കഴുത്തില്‍ കത്തിവെച്ച് പീഡനം, നഗ്‌നവീഡിയോ പകര്‍ത്തി ഭീഷണി; 'മരണ സുബിന്റെ' ക്രൂരത പുറത്തുവന്നിട്ടും നടപടിയില്‍ വീഴ്ചയോ? പോലീസുകാര്‍ മാസപ്പടി വാങ്ങുന്നുണ്ടോ? ബിസിനസ് എതിരാളികളുടെ ക്വട്ടേഷനോ? പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് എസ്പി; പ്രത്യേക സംഘം അന്വേഷിക്കും
പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി ആര്‍ ആനന്ദ്. ഗുണ്ടാ ആക്രമണത്തിലും ബലാത്സംഗത്തിലും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. സംഭവത്തില്‍ പരാതി ലഭിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞതിന് പിന്നാലെ പോലീസ് സമയബന്ധിതമായി നടപടിയെടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സ്പാകളില്‍നിന്ന് പോലീസുകാര്‍ മാസപ്പടി വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നേരത്തേ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കും. ക്വട്ടേഷനെന്ന സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കും. കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികള്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. നാലു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവര്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും എസ് പി ആര്‍ ആനന്ദ് പറഞ്ഞു.
ഫെബ്രുവരി ഒന്നാം തീയതിയാണ് സംഭവമുണ്ടായത്. ആരും പരാതി തന്നിരുന്നില്ല. രണ്ടാം തീയതി ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തനിക്കും എസ്എച്ച്ഒയ്ക്കും അത് കൈമാറി. ജീവനക്കാരുടെ മൊഴിയെടുത്ത് കേസെടുത്തു. ഉടന്‍തന്നെ പ്രധാനപ്രതിയായ സുബിന്‍ അലക്സാണ്ടറിനെ അറസ്റ്റ്ചെയ്തു. രണ്ടാംപ്രതിയായ ബെര്‍ലിന്‍ദാസിനെയും പിടികൂടി. ബാക്കി പ്രതികള്‍ക്കായി ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം നടത്തുകയാണ്. അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സംഭവം ക്വട്ടേഷന്‍ ആണോ എന്ന് വ്യക്തമല്ല. സ്പാ ഉടമയില്‍നിന്ന് മൊഴിയെടുത്തു. മൊഴികളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ വീഴ്ചയുണ്ടായിട്ടില്ല. എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കും. പണം ചോദിച്ചാണ് പ്രതികള്‍ സ്പായില്‍വന്നത്. പണം കൊടുക്കാത്തതിനാണ് ക്രൂരമായ കൃത്യം നടത്തിയത്. സംഭവത്തിലെ അതിജീവിതയ്ക്ക്് നിയമസഹായവും കൗണ്‍സിലിങ്ങും അടക്കം പോലീസ് നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
പ്രധാന പ്രതിയായ സുബിന്‍ അലക്സാണ്ടര്‍ ഇനി പുറത്തിറങ്ങാതിരിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. കരുതല്‍ തടങ്കല്‍ അടക്കമുള്ള നടപടികളുണ്ടാകും. പോലീസിനെതിരായ മാസപ്പടി ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരനടപടി സ്വീകരിക്കും. തിരുവല്ല സ്റ്റേഷനിലെ എസ്എച്ച്ഒ നല്ലരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ കാപ്പാ പ്രതികളെ മുഴുവന്‍സമയവും നിരീക്ഷിക്കുമെന്നും ഡിജിറ്റല്‍ നിരീക്ഷണമടക്കം ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
കേസില്‍ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തില്‍ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിന്‍, സ്പായിലെത്തിയ കസ്റ്റമര്‍ക്കൊപ്പം നഗ്‌നവീഡിയോകള്‍ പകര്‍ത്തി എന്നുമാണ് റിപ്പോര്‍ട്ട്. സ്പായിലെ സഹപ്രവര്‍ത്തകയും ബലാത്സംഗത്തിന് ഒത്താശ ചെയ്‌തെന്നും അതിജീവിത പറയുന്നു. അതേസമയം, ബിസിനസ് എതിരാളികള്‍ നല്‍കിയ കൊട്ടേഷന്‍ ആണ് ക്രിമിനല്‍ സംഘം നടപ്പാക്കിയതെന്ന് ആണ് സ്പാ ഉടമയുടെ ആരോപണം.
കേരളം നടുങ്ങിയ ബലാത്സംഗ കേസില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കൊടും ക്രിമിനലായ മരണ സുബിന്‍ നടത്തിയത് അതിക്രൂര പീഡനമാണ്. സ്പായിലേക്ക് ഇരച്ചു കയറിയെത്തിയ സുബിന്‍ അമ്പതിനായിരം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. കയ്യില്‍ പണമില്ലെന്ന് പറഞ്ഞതോടെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് നടന്നത് ഓര്‍ക്കാന്‍ പോലും കഴിയില്ലെന്ന് സ്പാ ജീവനക്കാരിയായ അതിജീവിത പറയുന്നു.
സ്പായില്‍ ആ സമയം ഉണ്ടായിരുന്ന കസ്റ്റമറെയും സുബിന്‍ മര്‍ദ്ദിച്ചു. ക്വട്ടേഷന്‍ കിട്ടിയാണ് താന്‍ സ്ഥാപനത്തില്‍ എത്തിയത് എന്നും സുബിന്‍ തന്നെ വെളിപ്പെടുത്തിയതായി അതിജീവിത പറഞ്ഞു. അതേസമയം, ബിസിനസ് എതിരാളികള്‍ നല്‍കിയ കൊട്ടേഷന്‍ ആണെന്നും പൊലീസ് എല്ലാത്തിനും ഒത്താശ ചെയ്യുകയാണെന്നും സ്പാ ഉടമ ആരോപിച്ചു. സ്പാ കേസിന് പിന്നില്‍ പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആക്ഷേപം ശക്തമായതോടെ ആഭ്യന്തര അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. സ്പാപായില്‍ നിത്യ സന്ദര്‍ശകരും മാസപ്പടിവാങ്ങുന്വരുനയ പൊലീസുകാര തിരുവല്ല സ്റ്റേഷനില്‍ ഉണ്ടെന്നാണ് വിവരം. അവരുടെ ബലത്തിലാണ് ക്രിമിനല്‍ സംഘവും ഗുണ്ട പിരിവിനും മറ്റുമായി ഇറങ്ങുന്നത് എന്നാണ് ആക്ഷേപം.
