ഹണി റോസിനെ മാത്രം വിമര്‍ശിക്കാന്‍ പാടില്ലയെന്ന് പറയുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ? ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തില്‍ ജയിലില്‍ പോകാന്‍ മടിയില്ല; പുരുഷന്‍മാര്‍ക്കും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോള്‍ നടത്തുന്ന പോരാട്ടം; നിലപാട് ആവര്‍ത്തിച്ചു രാഹുല്‍ ഈശ്വര്‍
ഹണി റോസിനെ മാത്രം വിമര്‍ശിക്കാന്‍ പാടില്ലയെന്ന് പറയുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ?
തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് രാഹുല്‍ ഈശ്വറിനെതിരേ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. ഹണി റോസ് അബലയല്ല, ശക്തയാണെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന നല്‍കുന്ന അവകാശത്തിലാണ് താന്‍ വിമര്‍ശനം നടത്തിയതെന്നും പുരുഷന്‍മാര്‍ക്കും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോള്‍ നടത്തുന്ന രാഹുല്‍ വ്യക്തമാക്കി.
ഹണി റോസും വിമര്‍ശനത്തിന് അതീതയല്ല, മാന്യമായ ഭാഷയിലാണ് വിമര്‍ശിച്ചത് ബോചെ ചെയ്തത് തെറ്റെന്ന് ആദ്യം പറഞ്ഞത് താനാണ്. പക്ഷേ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് ബോ ചെ ചെയ്ത നല്ല കാര്യങ്ങളെ കാണാതിരിക്കാനാവില്ല, അതൊന്നും ആരും മറക്കരുത്. പുരുഷ വിരോധം ആണ് പുരോഗമനമെന്ന് ചിന്തിക്കുന്നവരാണ് ചില ഫെമിനിസ്റ്റുകള്‍. സ്ത്രീകളെ പരമാവധി പ്രകോപിപ്പിക്കുക എന്നതാണ് ചില പുരുഷന്മാരുടെ ചിന്ത.ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തില്‍ ജയിലില്‍ പോവാന്‍ മടിയില്ല, രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍പും തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.എന്നിട്ടും ഞാന്‍ എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു.ഹണി റോസിന്റെ വിഷമത്തോടൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ക്കെതിരായ സൈബര്‍ ബുള്ളിയിംഗ് ശരിയല്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഉപയോഗിക്കുന്നത് കടുത്ത വാക്കുകളാണ്. താന്‍ ചെയ്യുന്നത് ഓര്‍ഗനൈസ്ഡ് ക്രൈം ആണെന്ന് പറയുന്നു. അത്തരം വലിയ വാക്കുകള്‍ ഉപയോഗിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
'എനിക്ക് വ്യക്തിപരമായ ഇഷ്ടമുള്ള ആളാണ് ബോചെ. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ദ്വയാര്‍ഥ പ്രയോഗം തെറ്റാണെന്നും അതിന് ഹണിയോട് മാപ്പ് പറയണമെന്നും അദ്യം മാധ്യമങ്ങളില്‍ പറഞ്ഞ വ്യക്തി ഒരുപക്ഷേ ഞാനാവും. ബോചെയുടെ നന്മകള്‍ കൊണ്ട് നമ്മള്‍ അദ്ദേഹത്തിന്റെ ദ്വയാര്‍ഥ പ്രയോഗങ്ങളെ അംഗീകരിക്കരുത്. എന്നാല്‍ അദ്ദേഹത്തിന്റെ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് ബോചെ ഇതേവരെ നാടിനും ജനങ്ങള്‍ക്കും ചെയ്ത സേവനങ്ങളെയും മറക്കരുത്. എല്ലാം കറുപ്പും വെളുപ്പുമായി കാണുന്നത് ബുദ്ധിമുട്ടാണെന്നും- രാഹുല്‍ പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് നടി രാഹുലിനെതിരായ പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍, പോലീസ് പരാതിയില്‍ കേസെടുത്തിട്ടില്ല. നിയമോപദേശം കിട്ടുന്ന മുറയ്ക്ക് എറണാകുളം സെന്‍ട്രല്‍ പൊലീസ് നടപടികള്‍ വേഗത്തിലാക്കും. സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയായിരുന്നു രാഹുല്‍ ഈശ്വര്‍ എന്നും പരാതിയില്‍ ആരോപണമുണ്ട്. ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും അതിനു പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍ ആണെന്നും ഹണിറോസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു.
കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഹണി റോസ് പറഞ്ഞിരുന്നു. തുടര്‍ന്നാണ്, ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയും ഹണി റോസ് നിയമപോരാട്ടം ആരംഭിച്ചത്.