തടി കുറയ്ക്കാനായി 21 കാരി ഗുളിക കഴിച്ചു; ഉടനെ തന്നെ അവൾ ആഗ്രഹിച്ച രീതിയിലേക്ക് ശരീരം മാറി; ഒരാഴ്‌ച കഴിഞ്ഞപ്പോൾ കഥ മാറി; ശരീരത്തിൽ വീക്കവും, കടുത്ത വയറുവേദനയും അനുഭവപ്പെട്ടു; ആർത്തവം ഇടയ്‌ക്കിടെ വരാൻ തുടങ്ങി; ഒടുവിൽ ഡോക്ടറുടെ പരിശോധനയിൽ തെളിഞ്ഞത് മറ്റൊന്ന്; ശരീര ഭാരം കുറയ്ക്കാൻ നോക്കിയ യുവതിക്ക് സംഭവിച്ചത്..!

Update: 2024-10-15 10:09 GMT

അമേരിക്ക: ലോകത്തിലെ എല്ലാ മനുഷ്യരും എപ്പോഴും സ്ലിം ബോഡി ഫിറ്റ് ആയിട്ട് ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലർക്കും തടി വയ്ക്കുന്ന കാര്യം ഓർക്കാൻ കൂടി മടിയാണ്. ശരീരഭാരം കൂടിയ ഒരാൾ നിരവധി ബുദ്ധിമുട്ടുകളാണ് സമൂഹത്തിൽ നിന്ന് അനുഭവിക്കുന്നത്. ചിലർക്ക് തടി കാരണം വലിയ അസുഖങ്ങൾ വരെ വരാറുണ്ട്. പലപ്പോഴും ശരീരഭാരം കൂടാനുള്ള കാരണം ഭക്ഷണമല്ല. തിരക്കുപിടിച്ച ജീവിതശൈലി, മാനസിക സമ്മർദം തുടങ്ങി കാര്യങ്ങളാണ് ഇതിൽ പലതും .

ശരീരത്തിൽ ബുദ്ധിമുട്ടുകൾ കാണിച്ചു തുടങ്ങുമ്പോൾ തടി കുറയ്‌ക്കാനുള്ള മാർഗവും ഇവർ തേടാറുണ്ട്. പക്ഷെ ഇപ്പോൾ തടി കുറയ്ക്കാനായി നിരവധി മാർഗങ്ങൾ ഉണ്ട്. ശരിയായ ഭക്ഷണക്രമവും വ്യായാമവുമാണ് യഥാർത്ഥ രീതിയെങ്കിലും പലരും എളുപ്പവഴിക്ക് പുറകേയാണ് മിക്കവരും പോകുന്നത്. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. അമേരിക്കയിലാണ് സംഭവം നടന്നിരിക്കുന്നത്.

പെട്ടെന്ന് തടി കുറയ്ക്കാനായി യുവതിയാണ് നാടവിരയുടെ മുട്ടകളടങ്ങിയ ഗുളിക കഴിച്ചത്. ഈ ഗുളിക ഒരു തവണ കഴിച്ചാൽ വിരകൾ ആമാശയത്തിലെത്തി അവിടം ആവാസ സ്ഥലമാക്കി മാറ്റുന്നു. ശേഷം പരാന്നഭോജികളായ ഈ നാടവിരകൾ ആതിഥേയർ ഭക്ഷിക്കുന്നവയിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്നു. ഒപ്പം ഈ വിരകളും നമ്മുടെ ശരീരത്തിനുള്ളിൽ വളരുകയും ചെയ്യും.

21കാരിയായ അയോവ സ്വദേശിക്കാണ് പണി കിട്ടിയത്. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്‌തിട്ടും ശരീരഭാരം കുറയാതെ വന്നതോടെയാണ് ഇന്റർനെറ്റിൽ വിവാദമായ രീതി യുവതി തിരഞ്ഞെടുത്തതെന്ന് ഡോക്‌ടർ വീഡിയോയിൽ വ്യക്തമാക്കി. പക്ഷെ വിലക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ രീതി വളരെ ശക്തമായ ഫലം തരുമെന്ന് അവൾക്ക് തോന്നുകയായിരിന്നു.

രണ്ട് നാടവിര ഗുളികകൾ കഴിച്ചപ്പോൾ തന്നെ യുവതി ആഗ്രഹിച്ച രീതിയിലേക്ക് ശരീരം മാറി. നല്ല രീതിയിൽ ഭാരം കറയുകയും ചെയ്തു. അതും വളരെ വേഗത്തിൽ. പക്ഷേ, ഒരാഴ്‌ച കഴിഞ്ഞപ്പോൾ അവൾക്ക് വയറുവേദനയും ശരീരത്തിൽ വീക്കവും അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ, ശരീരഭാരം കുറഞ്ഞതിന്റെ സന്തോഷത്തിലായിരുന്ന യുവതി മറ്റൊന്നും അവൾ കാര്യമാക്കിയില്ല

കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ താടിയിൽ അസാധാരണമായ ഒരു മുഴയും വന്നു. ശക്തമായ തലവേദന, വയറുവേദന, തലയോട്ടിയിൽ മർദം തുടങ്ങി കൂടുതൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തുടർന്ന് ബാക്‌ടീരിയൽ അണുബാധയാണോ എന്നറിയാൻ അവൾ പരിശോധന നടത്തിയെങ്കിലും അത് നെഗറ്റീവായിരുന്നു.

അപ്രതീക്ഷിതമായി ആർത്തവം ഇടയ്‌ക്കിടെ വരാൻ തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ നാവ്, കരൾ ഉൾപ്പെടെ ശരീരത്തിന്റെ പല അവയവങ്ങളിലും മുറിവുകൾ ഉള്ളതായി കണ്ടെത്തി. ഇതോടെ നാടവിര ഗുളിക കഴിച്ച വിവരം ഇവർ ഡോക്‌ടറെ അറിയിച്ചു. ടെനിയ സഗിനാറ്റ, ടെനിയ സോളിയം എന്നീ രണ്ട് ഇനം പരാന്നഭോജികൾ യുവതിയുടെ ശരീരത്തിലുള്ളതായി ഡോക്‌ടർമാർ കണ്ടെത്തി. രക്തത്തിൽ ഇവയുടെ മുട്ടകളുടെ സാന്നിദ്ധ്യം ധാരാളമായി ഉണ്ടായിരുന്നു. ശരീരത്തിലുണ്ടായ അണുബാധയ്‌ക്ക് കാരണവും ഇതായിരുന്നു.

വിരകളെ കൊല്ലുന്നതിനും അവ കുടലിൽ നിന്ന് വേർപെട്ട് പോകുന്നതിനുമുള്ള മരുന്നുകൾ ഡോക്‌ടർമാർ നൽകി. ആശുപത്രിയിൽ എത്തിച്ചപ്പോൾ പോഷകങ്ങളൊന്നും കിട്ടാതെ ശരീരമാകെ തള‌ർന്ന അവസ്ഥയിലായിരുന്നു യുവതി. മസ്തിഷ്കത്തിലെ വീക്കം കുറയ്ക്കാൻ ഡോക്‌ടർമാർ സ്റ്റിറോയിഡുകൾ നൽകി. മൂന്നാഴ്‌ച കഴിഞ്ഞ് രക്തം പരിശോധിച്ചപ്പോൾ നാടവിര മുട്ടകളുടെ സാന്നിദ്ധ്യം പൂ‌ർണമായും പോയിരുന്നു.

ഇതോടെ അവളെ ആശുപത്രിയിൽ നിന്നും വിട്ടയയ്ക്കുകയും ചെയ്തു. ആറ് മാസം കഴിഞ്ഞ് പരിശോധിച്ചപ്പോഴും യുവതി ആരോഗ്യവതിയായിരുന്നു. മാത്രമല്ല, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തടസപ്പെടാനും മരണത്തിലേക്ക് വരെ ഇത് നയിക്കാമെന്നും ഡോക്ടർമാർ പറയുന്നു. 

Tags:    

Similar News