച്ചത് ഹെരോദ് രാജാവ് മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ്.

ഹെരോദ് രാജാവിന്റെ ജീവിതത്തെ കുറിച്ചുള്ള നിരവധി തെളിവുകള്‍ ഇന്നും ലഭ്യമാണ്. രാജാവിന്റെ മരണത്തിന് തൊട്ടു മുമ്പായി ഒരു ചന്ദ്രഗ്രഹണം നടന്നതായി ഗവേഷകര്‍ പറയുന്നു. പ്രമുഖ ജൂതചരിത്രകാരനായ ഫ്ളാവിയസ് ജോസഫസ് ആണ് ഇക്കാര്യം പറയുന്നത്. അത് പോലെ തന്നെ ഹെരോദ രാജാവ് കുട്ടികളെ കൂട്ടക്കൊല നടത്താന്‍ ഉത്തരവിട്ടതിന്റെ യാതൊരു രേഖകളും ഇനിയും ലഭ്യമല്ല. ബി.സി നാലാം നൂറ്റാണ്ടിലായിരിക്കും രാജാവ് മരിച്ചതെന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്.

എന്നാല്‍ ബൈബിളില്‍ പിലാത്തോസിനേയും അഗസ്റ്റസ് രാജാവിനേയും കുറിച്ച് പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയാണ്. ക്രിസ്തു വര്‍ഷം നാലാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് ക്രിസതു ജനിച്ചത് ഡിസംബര്‍ 25 നാണ് എന്ന പരാമര്‍ശം പുറത്തു വരുന്നത്.

Tags:    

Similar News