ലഡാക്കില്‍ ചൈന ഭൂമി കയ്യേറിയെന്ന് ജനറല്‍ നരവനയുടെ ഓര്‍മ്മക്കുറിപ്പില്‍ ഉണ്ടെന്ന് രാഹുല്‍; പ്രകാശിപ്പിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമെന്ന് രാജ്‌നാഥ് സിംഗ്; വിമര്‍ശനവുമായി അമിത് ഷായും; മോദി സംസാരിക്കുമ്പോള്‍ കാണാമെന്ന് പ്രതിപക്ഷം; ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍; ബഹളത്തില്‍ മുങ്ങി നന്ദി പ്രമേയ ചര്‍ച്ച
ന്യൂഡല്‍ഹി: ലോക്സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരും നാടകീയ രംഗങ്ങളും. ബി ജെ പി എം പി തേജസ്വി സൂര്യ കോണ്‍ഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതിന് പിന്നാലെ മുന്‍ കരസേന മേധാവി ജനറല്‍ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് സഭയെ പ്രക്ഷുബ്ദമാക്കിയത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ ലോക്‌സഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. കരസേന മുന്‍ മേധാവി നരവന എഴുതിയ ഓര്‍മക്കുറിപ്പ് രാഹുല്‍ സഭയില്‍ വായിച്ചതാണ് ബഹളത്തിന് ഇടയാക്കിയത്. പുറത്തിറങ്ങാത്ത പുസ്തകം വായിക്കാനാകില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള രാഹുലിനോട് പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല. രാഹുല്‍ സംസാരിക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇടപെട്ടു. രാജ്‌നാഥ് സിങ്ങും രാഹുല്‍ ഗാന്ധിയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെ രാഹുലിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. നരവനയെ സര്‍ക്കാര്‍ പുസ്തകം ഇറക്കാന്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ സഭയില്‍ ആരോപിച്ചു.
ആധികാരമില്ലാത്തവ സഭയില്‍ വായിക്കരുതെന്ന് ഓം ബിര്‍ള പറഞ്ഞു. സഭാ ചട്ടം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വായിക്കാന്‍ അനുവദിക്കരുതെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ കൈയ്യിലുള്ള മാഗസിനാണ് വായിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതാണ് ഭരണപക്ഷത്തിന്റെ നയമെങ്കില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
ബിജെപി എംപി തേജസ്വി സൂര്യ കോണ്‍ഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. ഇതിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ എഴുന്നേറ്റതോടെയാണ് സഭയിലെ അന്തരീക്ഷം കലുഷിതമായത്. മുന്‍ കരസേന മേധാവി ജനറല്‍ നരവനയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ രാഹുല്‍ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ 3 മണി വരെ നിര്‍ത്തിവച്ചു.
ഭരണപക്ഷത്തെ ചൊടിപ്പിച്ച് പ്രതിപക്ഷം
നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ രാഹുല്‍ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ലഡാക്കില്‍ ചൈന ഭൂമി കയ്യേറിയെന്ന് ജനറല്‍ നരവനയുടെ ഓര്‍മ്മക്കുറിപ്പില്‍ ഉണ്ടെന്ന് രാഹുല്‍ ആരോപിച്ചു. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇടപെട്ടു. എന്നാല്‍ താന്‍ ഒരു മാഗസിനില്‍ വന്ന റിപ്പോര്‍ട്ടാണ് വായിക്കുന്നതെന്ന് രാഹുല്‍ ആവര്‍ത്തിച്ചെങ്കിലും സ്പീക്കര്‍ ഇതിന് അനുമതി നല്‍കിയില്ല. എങ്കിലും രാഹുല്‍ ഗാന്ധി പ്രസംഗം തുടരാന്‍ ശ്രമിച്ചു.
രാഹുല്‍ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുല്‍ ഗാന്ധിയും രാജ്‌നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിന് കൂടിയാണ് ലോക്‌സഭ സാക്ഷ്യം വഹിച്ചത്. ഇതിനിടെ കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തു. ചര്‍ച്ചയുടെ നിയമങ്ങള്‍ ഇതാണെങ്കില്‍ നാളെ പ്രധാനമന്ത്രി സംസാരിക്കുമ്പോഴും സമാനമായ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ പലതവണ തടസ്സപ്പെട്ടു.
പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെ കുറിച്ച് സഭയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്ന് ഭരണപക്ഷം നിലപാട് സ്വീകരിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയത്. അമിത്ഷായും രാജ്നാഥിനെ പിന്തുണച്ച് രംഗത്തെത്തി. ചട്ടം 349 എ പ്രകാരം പുസ്തകത്തെ കുറിച്ച് പരാമര്‍ശിക്കാനാകില്ലെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മോദിയും സഭയില്‍ സംസാരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പലവട്ടം രാഹുല്‍ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്ത് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം നടന്നു. അതോടെ കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടു. ഇന്ന് പ്രതിപക്ഷ നേതാവിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നാളെ പ്രധാനമന്ത്രിയെയും സഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.
നരവാനെ പുസ്തകം ഇറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നാണ് രാഹുല്‍ പരാമര്‍ശിച്ചത്. ഇതോടെ അമിത് ഷാ അടക്കം നേതാക്കള്‍ രാഹുലിനെ എതിര്‍ക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ രാജ്നാഥ് സിങ് ഇടപെട്ടതാണ് തര്‍ക്കത്തിന് കാരണം. നരവാനെ പുസ്തകത്തിലെ കേന്ദ്ര വിമര്‍ശനവും രാഹുല്‍ ഉയര്‍ത്തിക്കാട്ടി. കഴിഞ്ഞ ദിവസം ബജറ്റില്‍ കാര്യമായി പ്രതികരിക്കാത്ത രാഹുല്‍ ഇന്ന് സഭയില്‍ സംസാരിക്കുമെന്നാണ് അറിയിച്ചിരുന്നു. ലഡാക് ഭൂമി ചൈനയ്ക്ക് വിട്ട് നല്‍കി എന്ന് നരവാനെയുടെ ആത്മകഥയില്‍ പറയുന്നുവെന്നാണ് രാഹുല്‍ ആരോപിച്ചത്. ഇതാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെ ചൊടിപ്പിച്ചത്. രാജ്നാഥ് സിങാണ് രാഹുല്‍ ഗാന്ധിയെ എതിര്‍ത്തത്. ഇതിന് പിന്നാലെ സഭ പ്രക്ഷുപ്തമാവുകയായിരുന്നു. പുസ്തകം പൊതുസഞ്ചയത്തില്‍ ഇല്ലെന്നാണ് രാജ്നാഥ് സിങ് എതിപ്പായി ഉന്നയിച്ചത്. എന്നാല്‍ പുസ്തകം ഒരു മാസികയില്‍ വന്നിട്ടുണ്ടെന്ന് രാഹുല്‍ തിരിച്ചടിച്ചു. ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ബഹളം.
