കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തതിന് ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി; ആസ്ട്രാസെനക്കായ്‌ക്കെതിരെ പരീക്ഷണ വിവാദ കേസ്
ആരോഗ്യ മേഖലയില്‍ മരുന്നുകളും ചികിത്സാ രീതികളും എല്ലാം പരീക്ഷിക്കുന്നത് ലാബുകളിലെ ഗിനിപ്പിഗുകളിലാണ്. ഈ ജീവികളിലെ പരീക്ഷണം വിജയിച്ചതിന് ശേഷം മാത്രമാണ് മനുഷ്യരില്‍ ഇവ പരീക്ഷിക്കുന്നത്. എന്നാല്‍ തങ്ങളെ ആസ്ട്രാസെനക്കാ എന്ന മരുന്ന് കമ്പനി പരീക്ഷണ വസ്തുക്കളായി ഉപയോഗിച്ചു എന്ന ആരോപണവുമായി മൂന്ന് പേര്‍ അമേരിക്കയിലെ ഒരു വാക്സിന്‍ കമ്പനിക്കെതിരെ കേസ് കൊടുത്തു.
കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തതിന് ശേഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി എന്നാണ് ഇവര്‍ ആരോപിക്കുന്നത്. കമ്പനി തങ്ങളുടെ പരാതി തള്ളിക്കളയുകും ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു എന്നാണ് ഇരകള്‍ കുറ്റപ്പെടുത്തുന്നത്. 2020-ല്‍ 200,000-ത്തിലധികം വോളണ്ടിയര്‍മാര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്ത വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ക്ഷീണം, തലവേദന, കൈവേദന തുടങ്ങിയ ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമായിരുന്നു ഉണ്ടായത്. എന്നാല്‍ ഈ പരീക്ഷണം തങ്ങള്‍ക്ക് സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്നാണ് പരാതി നല്‍കിയവര്‍ വാദിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ബ്രയാന്‍ ഡ്രെസ്സന്‍ സ്‌കീയിംഗ്, നീന്തല്‍, റോക്ക് ക്ലൈംബിംഗ് എന്നിവ ഇഷ്ടപ്പെട്ടിരുന്ന ഒരു മുന്‍ പ്രീസ്‌കൂള്‍ ഉടമയായിരുന്നു. 2020 നവംബറില്‍ ആസ്ട്രസെനെക്കയുടെ മരുന്ന് പരീക്ഷണങ്ങളില്‍ ഇവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ എന്റെ കുത്തിവയ്പ്പ് എടുത്ത കൈയ്യില്‍ വലിയ തോതിലുള്ള തരിപ്പ് അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റേ കൈയിയിലേക്കും കാലുകളിലും തലയിലും കടുത്ത അസ്വസ്ഥത ഉണ്ടായി എന്നും ശരീരത്തില്‍ മൊത്തത്തില്‍ ഷോക്കേറ്റത് പോലെ അനുഭവപ്പെട്ടു എന്നുമാണ് ഇവര്‍ പറയുന്നത്. പിന്നീട് ഇവര്‍ക്ക് നടക്കാന്‍ പോലും കഴിയാതെ വന്നു. അടുത്ത നാല് മാസത്തേക്ക് വെളിച്ചമോ ശബ്ദമോ സ്പര്‍ശനമോ ഒന്നും നേരിടാന്‍ കഴിയാത്ത നിലയിലേക്ക് എത്തി. തന്റെ കുഞ്ഞുങ്ങളെ പോലും ആലിംഗനം ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി എന്നും ശബ്ദം കേട്ടാല്‍ തലച്ചോറില്‍ കത്തി കുത്തിക്കയറ്റുന്നത് പോലെ തോന്നി എന്നുമാണ് ബ്രയാന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ആത്മഹത്യയെ കുറിച്ചു പോലും അവര്‍ ചിന്തിച്ചു. എന്നാല്‍ കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് സഹായകരമായി മാറിയതെന്നാണ് ബ്രയാന്‍ പറയുന്നത്..രണ്ട് ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകര്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. 24 കാരനായ ക്ലീറ്റണ്‍ ലൂയിസ് ഡി ഒലിവേര സൂസ 2020 നവംബറില്‍ തന്റെ രണ്ടാമത്തെ കോവിഡ് വാക്സിന്‍ എടുത്തതിനുശേഷം അപസ്മാരം ബാധിച്ചു. അര്‍ജന്റീനയിലെ ബ്യൂണസ്അയേഴ്സിലെ അഭിഭാഷകനായ അഗസ്റ്റോ റൂക്ക്സിനും ഇത്തരത്തില്‍ കോവിഡിനുള്ള കുത്തിവെയ്പെടുത്ത് ആരോഗ്യം തകര്‍ന്നിരിക്കുകയാണ്.