ട്രാവല്‍ ഏജന്റുമാരെ ഉന്മൂലനം ചെയ്യാന്‍ ഗൂഗിള്‍ ഫ്‌ലൈറ്റ്; ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനൊപ്പം എടുത്ത ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കിട്ടിയാല്‍ അധിക തുക റീഫണ്ടും ചെയ്യും
ട്രാവല്‍ ഏജന്റുമാരെ ഉന്മൂലനം ചെയ്യാന്‍ ഗൂഗിള്‍ ഫ്‌ലൈറ്റ്
ട്രാവല്‍ ഏജന്റുമാരെ ഉന്മൂലനം ചെയ്യാന്‍ ഗൂഗിള്‍ ഫ്‌ലൈറ്റ്; ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനൊപ്പം എടുത്ത ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കിട്ടിയാല്‍ അധിക തുക റീഫണ്ടും ചെയ്യും
കാലിഫോര്‍ണിയ: ചില നിശ്ചിത ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഉറപ്പ് നല്‍കുന്നതിനൊപ്പം, അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമായാല്‍ അധികതുക തിരികെ നല്‍കുന്നതുള്‍പ്പടെയുള്ള പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ ഫ്‌ലൈറ്റ്. ഉപഭോക്താവ് പശ്ചാത്തപിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല, പ്രത്യേകിച്ചും ദിനം പ്രതി നിരക്കുകള്‍ മാറുന്ന വിമാന ടിക്കറ്റുകള്‍ പോലുള്ളവ വാങ്ങുന്നവര്‍ എന്നാണ് ഗൂഗിള്‍ പറയുന്നത്. തങ്ങളുടെ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞതാണോ, കൂടിയതണോ, ശരാശരിയാണോ എന്ന് കണ്ടെത്താന്‍ പുതിയ ടൂള്‍ ഉപഭോക്താക്കളെ സഹായിക്കും.
അതിനു പുറമെ ഏറ്റവും കുറവ് നിരക്ക് ലഭ്യമാകാന്‍ യാത്രാ തീയതികളില്‍ മാറ്റം വരുത്തുവാനുള്ള സൗകര്യവും ഇത് നല്‍കുന്നുണ്ട്. വിമാന ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന ഒരു പുതിയ പ്രോഗ്രാമാണ് ഗൂഗിള്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്. നിങ്ങള്‍ വാങ്ങിയ ടിക്കറ്റിന്റെ നിരക്കിനേക്കാള്‍ കുറവാണ് യാത്രാ ദിനത്തിലെ നിരക്ക് എങ്കില്‍, ആ വ്യത്യാസമുള്ള തുക ഗൂഗിള്‍ പേ വഴി ഗൂഗിള്‍ നിങ്ങള്‍ക്ക് തിരികെനല്‍കും. ഇപ്പോള്‍, അമേരിക്കയില്‍ നിന്നും യാത്ര തിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മാത്രമാണ് പരീക്ഷണാര്‍ത്ഥം ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഈ ആപ്പ് വഴി പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ള ഫ്‌ലൈറ്റുകള്‍ പ്രൈസ് ഗ്യാരന്റി ബാഡ്ജുകള്‍ കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. യാത്ര ആരംഭിക്കുന്നതിന് മുന്‍പായി ഒരുകാരണവശാലും ടിക്കറ്റ് നിരക്ക് കുറയില്ല എന്ന് ഗൂഗിളിന് ഉത്തമവിശ്വസമുള്ള ഫ്‌ലൈറ്റുകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ നിരക്കുകള്‍ യാത്രാ ദിനത്തില്‍ കുറഞ്ഞാല്‍, ഗൂഗിള്‍ പേ വഴി അധികമായി സ്വീകരിച്ച തുക നല്‍കും.
ഗൂഗിള്‍ വഴി ബുക്ക് ചെയ്തതും അമേരിക്കയില്‍ നിന്നും യാത്ര ആരംഭിക്കുന്നതുമായ ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ റീഫണ്ടിന് അര്‍ഹത ഉണ്ടായിരിക്കുക. മാത്രമല്ല, ടിക്കറ്റ് വാങ്ങുന്നതിന് മുന്‍പായി അതിന് പ്രൈസ് ഗ്യാരന്റി ബാഡ്ജ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. അതല്ലെങ്കില്‍, യാത്രാ ദിവസം ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചാലും റീഫണ്ട് ലഭിക്കുകയില്ല.