ശബരിമലയില്‍ നടന്നത് കൊടും ചതി! 2011-ല്‍ തുടങ്ങിയ ആ 'ചായം പൂശല്‍' നാടകം കൊടിമരം അടിച്ചുമാറ്റാനോ? തമിഴ്‌നാട്ടിലെ വസ്ത്രസ്ഥാപനവും അയ്മനം രാജനും കളിച്ച കളി പുറത്ത്; അനുമതിയില്ല... തന്ത്രിയുമറിഞ്ഞില്ല; കോടികളുടെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയത് ഒരു 'പെയിന്റടി'; ദേവസ്വം ബോര്‍ഡിലെ സിപിഎം ഭരണ കാലത്ത് ഗൂഡാലോചന തുടങ്ങിയോ?

Update: 2026-02-10 05:55 GMT

തിരുവനന്തപുരം: ശബരിമലയില്‍ 1970-ല്‍ സ്ഥാപിച്ച സ്വര്‍ണ്ണക്കൊടിമരം മാറ്റാന്‍ നിമിത്തമായത് 2011-ല്‍ നടന്ന ആസൂത്രിതമായ ചായം പൂശല്‍ തട്ടിപ്പായിരുന്നുവെന്ന് വ്യക്തം. അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. സതീഷ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. രാജന്‍ എന്നിവര്‍ ദേവസ്വം ബോര്‍ഡിന്റെയോ തന്ത്രിയുടെയോ അനുമതിയില്ലാതെ സ്വന്തം നിലയില്‍ സ്വര്‍ണ്ണക്കൊടിമരത്തിന്റെ പീഠത്തിലും അഷ്ടദിക്പാലക രൂപങ്ങളിലും ചായം പൂശുകയായിരുന്നു. ഇതിനായി തമിഴ്നാട്ടിലെ ഒരു വസ്തുവ്യാപാരിയെയാണ് ഇവര്‍ സ്‌പോണ്‍സറായി കണ്ടെത്തിയത്. കുമരന്‍ സില്‍ക്‌സിന്റെ ജീവനക്കാരായിരുന്നു എല്ലാം ചെയ്തത്. അന്ന് സിപിഎം നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡാണ് ഭരിച്ചിരുന്നത്.

ഈ നടപടി കൊടിമരത്തിന്റെ ചൈതന്യലോപത്തിന് കാരണമായെന്ന് തന്ത്രിമാരായ കണ്ഠരര് മഹേശ്വരരും കണ്ഠരര് രാജീവരരും അന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സ്‌പോണ്‍സര്‍മാരെ ഉപയോഗിച്ച് നടത്തിയ കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവന്നെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ല. പിന്നീട് 2014-ല്‍ നടന്ന ദേവപ്രശ്‌നത്തിലെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ കൊടിമരം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

പുതിയ കൊടിമരം സ്ഥാപിക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായ കമ്പനി 3.21 കോടി രൂപ നല്‍കുകയും കൊച്ചി കസ്റ്റംസില്‍ നിന്ന് ഒന്‍പത് കിലോയിലധികം തങ്കം വാങ്ങുകയും ചെയ്തിരുന്നു. 2017 ജൂണ്‍ 25-നായിരുന്നു പ്രതിഷ്ഠ. എന്നാല്‍, പഴയ കൊടിമരത്തിലുണ്ടായിരുന്ന 11 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണം പൊതിഞ്ഞ 'വാജിവാഹനം' (കൊടിമരത്തിന് മുകളിലെ പക്ഷിരൂപം) സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് പകരം ഉന്നതര്‍ കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. ഈ വാജിവാഹനമാണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

വിജിലന്‍സ് റിപ്പോര്‍ട്ടും തന്ത്രിയുടെ പരാതിയും അവഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഒത്താശ ചെയ്ത അന്നത്തെ ദേവസ്വത്തിലെ പ്രമുഖനും അയ്മനം രാജന്‍ എന്ന ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിലുണ്ട്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഈ പഴയ ഗൂഢാലോചനകള്‍ നിര്‍ണ്ണായക തെളിവുകളായി മാറും. 1970ല്‍ സ്ഥാപിച്ച സ്വര്‍ണക്കൊടിമരത്തിന്റെ ചുവട്ടിലെ പഞ്ചവര്‍ഗതറയിലും പീഠത്തി ലും അഷ്ടദിക്പാലക പ്രതിഷ്ഠകളി ലും 2011 ഡിസംബറില്‍ സ്വര്‍ണം പൂശുകയായിരുന്നു.

അന്നത്തെ ശബരിമല എക്‌സി ക്യൂട്ടീവ് ഓഫീസര്‍ എം.സതീഷ് കുമാറിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.രാജന്റെയും നിര്‍ ദ്ദേശ പ്രകാരമാണ് ഇങ്ങനെ ചെയ്തത് എന്നാണ് ദേവസ്വം ബോര്‍ഡ് കണ്ടെത്തല്‍. ഇതിനായി അവര്‍ തമിഴ്നാട്ടിലെ ഒരു വസ്തുവ്യാപാരിയെ സ്‌പോണ്‍സറായി കണ്ടെത്തി. ദേവസ്വം ബോര്‍ഡിന്റെയോ തന്ത്രിയുടെയോ അനുമതിവാങ്ങാതെ സ്വന്തം നിലയില്‍ എല്ലാം ചെയ്യുകയായിരുന്നു. 2012 ഏപ്രില്‍ നാലിന് ഈ ഉദ്യോഗസ്ഥര്‍ സന്നിധാനത്തുവച്ച് ഒറ്റത്താല പ്രശ്‌നവും നടത്തി. ഇതിനെല്ലാം അന്ന് ദേവസ്വത്തിലെ പ്രധാനിയുടെ മൗനാനുവാദവും ഉണ്ടായിരുന്നു. അയ്മനം രാജന്‍ എന്ന് അറിയപ്പെടുന്ന രാജന് ഈ വ്യക്തിയില്‍ നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്നു.

എന്നാല്‍, കൊടിമരത്തില്‍ ചായം പൂശിയത് ചൈതന്യ ലോപത്തിനും ദൈവാനുഗ്രഹകുറവി നും കാരണമായെന്ന് തന്ത്രിമാരാ യിരുന്ന കണ്ഠരര് മഹേശ്വരരും ക ണ്ഠരര് രാജീവരരും ശബരിമല എ ക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും അഡ്മി നിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും റിപ്പോര്‍ട്ട് നല്‍കി. ചായം പൂശിയം സംഭവം ശബ രിമല സന്ദര്‍ശിച്ച തിരുവിതാംകൂര്‍-കൊച്ചിന്‍ ദേവസ്വം ബോര്‍ഡുക ളുടെഓംബുഡ്‌സ്മാന്റെശ്രദ്ധയിലും പെട്ടു. അദ്ദേഹം ഹൈക്കോടതിയു ടെ ശ്രദ്ധയില്‍പ്പെടുത്തി. കോടതി നിര്‍ദ്ദേശ പ്രകാരം ദേവസ്വം വിജി ലന്‍സ് അന്വേഷണം നടത്തി. സ്‌പോണ്‍സര്‍ കൊള്ളയുടെ ഞെട്ടി ക്കുന്ന വിവരങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാ ല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ല.

പിന്നീട് 2014 ജൂണ്‍ 18 ന് ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കുറ്റനാട് രാവുണ്ണിപണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേവപ്രശ്‌നം നടന്നു. കൊടിമരത്തില്‍ ചായം പൂശിയതും ജീര്‍ണതയും ദോഷമാണെന്ന് പ്രശ്‌നത്തില്‍ കണ്ടു. സ്വര്‍ണക്കൊടിമരം പുതിയത് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍നിയോഗിച്ച എം.പി.ഗോ വിന്ദന്‍ നായരായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. സ്വര്‍ണ കൊടിമരത്തിനായി 9.161 കി ലോ തങ്കം കൊച്ചി കസ്റ്റംസ്ഓഫീസില്‍ നിന്ന് എസ്.ബി.ഐ കൊച്ചി വില്ലിം ഗ്ടണ്‍ ശാഖവഴി ദേവസ്വം ബോര്‍ഡ് വാങ്ങി. കൊടിമര നിര്‍മ്മാണത്തിനായി 3.21 കോടിരൂപ ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കി.

2017 ജൂണ്‍ 25 നായിരുന്നു കൊടിമര പ്രതിഷ്ഠ. പഴയ കൊടിമരത്തില്‍ പ്രതിഷ്ഠിച്ചിരുന്ന പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച് തങ്കം പൊതിഞ്ഞ 11 കിലോ തൂക്കമുള്ള വാജിവാഹനം അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ തന്ത്രി രാജീവരര്‍ക്ക് കൈമാറി. ഈ വാജിവാഹനമാണ് എസ്.ഐ.ടി. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.

Similar News