മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറപ്രവൃത്തി കാണിച്ച മറ്റൊരാളില്ല; അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്; കനകസിംഹാസനത്തില്‍ കയറിയിരിക്കുന്ന ഇവന്‍ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല; ഗണേഷ് കുമാറിനെതിരേ വെള്ളാപ്പള്ളി

മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറപ്രവൃത്തി കാണിച്ച മറ്റൊരാളില്ല

Update: 2026-03-10 07:02 GMT

ആലപ്പുഴ: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാറിനെതിരേ നടപടി വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലര്‍ത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്. കനകസിംഹാസനത്തില്‍ കയറിയിരിക്കുന്ന ഇവന്‍ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ സാധിക്കില്ല. കുറേക്കൂടെ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തേണ്ടതിന് പകരം, മന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് ഇത്രയും വഷളായ പ്രവൃത്തി കാണിച്ച ഒരു മന്ത്രി വേറെ ഉണ്ടാകില്ല. മന്ത്രിയെന്നും ആരും ഇത് ചെയ്യാന്‍ പാടില്ലാത്തതാണ്, വെള്ളാപ്പള്ളി പറഞ്ഞു.

ഭാര്യ പരാതി പിന്‍വലിച്ചു എന്നതുകൊണ്ട് കാര്യമായില്ല. സമൂഹത്തില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കാണിക്കേണ്ട മാന്യതയും മര്യാദയും അദ്ദേഹം കാട്ടിയില്ല. ഭംഗിയായി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിസഭയുടെ പുഴുക്കുത്താണ് ഗണേഷ് കുമാര്‍. ദാര്‍ഷ്ട്യവും മാടമ്പിത്തരവുമാണ് വാക്കിലും പ്രവൃത്തിയിലുമുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇമേജ് ബില്‍ഡ് ചെയ്യാന്‍ സ്വന്തം ക്യാമറയും ആളുകളെയും കൊണ്ടുവന്ന് നമ്പര്‍ വണ്‍ മന്ത്രിയെന്ന് പത്രത്തിലടിക്കാന്‍ സാധിച്ചതിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണം. അതില്‍ ന്യായവും നീതിയും ഉണ്ടാകണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. അയ്യായിരം പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍ത്താമസം ഉള്ളവര്‍ പറയുമോ? ഇയാളെ ഊളംപാറയില്‍ അയക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.

അയ്യായിരം പേരെ പ്രണയിക്കുന്നെന്ന് തലയില്‍ ആള്‍ത്താമസം ഉള്ള ഒരാള്‍ പറയുമോ? അങ്ങനെ അല്ലാത്തവര്‍ പൊട്ടന്‍മാരും ഷണ്ഡന്‍മാരുമാണെന്നാണ് പറയുന്നത്. കൂടുതലൊന്നും പറയുന്നില്ല. കേരളത്തിലെ സര്‍ക്കാരിനുണ്ടായ വലിയ അപചയമായിപ്പോയി ഈ സംഭവം. വാദി പിന്‍വലിച്ചു എന്നതുകൊണ്ട് കേസ് ഇല്ലാതാകുന്നില്ല. അതുകൊണ്ട് ജനങ്ങല്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ജി. സുധാകരന് സീറ്റ് നല്‍കണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധാകരന്‍ ജനസ്വാധീനമുള്ള നല്ല നേതാവാണ്. അദ്ദേഹത്തെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തുന്നത് നന്നായിരിക്കും. അദ്ദഹത്തിന്റെ പരാതി പാര്‍ട്ടി കേള്‍ക്കണം, പ്രശ്നങ്ങള്‍ പാര്‍ട്ടി പറഞ്ഞുതീര്‍ക്കണം. അദ്ദേഹത്തിന് സീറ്റ് കൊടുത്തിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. സീറ്റ് കൊടുക്കണമായിരുന്നു എന്നാണ് അഭിപ്രായം. അദ്ദേഹം യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Tags:    

Similar News