വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ 12 കോടി സമ്മാനം VD 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്; ഒന്നാം സമ്മാനം കോഴിക്കോടുള്ള ഏജന്റ് എടുത്ത് വില്‍പ്പന നടത്തിയ ടിക്കറ്റിന്; ആ ഭാഗ്യശാലി എവിടെ? അച്ചടിച്ച് വിപണിയിലെത്തിച്ച 45ലക്ഷം ടിക്കറ്റുകളില്‍ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയെന്ന് കണക്കുകള്‍
വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ 12 കോടി സമ്മാനം VD 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്
കോഴിക്കോട്: ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കേരള ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. VD 204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. പാലക്കാടുള്ള ജസ്വന്ത് എന്ന ഏജന്റില്‍ നിന്നും കോഴിക്കോടുള്ള ഏജന്റ് എടുത്ത് വില്‍പ്പന നടത്തിയ ടിക്കറ്റാണിത്.
കോഴിക്കോട് ജില്ലയില്‍ ആണോ അതോ വേറെ എവിടെ എങ്കിലും ആണോ ഭാഗ്യവാന് എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ടിക്കറ്റ് വില്‍പ്പനയില്‍ മുന്‍പന്തിയില്‍ പാലക്കാട് ജില്ലയായിരുന്നു. 9, 21,020 ടിക്കറ്റുകളാണ് പാലാക്കാട് നിന്നും തിങ്കളാഴ്ച വൈകുന്നേരം വരെ വിറ്റു പോയത്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പേര്‍ക്കാണ് ലഭിക്കുക. വിഎ 699731, വി ബി 207068, വി സി 2632892, വി ഡി 277560, വി ഇ 758876,വി ജി 203046 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം ആറുപേര്‍ക്കാണ് ലഭിക്കുക. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.45ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതില്‍ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പനയില് പാലക്കാട് ജില്ലയാണ് മുന്‍പന്തിയില്‍ നിന്നത്. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശൂരില്‍ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്.
വിഷു ബംപര്‍ ഒന്നാം സമ്മാനം VD 204266
രണ്ടാം സമ്മാനം (ഒരു കോടി വീതം ആറു പേര്‍ക്ക്): VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046
മൂന്നാം സമ്മാനം (10 ലക്ഷം വീതം ആറു പേര്‍ക്ക്): VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186
നാലാം സമ്മാനം (5 ലക്ഷം വീതം ആറു പേര്‍ക്ക്): VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026
അഞ്ചാം സമ്മാനം (5,000 രൂപ വീതം ഈ നമ്പറുകളില്‍ അവസാനിക്കുന്ന ടിക്കറ്റിന്): 0158, 0799, 0875, 0879, 0914, 1195, 1712, 2015, 2631, 2765, 3371, 3223, 3281, 3695, 4063, 4080, 4224, 4555, 4619, 4646, 4700, 5471, 5890, 6021, 6100, 6572, 7145, 7458, 7635, 7797, 8585, 8712, 9434, 9641, 9898, 9993
ആറാം സമ്മാനം (2000 രൂപ വീതം ഈ നമ്പറുകളില്‍ അവസാനിക്കുന്ന ടിക്കറ്റിന്): 0265, 0424, 0663, 1372, 1428, 1448, 1841, 2626, 2750, 3027, 3435, 4213, 4414, 4452, 4531, 4898, 5922, 6564, 6597, 6765, 7007, 7185, 7246, 7511, 7628, 7657, 7948, 8233, 8381, 8500, 8571, 8740, 9426, 9491, 9693, 9757