സാറയെ കൊന്ന ശേഷം കാറെടുത്ത് പോകുന്നത് മുതലുള്ള ദൃശ്യങ്ങള്‍ കുരുക്കായി; ഹീത്രുവിലെ ദൃശ്യങ്ങളും തെളിവ്; പാകിസ്ഥാനില്‍ നിന്നുള്ള മടക്ക യാത്രയില്‍ ഹീത്രുവില്‍ വെച്ച് പിടിയിലായി; ഷെരീഫും കുടുംബവും കുടുങ്ങിയത് ഇങ്ങനെ
ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാറ ഷെരിഫിനെ വീട്ടില്‍, കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അവളുടെ കുടുംബം ഹീത്രൂ വിമനത്താവളത്തിലെ എത്തിയ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായി. ചുരുങ്ങിയത് എഴുപത്തിയൊന്നോളം പരിക്കുകളുമായായിരുന്നു ഈ പത്ത് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചൂടാക്കിയ ഇരുമ്പ് കമ്പികൊണ്ട് പൊള്ളിച്ച പാടുകളും ആ കുരുന്നിന്റെ ദേഹത്ത് ഉണ്ടായിരുന്നു. വോക്കിംഗിലെ ഹാമണ്ട് റോഡിലുള്ള വീട്ടില്‍ പോലീസായിരുന്നു അവളുടെ മൃതദേഹം കണ്ടെത്തിയത്. സാറയെ കൊന്നതിനു ശേഷം അവളുടെ പിതാവ് ഉര്‍ഫാന്‍ ഷരീഫ് (42), കാമുകി ബീനാശ് ബെതോള്‍ (30) സഹോദരന്‍ ഫയ്‌സല്‍ മാലിക് (29) എന്നിവര്‍ രാജ്യം വിട്ടു പോകുന്ന ദൃശ്യം ഇന്നലെ വിചാരണക്കിടെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
2023 ആഗസ്റ്റ് 9 ലെ ദൃശ്യങ്ങളില്‍, സാറയുടെ കുടുംബം ഹീത്രൂവിലെത്തി പാസ്സ്‌പോര്‍ട്ട് കണ്‍ട്രോളിലൂടെ കടന്നു പോകുന്ന ദൃശ്യങ്ങളുണ്ട്. അവര്‍ സ്വദേശമായ പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. മാത്രമല്ല, രാവിലെ 9:16 ന് ഹാമണ്ട് റോഡിലെ വസതിയില്‍ നിന്നും ഇവര്‍ ഒരു ബി എം ഡബ്ല്യു എക്സ് 5 ല്‍ യാത്ര തിരിക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെ റിംഗ് ഡോര്‍ബെല്‍ ക്യാമറയില്‍ നിന്നും ലഭിക്കുകയും ചെയ്തു. ഈ കാര്‍ ഹീത്രൂവിലെ കാര്‍ പാര്‍ക്കില്‍ നിര്‍ത്തുന്നതും ഉര്‍ഫാന്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങുന്നതും മറ്റൊരു വീഡിയോ ദൃശ്യത്തിലുണ്ട്.
പിന്നീടാണ് രാത്രി 1.22 ന് ഉര്‍ഫാനും കാമുകിയും സഹോദരനും സെക്യൂരിറ്റി ചെക്കിലൂടെയും പാസ്സ്‌പോര്‍ട്ട് കണ്‍ട്രോളിലൂടെയും കടന്നു പോകുന്ന ദൃശ്യങ്ങള്‍ ഉള്ളത്.രാത്രി രണ്ട് മണിക്കായിരുന്നു ഇവര്‍ പാകിസ്ഥാനിലേക്ക് പോയ വിമാനം പറന്നുയര്‍ന്നത്. കോടതി വിചാരണ നടക്കുന്നതിനിടയില്‍ സാറയെ കൊന്നുവെന്നോ, മരണത്തിന് ഇടയാക്കിയെന്നോ ഉള്ള കുറ്റങ്ങള്‍ മൂവരും നിഷേധിക്കുകയായിരുന്നു. കൊലപാതകം നടന്ന് എതാണ്ട് ഒരു മാസത്തിന് സേഷം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13 ന് ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലാകുന്നത്.
നേരത്തെ, ഇസ്ലാമാബാദില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ ഉര്‍ഫാന്‍ ബ്രിട്ടീഷ് പോലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തിയ കാര്യം നേരത്തെ കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിരുന്നു. അവള്‍ കുസൃതി കാണിച്ചപ്പോള്‍ അടിക്കുകയായിരുന്നു എന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നുമാണ് അയാള്‍ അന്ന് പോലീസിനോട് പറഞ്ഞത്. ഇയാള്‍ പറഞ്ഞത് അനുസരിച്ചായിരുന്നു പോലീസ് ഇവരുടെ വീട്ടിലെത്തിയതും മൃതദേഹം കണ്ടെത്തിയതും. അതിനിടയില്‍ ഒരിക്കല്‍ ചായ തട്ടിക്കളഞ്ഞതിന് ഉര്‍ഫാന്‍ സാറയെ ക്രൂരമായി മര്‍ദ്ധിച്ചതായി ബാതൂള്‍ കോടതിയില്‍ പറഞ്ഞു. 2020 ഫെബ്രുവരിയില്‍ ആയിരുന്നു ഇത്.
ഇതിന് പ്രതികാരമായി സാറ അയാളുടെ ഷര്‍ട്ട് കീറി. സാറയില്‍ ഏതോ ഒരു ജിന്ന് കൂടിയതായി തോന്നുന്നുവെന്ന് ഒരിക്കല്‍ ബാത്തൂള്‍ തന്റെ സഹോദരിയോട് പറഞ്ഞതായും കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു. ഒരിക്കല്‍ സാറയുടെ കൈകാലുകള്‍ ഒടിഞ്ഞേക്കുമെന്ന് ഭയക്കുന്ന രീതിയില്‍ ഷരീവ് സാറയെ മര്‍ദ്ധിച്ചതായും അവര്‍ ഒരിക്കല്‍ സഹോദരിയോട് പറഞ്ഞിരുന്നു.