നാട്ടുകാരുടെ ചെലവില്‍ തിന്നുകുടിച്ച് കൊഴുക്കുന്നു; ആഡംബര ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്നത് ബലാല്‍സംഗ കേസ് പ്രതികളെയും ഭീകരരെയും എന്ന് ആക്ഷേപം; ബ്രിട്ടനില്‍ അനധികൃതമായി എത്തുന്ന അഭയാര്‍ഥികളെ വരവേറ്റ് സുഖവാസം നല്‍കുന്നതിന് എതിരെ പ്രതിഷേധം കനക്കുന്നു

അഭയാര്‍ഥികളുടെ ആഡംബര വാസത്തിന് എതിരെ ബ്രിട്ടനില്‍ പ്രതിഷേധം

Update: 2025-09-22 08:07 GMT

ലണ്ടന്‍: ബ്രിട്ടനില്‍ അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ആഡംബര ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വന്‍ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടന്‍ ഗ്രൂപ്പിന്റെ ആഡംബര ഹോട്ടലില്‍ താമസിക്കുന്നത് മുഴുവന്‍ അനധികൃത അഭയാര്‍ത്ഥികളാണ് എന്നാണ്.

ഇവരില്‍ ഹൈഡ് പാര്‍ക്കില്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത ഇസ്ലാമിക ഭീകരനും ഉള്‍പ്പെടുന്നു. അത്യാധുനിക സൗകര്യങ്ങളും ഹീത്രോ വിമാനത്താവളത്തിലേക്കും തിരിച്ചും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഈ ഹോട്ടലില്‍ 182 മുറികളാണ് ഉള്ളത്. ഹാംപ്ടണ്‍ ബൈ ഹില്‍ട്ടണ്‍ എന്ന ഈ ഹോട്ടല്‍ അഞ്ച് വര്‍ഷം മുമ്പാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഏതായാലും കുടിയേറ്റക്കാര്‍ ബ്രിട്ടനിലെ നികുതിദായകരുടെ ചെലവില്‍ ഇവിടെ അടിച്ചു പൊളിക്കുകയാണ് എന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.

കോവിഡ് മഹാമാരിയുടെ കാലത്തും ഇവിടെ തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നു. ഇപ്പോള്‍ ബ്രിട്ടനിലെ നിരവധി കുടിയേറ്റ ഹോട്ടലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത്. കഴിഞ്ഞയാഴ്ച, ഹൈഡ് പാര്‍ക്കില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിന് ഇവിടെ താമസിച്ചിരുന്ന ഒരു ഈജിപ്ഷ്യന്‍ കുടിയേറ്റക്കാരനെ ജയിലിലടച്ചതിനെത്തുടര്‍ന്ന് ഇത് ഒരു വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു.

2024 നവംബറില്‍ ഒരു രാത്രിയില്‍ പുറത്തുപോയി വീട്ടിലേക്ക് നടക്കുമ്പോള്‍ അബ്ദുല്‍റഹ്‌മാന്‍ അദ്നാന്‍ അബൗലേല എന്ന

വ്യക്തി സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ഇയാളെ കഴിഞ്ഞയാഴ്ച എട്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. നാടുകടത്തല്‍ ഉത്തരവിന് വിധേയമാക്കും. ശിക്ഷ വിധിച്ചതിന് ശേഷം അറിയാന്‍ കഴിഞ്ഞത് 2015 മെയ് മാസത്തില്‍ ഈജിപ്തിലെ ഒരു ബോംബ് നിര്‍മ്മാണ സെല്ലിന്റെ ഭാഗമായിരുന്നു ഇയാളെന്നും ഇയാളുടെ അഭാവത്തില്‍ ഈജിപ്തില്‍ ശിക്ഷ വിധിക്കുകയായിരുന്നു എന്നുമാണ്. ഈ ഹോട്ടലില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ കണ്ടത് അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളായ യുവാക്കള്‍ ഹോട്ടലിന് പുറത്ത് പുകവലിക്കുകയും ചുറ്റിത്തിരിയുകയും ചെയ്യുന്നതാണ്.

കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ചെറിയ ബോട്ടുകളില്‍ എത്തിയതിന് ശേഷം ഏകദേശം രണ്ട് മാസമായി ഹോട്ടലില്‍ താമസിച്ചിരുന്നു. എന്നാല്‍ രണ്ട് അഭയാര്‍ത്ഥികള്‍ രണ്ട് വര്‍ഷത്തോളം ഇതേ ഹോട്ടലില്‍ താമസിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ പറയുന്നത് തങ്ങള്‍ ഇവിടെ സുഖമായി ജീവിക്കുന്നു എന്നാണ്. പ്രതിഷേധക്കാരെ ഭയന്ന് ഹോട്ടലിന് വലിയ തോതിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരംഹോട്ടലുകള്‍ക്ക് ചുറ്റുമുള്ള സ്‌ക്കൂളുകളിലെ കുട്ടികളുടെ മാതാപിതാക്കളും അനധികൃത അഭയാര്‍ത്ഥികള്‍ കാരണം ഭയപ്പാടിലാണ്.

Tags:    

Similar News