എപ്സ്റ്റീന്‍ ഫയലില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി! ഒന്നിലധികം ഇമെയില്‍ ഇടപാടുകള്‍; ന്യൂയോര്‍ക്കിലെ ആഡംബര വസതിയില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ചകള്‍; ഡിജിറ്റല്‍ ഇന്ത്യക്ക് വേണ്ടിയെന്ന് വിശദീകരണം; പ്രതികരിച്ച് ബിജെപി

Update: 2026-02-01 08:23 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ ഫയലുകളില്‍ ബിജെപി നേതാവും കേന്ദ്ര പെട്രോളിയം മന്ത്രിയുമായ ഹര്‍ദീപ് സിങ് പുരിയുടെ പേരും ഇടംപിടിച്ചു. എപ്സ്റ്റീനും പുരിയും തമ്മില്‍ നടത്തിയ ഇമെയില്‍ ചാറ്റുകളും നേരിട്ടുള്ള കൂടിക്കാഴ്ചകളുടെ വിവരങ്ങളുമാണ് പുറത്തായിരിക്കുന്നത്. 2014 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ച് കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഹര്‍ദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിരമിച്ച ശേഷം ന്യൂയോര്‍ക്കിലെ തിങ്ക് ടാങ്കില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഈ ബന്ധം. ഇന്ത്യന്‍ ഇന്റര്‍നെറ്റ് വിപണിയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ഇരുവരും ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

യുഎസ് നീതിന്യായ വകുപ്പ് ജനുവരി 30നാണ് ഈ ഇ-മെയിലുകള്‍ പരസ്യപ്പെടുത്തിയത്. 2014 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള ഏതാണ്ട് മൂന്ന് വര്‍ഷത്തെ വിവരങ്ങളാണ് ഇതിലുള്ളത്. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ച് കുറഞ്ഞത് മൂന്ന് കൂടിക്കാഴ്ചകളെങ്കിലും പുരിയുമായി നടന്നതായാണ് വെളിപ്പെടുത്തല്‍. ഇതിന് പുറമെ സിലിക്കണ്‍ വാലിയിലെ നിക്ഷേപകരുമായി ബന്ധിപ്പിക്കാന്‍ എപ്സ്റ്റീന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിരുന്നതായും വെളിപ്പെടുത്തുന്നു. ആ സമയത്ത് ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും പുരി, ബിജെപി അംഗമായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന തിങ്ക് ടാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു.

2017 സെപ്തംബറിലാണ് നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയായി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ചുമതലയാണ് പുരി വഹിക്കുന്നത്. ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ്വ്യവസ്ഥയിലെ ബിസിനസ്സ് അവസരങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകളുള്‍പ്പടെ ചര്‍ച്ച നടന്നുവെന്നാണ് വെളിപ്പെടുത്തല്‍. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ശേഷം ഇന്ത്യയുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കാരണങ്ങള്‍ 2014 നവംബറില്‍ ഹര്‍ദീപ് പുരി എപ്സ്റ്റീന് അയച്ച ഒരു ഇ-മെയില്‍ പറയുന്നുണ്ട്.

അതേസമയം എംപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഹര്‍ദീപ് സിങ് പുരി സ്ഥിരീകരിച്ചെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കിലേൃിമശേീിമഹ ജലമരല കിേെശൗേലേ) ഉണ്ടായിരുന്ന കാലത്താണ് കൂടിക്കാഴ്ചകളെല്ലാം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചകള്‍ നടന്ന കാലയളവില്‍ എപ്സ്റ്റീന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ബിസിനസ് അവസരങ്ങള്‍ക്കും ഡിജിറ്റല്‍ ഇന്ത്യക്കും വേണ്ടിയാണ് സംസാരിച്ചതെന്നും പുരി പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രമന്ത്രിയുടെ പേര് ആഗോളതലത്തില്‍ കുപ്രസിദ്ധമായ എപ്സ്റ്റീന്‍ ഫയലുകളില്‍ വന്നത് ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളെ ബിജെപി തള്ളിക്കളയുകയാണ്. രേഖകളില്‍ പേര് വന്നു എന്നതിലുപരി ഇതില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പാര്‍ട്ടി നേതാക്കളുടെ വാദം. ആന്‍ഡ്രൂ രാജകുമാരനും ബില്‍ ഗേറ്റ്സും അടക്കമുള്ളവര്‍ കുടുങ്ങിയ ഇതേ രേഖകളില്‍ ഒരു ഇന്ത്യന്‍ മന്ത്രിയുടെ പേരും വന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

യുഎന്‍ പൊതുസഭയുടെ കാലയളവില്‍ സംഘടിപ്പിച്ച പരിപാടികളിലേക്ക് എപ്സ്റ്റീന്‍ ക്ഷണിച്ച അന്താരാഷ്ട്ര വ്യക്തികളുടെ കൂട്ടത്തില്‍ 'ഹര്‍ദീപ് പുരിയുടെ പേരുമുണ്ടായിരുന്നു. അതേസമയം ആരോപണങ്ങളെല്ലാം ബിജെ പിയും നിഷേധിച്ചു. പേര് വന്നു എന്നതിലുപരി ഒരു കാര്യവുമില്ല എന്നാണ് ഹര്‍ദീപ് സിങ് പുരിയുമായി ബന്ധപ്പെട്ടുള്ള എപ്സ്റ്റീന്‍ ഫയല്‍ വെളിപ്പെടുത്തലുകളോടുള്ള ബിജെപി നേതാക്കളുടെ പ്രതികരണം.

Similar News