സോളാര്‍ തൂക്കുവേലികളില്‍ മരച്ചില്ലകള്‍ എറിഞ്ഞു നോക്കി വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേലി തകര്‍ക്കുന്ന അതിബുദ്ധിമാനായ ആന; വടക്കനാട് കൊമ്പന്റെ വലംകൈയും ഇനി കൂട്ടില്‍; നാടിനെ വിറപ്പിച്ച മുട്ടിക്കൊമ്പന്‍ കുടുങ്ങി; പന്തിയിലേക്ക് ആനയിച്ച് പഴയ ചങ്ങാതി വിക്രം; വയനാട്ടില്‍ 13 പകലുകള്‍ നീണ്ട ദൗത്യം വിജയം; മുട്ടിക്കൊമ്പനേയും താപ്പാനയാക്കും
ബത്തേരി: 2019 ലും അതിനു മുന്‍പുമായി പിടിയിലായി മുത്തങ്ങ പന്തിയിലെ താപ്പാനകളായി മാറിയ വടക്കനാട് കൊമ്പന്റെയും കല്ലൂര്‍ കൊമ്പന്റെയും (വിക്രം, ഭരത്) സംഘത്തിലുള്ളവനായിരുന്നു മുട്ടിക്കൊമ്പനും. വടക്കനാട് കൊമ്പന്‍ കാട്ടാനയായിരിക്കെ നാട്ടിലിറങ്ങി വിലസിയ സമയത്ത് 'വടക്കനാട് കൊമ്പന്റെ വലംകൈ' എന്നാണ് മുട്ടിക്കൊമ്പന്‍ അറിയപ്പെട്ടിരുന്നത്. അന്ന് ഒതുങ്ങിക്കൂടിയിരുന്ന മുട്ടിക്കൊമ്പന്‍, വടക്കനാട് കൊമ്പന്‍ അകത്തായതോടെയാണ് വില്ലനായി തുടങ്ങിയത്. ഒടുവില്‍ മയക്കുവെടി വച്ച് പിടിയിലാകുമ്പോള്‍ 'വിക്രം' എന്നു പേരിട്ട് വടക്കനാട് കൊമ്പന്‍ തന്നെ മുട്ടിക്കൊമ്പനെ പന്തിയിലേക്ക് കൂട്ടാനെത്തിയെന്നതും ദൗത്യത്തിന് കൗതുകമേകി.
വയനാട്ടിലെ വടക്കനാട്, വള്ളുവാടി മേഖലകളെ ആഴ്ചകളോളം ഭീതിയുടെ നിഴലിലാക്കിയ മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയെ 13 ദിവസത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് വനംവകുപ്പ് പിടികൂടിയത്. താത്തൂര്‍ സെക്ഷനിലെ ഓനച്ചന്‍ കവലയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു മയക്കുവെടി വെച്ചത്. ആനയുടെ തുമ്പിക്കൈയില്‍ ആഴത്തിലുള്ള മുറിവുള്ളതിനാല്‍ സ്വന്തമായി ആഹാരം തേടാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണെന്ന് വനംവകുപ്പ് അറിയിച്ചു. മുറിവ് ഭേദമാകുന്നതുവരെ മുത്തങ്ങ ആന ക്യാമ്പിലെ പ്രത്യേക കൂടില്‍ ആനയെ സംരക്ഷിക്കും.
കഴിഞ്ഞ മാര്‍ച്ച് നാലിന് വടക്കനാട് പച്ചാടി സ്വദേശിയായ യുവകര്‍ഷകന്‍ രജീവിനെ ആന ആക്രമിച്ചു കൊലപ്പെടുത്തിയതോടെയാണ് മുട്ടിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. സോളാര്‍ തൂക്കുവേലികളില്‍ മരച്ചില്ലകള്‍ എറിഞ്ഞു നോക്കി വൈദ്യുതി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേലി തകര്‍ക്കുന്ന അതിബുദ്ധിമാനായ ആനയായിരുന്നു ഇവന്‍. ലൈറ്റ് കണ്ടാല്‍ നേരെ ഓടിയടുക്കുന്ന സ്വഭാവമുള്ള മുട്ടിക്കൊമ്പന്‍ സമീപകാലത്ത് വടക്കനാട്ടെ ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു.
ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 80 അംഗ ദൗത്യസംഘമാണ് ആനയെ പിടികൂടാന്‍ രംഗത്തിറങ്ങിയത്. വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണന്‍, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയായിരുന്നു നീക്കം. പിടികൂടിയ ആനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. മുറിവുണങ്ങിയ ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടാനാണ് നിലവിലെ തീരുമാനമെങ്കിലും ആനയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് മേഖലയിലെ രൂക്ഷമായ മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ ആഴം വ്യക്തമാക്കുന്നു. മുട്ടിക്കൊമ്പന്‍ കൂടി ക്യാമ്പിലായതോടെ വടക്കനാട് മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി.
മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയെ 13 ദിവസത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് വനംവകുപ്പ് പിടികൂടിയത്. താത്തൂര്‍ സെക്ഷനിലെ ഓനച്ചന്‍ കവലയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു മയക്കുവെടി വെച്ചത്. വനാതിര്‍ത്തികളില്‍ ഒരുക്കിയിട്ടുള്ള ഷോക് ഫെന്‍സിംഗുകള്‍ അടക്കം ബുദ്ധിപൂര്‍വ്വം തകര്‍ത്ത് ഭക്ഷണക്കൊതിയോടെ കൃഷിയിടങ്ങളിലേക്കെത്തുന്ന 'റിസ്‌ക് ടേക്കിംഗ് ഫ്രീക്വന്റ് ക്രോപ് റൈഡര്‍' എന്ന ഗണത്തില്‍പെട്ടതാണ് മുട്ടിക്കൊമ്പനെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. പാതിരാത്രിയോടെ പ്രതിരോധ മാര്‍ഗങ്ങള്‍ മറികടന്ന് കൃഷിയിടത്തിലെത്തുന്ന മുട്ടിക്കൊമ്പന്‍ ആവോളം തീറ്റയെടുത്ത് പുലര്‍ച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങാറ്. ചിലപ്പോഴൊക്കെ വീടുകള്‍ക്കു നേരെയും ഇവന്‍ തിരിയാറുണ്ട്.
വീടുകള്‍ ആക്രമിക്കുക, ടോര്‍ച്ച് അടിക്കുന്നവര്‍ക്കു നേരെ ഓടിയടുക്കുക, ബഹളമുണ്ടായാല്‍ അനങ്ങാതെ നില്‍ക്കുക, തെങ്ങുകള്‍ കൂട്ടത്തോടെ പിഴുതെറിയുക എന്നിവയൊക്കെയായിരുന്നു മുട്ടിക്കൊമ്പന്റെ പ്രധാന വിനോദങ്ങള്‍. മുട്ടിക്കൊമ്പന്‍ സ്ഥിരം പ്രശ്‌നക്കാരനായതിനാല്‍ ഈ ആനയെ പിടികൂടി മാറ്റണമെന്ന് നൂല്‍പുഴ പഞ്ചായത്തും ഗ്രാമസഭകളും പ്രമേയം പാസാക്കിയിരുന്നു. ജനങ്ങളുടെ നിരന്തരമായ പ്രതിഷേധത്തിനൊടുവിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആനയെ പിടികൂടാന്‍ ഉത്തരവിട്ടത്.
പിടികൂടിയ ആനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. മുറിവുണങ്ങിയ ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടാനാണ് നിലവിലെ തീരുമാനമെങ്കിലും ആനയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. നിലവില്‍ മുത്തങ്ങയിലെ പ്രത്യേക കൂടിലേക്ക് ആനയെ മാറ്റിയിട്ടുണ്ട്. മുമ്പും അപകടകാരികളായ ആനകളെ പാര്‍പ്പിച്ചിരുന്ന ഈ കൂട് നവീകരിച്ചാണ് മുട്ടിക്കൊമ്പനായി ഒരുക്കിയത്. ആനയുടെ ആരോഗ്യനില വനംവകുപ്പ് ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് മേഖലയിലെ രൂക്ഷമായ മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ ആഴം വ്യക്തമാക്കുന്നു. പുല്‍പള്ളി, മാനന്തവാടി, മേപ്പാടി തുടങ്ങിയ ഇടങ്ങളിലെല്ലാം കാട്ടാനക്കലിയില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. വടക്കനാട് സ്വദേശി രജീവിന്റെ മരണം നാടിനെ വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു. മുട്ടിക്കൊമ്പന്‍ കൂടി പന്തിയിലായതോടെ വടക്കനാട് മേഖലയിലെ കര്‍ഷകര്‍ക്ക് താല്‍ക്കാലികമായി ആശ്വാസമായിരിക്കുകയാണ്.
മുട്ടിക്കൊമ്പനൊപ്പം ചുള്ളിക്കൊമ്പന്‍ എന്ന മറ്റൊരു ആന കൂടി നാട്ടിലെ സ്ഥിരം പ്രശ്‌നക്കാരനായി തുടരുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്നായിരുന്നു പലപ്പോഴും കൃഷിനാശങ്ങള്‍ വരുത്തിയിരുന്നത്. മുട്ടിക്കൊമ്പനെ പിടികൂടിയെങ്കിലും ചുള്ളിക്കൊമ്പന്റെ കാര്യത്തില്‍ വനംവകുപ്പ് എന്ത് നിലപാട് സ്വീകരിക്കും എന്നതിലാണ് ഇനി നാട്ടുകാരുടെ ശ്രദ്ധ.
