ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ കടന്നൽ ആക്രമണം;കൂട്ടമായി ഇരച്ചെത്തി തേനീച്ചകൾ; ആളുകൾ കുതറിയോടി; അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്; കൂടിന് ആരോ കല്ലെറിഞ്ഞെന്ന് സംശയം; പോലീസ് സ്ഥലത്തെത്തി

Update: 2025-04-02 14:39 GMT

ഗൂഡല്ലൂർ: ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വ്യാപക കടന്നൽ ആക്രമണം. ഇരച്ചെത്തിയ തേനീച്ചകളുടെ ആക്രമണത്തിൽ ഒരു മലയാളി യുവാവിന് ദാരുണാന്ത്യം. കടന്നൽ ഇളകി വരുന്നത് കണ്ട് രക്ഷപ്പെടാൻ ഓടുമ്പോൾ വീണ് പരിക്കേറ്റാണ് യുവാവിന് അന്ത്യം സംഭവിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു. വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ആളുകൾ എല്ലാം ജീവനും കൊണ്ട് കുതറിയോടുന്ന കാഴ്ചയായിരുന്നു കണ്ടത്. ഊട്ടിയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ ഒരു വിനോദ സഞ്ചാര മേഖലയിലാണ് ദാരുണ സംഭവം നടന്നത്.

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. കൂട്ടുകാരിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്.

സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ ആക്രമണം നടന്നത്.

കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.ആര് കല്ലെറിഞ്ഞെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

Tags:    

Similar News