'നീ കാരണം ഞങ്ങള്‍ കുറെ അനുഭവിച്ചു, ഇനി നീയും കുറച്ചു അനുഭവിക്ക്'; മകന്റെ വിവാഹസംഘത്തിന് നേരെ ബോംബെറിഞ്ഞ സിപിഎമ്മുകാരനെ വിവാഹ വീട്ടിലെത്തി വധുവിന്റെ മുന്‍പില്‍ കരണത്തടിച്ചു വീട്ടമ്മയുടെ രോഷപ്രകടനം; കണ്ണൂരില്‍ ഇനിയും മുറിവുണങ്ങാതെ ബോംബെറ് രാഷ്ട്രീയത്തിന്റെ അനുരണനങ്ങള്‍
'നീ കാരണം ഞങ്ങള്‍ കുറെ അനുഭവിച്ചു, ഇനി നീയും കുറച്ചു അനുഭവിക്ക്'
കണ്ണൂര്‍: കണ്ണൂരില്‍ മകന്റെ വിവാഹം കലക്കിയ സി.പി.എം പ്രവര്‍ത്തകന്റെ വിവാഹവീട്ടിലെത്തി കരണത്തടിച്ചു
യുവാവിന്റെ അമ്മ. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസം വിവാഹതിനായ സി.പി.എം പ്രവര്‍ത്തകനാണ് വധുവിനെയും ആനയിച്ചു വിവാഹ സംഘം വീട്ടിലെത്തി ആശിര്‍വാദം വാങ്ങുമ്പോള്‍ പരസ്യമായി രോഷാകൂലയായ അമ്മയുടെ ചെകിടത്ത്് അടിയേറ്റത്. നീകാരണം ഞങ്ങള്‍ കുറെ അനുഭവിച്ചു, ഇനി നീയും കുറച്ചു അനുഭവിക്കെന്നു പറഞ്ഞുകൊണ്ടായിരുന്നു ആശിര്‍വദിക്കാനെന്ന പോലെയെത്തി ബന്ധുക്കളുടെയും പെണ്‍വീട്ടുകാരുടെയുംമുന്‍പില്‍വെച്ചുളള മര്‍ദ്ദനം.
ഇതോടെ വിവാഹപയ്യന്‍ ആളുകള്‍ക്കു മുന്‍പില്‍ നാണംകെട്ടു. കഥയെന്തന്നറിയാതെ വാപൊളിച്ചു നിന്ന വധുവിന്റെ ബന്ധുക്കളോടും പുറം നാട്ടുകാരോടും വരന്റെ ബോംബ് രാഷ്ട്രീയത്തില്‍ താന്‍ അനുഭവിക്കേണ്ടി വന്ന ദുരന്തം സവിസ്തരം വിളിച്ചു പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. പ്രദേശത്തെ സി.പി. എം പ്രവര്‍ത്തകനും ബന്ധുവും അയല്‍വാസിയുമായ യുവാവുമൊന്നിച്ചാണ് ഇവര്‍ ഉച്ചകഴിഞ്ഞ് വിവാഹവീട്ടിലെത്തിയത്. മകന്റെ സുഹൃത്തുകൂടിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്നു മാത്രമാണ് അയല്‍വാസിയോട്് പറഞ്ഞത്.
എന്നാല്‍ ഇതിനു ശേഷം കളിച്ചുചിരിച്ചു വധുമൊന്നിച്ചു വീട്ടിലെത്തിയ കല്യാണ ചെക്കനെ കണ്ടപ്പോള്‍ ഇവരുടെ ഭാവം മാറുകയായിരുന്നു. നവവരനെ പഞ്ഞിക്കിട്ടപ്പോഴാണ് കണ്ണൂരിനെ നടുക്കിയ ബോംബെറില്‍ മറ്റൊരു യുവാവ് കൊല്ലപ്പെട്ട സംഭവം വീണ്ടും നാട്ടുകാരുടെ ഓര്‍മ്മയില്‍ വന്നത്. രണ്ടു വര്‍ഷം മുന്‍പ് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ഒരുവിവാഹവീട്ടിലേക്ക് വധുവിനെയും കൊണ്ടു പോകുന്ന സംഘത്തിലുണ്ടായിരുന്ന യുവാക്കളാണ് പ്രദേശത്തെ മറ്റൊരു സംഘവുമായി ബോംബേറ് നടത്തിയത്. ഇതിലൊന്നു അബദ്ധവശാല്‍ കൊണ്ടു എറിഞ്ഞ സംഘത്തില്‍പ്പെട്ട മുന്‍നിരയിലുണ്ടായിരുന്ന യുവാവ് തല ചിന്നിത്തെറിച്ചു തല്‍ക്ഷണം മരിച്ചു.
കേരളമാകെ നടുങ്ങിപ്പോയ സംഭവമായിരുന്നു അത്്. ഇതോടെ വിവാഹവീട് മരണവീടായി മാറി.സൗഹൃദത്തിന്റെ പേരില്‍ മാത്രം സുഹൃത്തുക്കളെവിവാഹത്തിന് ക്ഷണിച്ച നവവരനും കുടുംബത്തിനും പൊലിസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടി വന്നു. കുടുംബത്തിന്റെ സ്വസ്ഥത നശിച്ചു. വധൂവരന്‍മാരുടെ ജീവിതം തന്നെ ഇരുളടഞ്ഞു. ഇതോടെ ആ കുടുംബം കുപ്രസിദ്ധിയാര്‍ജ്ജിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയായി മാറുകയും ചെയ്തു.
ഇതിനു ശേഷം കണ്ണീരുകുടിച്ചു കഴിയുകയായിരുന്നു ആ അമ്മയും കുടുംബവും. ഇതിനൊക്കെ പ്രതികാരം ചെയ്യാന്‍ കാത്തുനില്‍ക്കുമ്പോഴാണ് കേസിലെ പ്രതിയായ യുവാവിന്റെ വിവാഹവാര്‍ത്ത അവരറിയുന്നത്. ഇതോടെയാണ് മുന്‍പിന്‍ നോക്കാതെ അവര്‍ ചാടിയിറങ്ങിയത്. സംഭവം സി.പി. എം പാര്‍ട്ടി ഗ്രാമത്തില്‍ നടന്നതായതു കൊണ്ടുപുറത്തറിയാതെ ഒതുക്കുകയായിരുന്നു.
ബോംബെറില്‍ കൊല്ലപ്പെട്ടതും എറിഞ്ഞതും സി.പി. എം പ്രവര്‍ത്തകരായതിനാല്‍ അന്നത്തെ അന്വേഷണഉദ്യോഗസ്ഥരെ സ്വാധീനിച്ചു കേസ് ഒതുക്കാനുംകൊണ്ടു പിടിച്ച ശ്രമം നടന്നു. പ്രതികളെ ഒളിപ്പിച്ചതും കേസ് ് അന്വേഷണം അട്ടിമറിച്ചതും വലിയ വിവാദമായതിനെ തുടര്‍ന്ന്പൊലിസിന് മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യേണ്ടി വന്നു. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു ബോംബേറില്‍ കൊല്ലപ്പെട്ട യുവാവ്.
നിര്‍മാണ തൊഴില്‍ ചെയ്തുകൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്. പ്രായമായ അമ്മയും അനുജനും മാത്രമേ ഇയാള്‍ക്കുളളൂ. അനാഥമായിപ്പോയ കുടുംബത്തെ സംരക്ഷിക്കുന്നതും പ്രദേശത്തെ സി.പി. എം നേതൃത്വമാണ്. നാട്ടിലെ അറിയപ്പെടുന്ന സി.പി. എം, ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. അതുകൊണ്ടു തന്നെ ഇവര്‍ക്ക് പ്രതികളെ തളളിപറയാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ബോംബെറില്‍ കൊല്ലപ്പെട്ട യുവാവിന്റെ അമ്മയും സഹോദരനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നവവരനെമര്‍ദ്ദിച്ച വീട്ടമ്മയുടെ കുടുംബം കണ്ണൂര്‍ കോര്‍പറേഷനിലെ മറ്റൊരുഭാഗത്താണ് താമസിച്ചുവരുന്നത്.