കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിച്ചു; കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; കുട്ടികളുടെ ബാല്യം നഷ്ടപ്പെടുത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി; ഒരേ പ്രതിക്ക് ഇരട്ട ജീവപര്യന്തം കിട്ടിയ അപൂര്‍വ കേസിലെ വിധി
ഒരേ പ്രതിക്ക് ഇരട്ട ജീവപര്യന്തം കിട്ടിയ അപൂര്‍വ കേസിലെ വിധി
തിരുവനന്തപുരം :ആരോരുമില്ലാതെ ആ ഇരുണ്ട മുറിയില്‍ ഭീകരമായ പീഡനമേറ്റ ആ സഹോദരിമാര്‍ പരസ്പരം കെട്ടി പിടിച്ചു അലറി വിളിച്ചു. ഇരുവരുടെയും വാ പൊത്തി പിടിച്ചു അയാള്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ അയാള്‍ക്ക് വഴങ്ങി. അമ്മയെ കാണണമെന്ന് കരഞ്ഞ് വിളിച്ചെങ്കിലും കേള്‍ക്കാന്‍ ആരുമില്ലായിരുന്നു. ആറ് മാസത്തോളം തടവറയ്ക്ക് സമാനമായ ജീവിതമാണ് ഈ കുരുന്നുകള്‍ അനുഭവിച്ചത്. കുട്ടികളുടെ ബാല്യം നഷ്ടപ്പെടുത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി ആര്‍. രേഖ വിധിന്യായത്തില്‍ പറയുന്നു. സഹോദരിയുടെ മുന്നില്‍ വെച്ച് ഒമ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകന് വീണ്ടും മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ് വിധിച്ചിരിക്കുകയാണ്
2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു.അമ്മൂമ്മയുടേയും ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്. ഈ സമയങ്ങളില്‍ അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്.ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തില്‍ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോള്‍ കുട്ടികള്‍ പൊട്ടി കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാല്‍ ആരും കേട്ടില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയായത്. കുട്ടികള്‍ നിലവിലും ഷെല്‍ട്ടര്‍ ഹോമിലാണ് താമസിക്കുന്നത്.
മുരുക്കുംപുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളില്‍ താമസിക്കുമ്പോഴാണ് പ്രതി അമ്മൂമ്മയ്‌ക്കൊപ്പം താമസിക്കാന്‍ എത്തിയത്. അമ്മ ദുബായില്‍ ജോലിക്ക് പോയതിന് ശേഷം കുട്ടികളെ വിളിച്ചിട്ടില്ല. അച്ഛന്‍ തിരിഞ്ഞ് നോക്കിയിട്ടുമില്ല. ഏക ആശ്രയം അമ്മൂമ്മ മാത്രമായിരുന്നു. അമ്മൂമ്മയോടെ പ്രതിക്ക് അടുപ്പമുണ്ടായതിനാല്‍ അമ്മൂമ്മയോട് പറഞ്ഞില്ല. മുരുക്കുംപുഴയില്‍ വെച്ച് അടുത്തു താമസിക്കുന്ന രാജന്‍ എന്നയാളുടെ മുറിയില്‍ പറയാന്‍ പോയെങ്കിലും ഭയന്നു പറഞ്ഞില്ല. കുട്ടികള്‍ അവിടെ നിന്ന് കരഞ്ഞപ്പോള്‍ രാജന് സംശയം തോന്നിയിരുന്നു. പിന്നെ രാജന്‍ ശ്രദ്ധിച്ച് തുടങ്ങിയപ്പോഴാണ് പീഡനം കണ്ടതും സംഭവം വീട് ഉടമസ്ഥയായ മോളിയോടെ പറഞ്ഞത്. തുടര്‍ന്നാണ് മംഗലപുരം പോലീസ് വിവരം അറിഞ്ഞത്.
.
ഒമ്പതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമന്‍ (63)ന് മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. അനിയത്തിയായ ആറ് കാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ആഴ്ച ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍ക്കണം. ഇത് കൂടാതെ പതിനാല് വര്‍ഷം കഠിന തടവും അനുഭവിക്കണം. കേസ് വിസ്താര വേളയില്‍ ഇരു കുട്ടികളും കരഞ്ഞതിനാല്‍ കേസ് വിസ്താരം പല തവണ നിര്‍ത്തി വച്ചു. മൂത്ത കുട്ടിയോട് അച്ഛന്‍ വിളിച്ചു തനിക്ക് നാണക്കേടായതിനാല്‍ മൊഴി പറയരുതെന്ന് ആവശ്യപ്പെട്ടതിനാല്‍ ആദ്യം കുട്ടി മൊഴി പറയാന്‍ വിസമ്മതിച്ചു. പിന്നീട് അനിയത്തി കൊടുത്ത ധൈര്യത്തിലാണ് മൊഴി പറഞ്ഞത്. രണ്ട് കേസുകളും ചിട്ടയായി നടത്താന്‍ പ്രോസീക്യൂഷന്‍ സാധിച്ചതിനാല്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍ക്കാനും സാധിച്ചു.
പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹന്‍ ഹാജരായി. കേസിലെ സാക്ഷികള്‍ പ്രൊസിക്യൂഷന്‍ അനുകൂലമായി മൊഴി പറയുകയും ചെയ്തു.