കൊല്ലത്ത് എസ് പിയായിരുന്ന അച്ഛന്‍ രാജ് ബഹദൂര്‍; 20027ല്‍ ഐപിഎസ് കിട്ടിയ മകള്‍; മൈസൂരുവിലെ വില്ലന്‍മാരെ പൊക്കിയത് ശാസ്ത്രീയ അന്വേഷണത്തില്‍; കൊല്ലത്തെ ബേസ് മൂവ്മെന്റിന്റെ കള്ളി പൊളിച്ചതും ഈ മൊറാദുബാദ്കാരി; അബ്ബാസ് അലിയേയും കിരംരാജയേയും വീണ്ടും അകത്താക്കി പ്രതിഭാ അംബേദ്കര്‍; കൊല്ലം സ്ഫോടനക്കേസ് തീവ്രവാദമായ വഴി

Update: 2024-11-08 07:33 GMT

കൊല്ലം: കൊല്ലം കളക്‌ട്രേറ്റ് പരിസരത്ത് നടന്ന ബോംബ് സ്‌ഫോടനം തീവ്രവാദ ബന്ധം ഉണ്ടെന്ന് കണ്ടെത്താന്‍ നിര്‍ണായകമായത് പ്രതിഭ അംബദേകര്‍ എന്ന ഐപിഎസ്‌കാരിയുടെ മൊഴി. ബേസ്മൂവ്‌മെന്റ് നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അഞ്ച് ബോംബ് സ്‌ഫോടനങ്ങളും സമാനസ്വഭാവമുള്ളതാണെന്ന് അന്വേഷണ ഉദ്യേഗസ്ഥ പ്രതിഭ കോടതിയില്‍ തറപ്പിച്ച് പറഞ്ഞു. മൈസൂരുവില്‍ സമാനമായ രീതിയില്‍ നടന്ന ബോംബ് സ്‌ഫോടനം അന്വേഷിച്ചത് പ്രതിഭയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലാണ് മൈസൂരുവിലെ ബോംബ് സ്‌ഫോടനത്തിലെ പ്രതികളെ പ്രതിഭ പിടികൂടിയത്.

പ്രതികളെ അവര്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത പത്തോളം ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ മഹസറും തിരിച്ചറിഞ്ഞു. പ്രതികള്‍ക്കെതിരേ മൈസൂരു സ്‌ഫോടനകേസില്‍ എന്‍.ഐ.എ. ശേഖരിച്ച തെളിവുകളും ഇവിടെനിന്നു ശേഖരിച്ച തെളിവുകളും ബന്ധപ്പെടുത്താന്‍ കഴിഞ്ഞത് നിര്‍ണായകമായെന്നു കരുതുന്നു. സ്‌ഫോടനത്തിനുമുന്‍പ് പ്രതി ഇവിടെനിന്നെടുത്ത ദൃശ്യങ്ങളും മൊബൈല്‍ റീചാര്‍ജ് ചെയ്ത തെളിവുകളും സംരക്ഷിത സാക്ഷിയുടെ മൊഴിയുമെല്ലാം നിര്‍ണായകമായി. ഇവയെല്ലാം കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന്റെ സഹകരണവും വലുതായിരുന്നു. അഞ്ച് സ്‌ഫോടനങ്ങളാണ് ഇവര്‍ ചെയ്തത്, നെക്സ്റ്റ് ഗോള്‍ എന്നൊരു മെസേജും ഉണ്ടായിരുന്നു. അതിനര്‍ഥം ഇനിയും സ്‌ഫോടനത്തിന് പദ്ധതിയിട്ടെന്നാണ്. പ്രതികള്‍ പിടിയിലായതും ഇപ്പോള്‍ ഇത്തരം ശിക്ഷ ലഭിച്ചതും കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ സഹായകമായെന്നും കരുതാം-അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ പ്രതികളായ എല്ലാവരെയും പ്രതിഭ തിരിച്ചറിഞ്ഞിട്ടുണ്ട്. 2016 ഓഗസ്റ്റ് ഒന്നിനായിരുന്നു മൈസൂരുവിലെ സ്‌ഫോടനം. പത്രിഭ ഇപ്പോള്‍ ഡല്‍ഹിയില്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയില്‍ ഡെപ്യൂട്ടി ഡയറക്ടറാണ്. 2007 ഐ.പി.എസ്.ബാച്ചിലെ അംഗമാണ്. യു.പി.യിലെ മൊറാദബാദ് സ്വദേശിയായ ഇവരുടെ അച്ഛന്‍ രാജ് ബഹദൂര്‍ മുന്‍പ് കൊല്ലത്ത് പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊല്ലം കളക്ടറേറ്റ് പരിസരത്ത് ബോംബ് സ്‌ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ടുകൊണ്ട് ബേസ്മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരില്‍ പോലീസില്‍ സന്ദേശം ലഭിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് ഫോണില്‍ സന്ദേശം ലഭിച്ചത്. ഇതുസംബന്ധിച്ച് അവിടെ കേസെടുത്തിരുന്നതായി എസ്.ഐ. വിജയശങ്കര്‍ കോടതിയിലെത്തി മൊഴിനല്‍കിയിരുന്നു.

പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോകളും വിചാരണവേളയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം സിഡാക്കിലെ സൈബര്‍ ഫൊറന്‍സിക് ഓഫീസര്‍ നബീല്‍ കോയയെ സാക്ഷിയായി വിസ്തരിക്കുമ്പോഴായിരുന്നു ഇത്. പ്രതികള്‍ ഉള്‍പ്പെട്ട അഞ്ച് സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളുമുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരുവനന്തപുരം സിഡാക്കില്‍ അയച്ചു പരിശോധിച്ചിരുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 16 രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ തെളിവിലേക്ക് അടയാളപ്പെടുത്തി.

പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോകളും വിചാരണവേളയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം സിഡാക്കിലെ സൈബര്‍ ഫൊറന്‍സിക് ഓഫീസര്‍ നബീല്‍ കോയയെ സാക്ഷിയായി വിസ്തരിക്കുമ്പോഴായിരുന്നു ഇത്. പ്രതികള്‍ ഉള്‍പ്പെട്ട അഞ്ച് സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളുമുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരുവനന്തപുരം സിഡാക്കില്‍ അയച്ചു പരിശോധിച്ചിരുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ 16 രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ തെളിവിലേക്ക് അടയാളപ്പെടുത്തി.

കനത്ത സുരക്ഷിയിലാണ് വിധി പ്രഖാ്യപിച്ചത്. കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ നിയമവിരുദ്ധപ്രവര്‍ത്തന നിരോധനനിയമപ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, ഭീകരസംഘടനയിലെ അംഗത്വം എന്നീ കുറ്റങ്ങളും തെളിഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വധശ്രമം, ആക്രമിച്ചു മുറിവേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, ഗൂഢാലോചന, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ഫോടകവസ്തു നിയമം എന്നിവയാണ് തെളിഞ്ഞത്. ബോംബ് കൊണ്ടുവെച്ച രണ്ടാംപ്രതിക്ക് സ്ഫോടകവസ്തു നിയമപ്രകാരം ഒരു ജീവപര്യന്തം ശിക്ഷകൂടി അധികമായും ലഭിച്ചു.

വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകരായ ഷാനവാസ് കുറ്റിച്ചലും ഉണ്ണി കൃഷ്ണമൂര്‍ത്തിയും പറഞ്ഞു. പ്രതികളുടെ ബന്ധുക്കളാരും വിധികേള്‍ക്കാന്‍ വന്നിട്ടില്ല. ഒരു പ്രതിയുടെ സഹോദരിമാരാണ് കേസ് നടത്താന്‍ മുന്‍കൈയെടുക്കുന്നത്. അവര്‍ ബന്ധപ്പെട്ടിരുന്നു. അപ്പീല്‍ നല്‍കണമെന്ന നിലപാടിലാണ്-ഷാനവാസ് പറഞ്ഞു.

Tags:    

Similar News