ഇത് ഞാൻ മുവാറ്റുപുഴയുടെ എംഎൽഎയായപ്പോൾ മുതൽ മനസ്സിൽ ആഗ്രഹിച്ചത്; കിട്ടിയ മുഴുവൻ തുകയും നാടിന്റെ നാടിൻ്റെ നന്മയ്ക്കായി നൽകും; നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും കൂടെ ഉണ്ടാവണം; ചാരിറ്റി പ്രവർത്തനങ്ങൾക്കായി 'സ്പർശം' എന്ന സന്നദ്ധസേവന സംഘടനയുമായി മാത്യു കുഴൽനാടൻ എംഎൽഎ; നിങ്ങൾ റിയൽ ലൈഫ് സൂപ്പർഹീറോ തന്നെയെന്ന് ജനങ്ങൾ
എറണാകുളം: കേരള രാഷ്ട്രീയത്തിൽ തന്നെ എക്കാലത്തെയും മികച്ചൊരു നേതാവാണ് ശ്രീ. മാത്യു കുഴൽനാടൻ എംഎൽഎ. സജീവ കോൺഗ്രസുകാരനായ അദ്ദേഹം കേരള രാഷ്ട്രീയത്തിൽ വില മതിക്കാനാകാത്ത പല പ്രവർത്തനങ്ങളും സാധാരണകാർക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരു മടിയും കൂടാതെ മുന്നോട്ട് വരാൻ ധൈര്യം കാണിക്കുന്ന വ്യക്തിത്വത്തമാണ് അദ്ദേഹത്തിന് . ഇപ്പോഴിതാ, നിയമസഭയ്ക്ക് പുറമെ, ജീവിതത്തിലും സൂപ്പർഹീറോ ആവുകയാണ് മാത്യു കുഴൽനാടൻ എംഎൽഎ.
മൂവാറ്റുപുഴയുടെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട സമയം മനസ്സിൽ ആലോചിച്ച് ആഗ്രഹിച്ച ഒരു തീരുമാനം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് ശ്രീ മാത്യു കുഴൽ നാടൻ പറഞ്ഞു. ജീവിതത്തിലെ ചില തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമെന്ന് പറഞ്ഞുകൊണ്ടാണ് മാത്യു കുഴൽനാടൻ എം എൽ എ 'സ്പർശം' എന്ന പേരിൽ സന്നദ്ധസേവന സംഘടന രൂപീകരിക്കുന്ന വിവരം അറിയിച്ചു. എംഎൽഎ എന്ന നിലയിൽ കിട്ടിയ മുഴുവൻ തുകയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകി മാത്യു കുഴൽനാടൻ. ആദ്യ ഘട്ടത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ ഡയാലിസിസ് രോഗികൾക്ക് സൗജന്യ സേവനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു വീഡിയോ പങ്ക് വെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.
അദ്ദേഹത്തിന്റെ വാക്കുകൾ...
വരുമാനത്തിന് തൊഴിൽ, രാഷ്ട്രീയം സേവനമെന്നതായിരുന്നു തൻ്റെ ആഹ്വാനമെന്നും, തെരഞ്ഞെടുപ്പിൽ നിൽക്കാൻ അവസരം ലഭിക്കുകയും, എം എൽ എ ആയി തെരഞ്ഞെടുത്ത് കഴിഞ്ഞപ്പോൾ ആഗ്രഹിച്ചിരുന്നതാണ് സർക്കാരിൽ നിന്ന് കിട്ടുന്ന ശമ്പളം ജനങ്ങൾക്ക് കൊടുക്കാൻ ആഗ്രഹിച്ചിരുന്നു. അതിനാൽ തന്നെ പണം അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചിരുന്നില്ല. എം എൽ എ ആയി 4 വർഷം കഴിയുമ്പോൾ അക്കൗണ്ടിൽ 25 ലക്ഷം ആയിരിക്കുന്നു. സ്പർശം എന്ന പേരിൽ സന്നദ്ധസേവന സംഘടന രൂപീകരിക്കുമെന്നും, ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇത് വിനിയോഗിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രധാനമായും രണ്ട് പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
ഒന്ന്, നിയോജക മണ്ഡലത്തിലെ മുഴുവൻ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് പ്രതിമാസം ഒരു കൂപ്പൺ ഒരു വർഷത്തേക്ക്, രണ്ടാമത്തേത് സ്പർശം ചാരിറ്റിയുടെ വാഹനത്തിൽ വോളൻ്റിയർമാർ കിടപ്പ് രോഗികളെയോ, വാർദ്ധക്യം ബാധിച്ചവരെയോ മൂന്ന് മാസത്തിൽ 5 വട്ടം നേരിട്ട് സന്ദർശിച്ച് കുശലം പറയാനും ക്ഷേമാന്വേഷണം നടത്താനും, ഫോൺ മുഖേന 5 വട്ടം അവരെ ബന്ധപ്പെടുക എന്നതാണ് എന്നും മാത്യു കുഴൽനാടൻ പറയുന്നു. ജീവിതത്തിൽ ചില തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയുമ്പോൾ അത് സന്തോഷവും അഭിമാനവുമാണ് ഉണ്ടാക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഉണ്ടാകണംമെന്നും അദ്ദേഹം പറയുന്നു.