കാനനപാത വഴി 20 കിലോമീറ്റര്‍ നടന്ന് എത്തിയവരെ തിരിച്ചയച്ചു; വെര്‍ച്ച്വല്‍ ക്യു പാസ്സ് ഇല്ലെങ്കില്‍ തടയാന്‍ പോലീസ്; ബുക്കിങ്ങിനായി ഭക്തരുടെ കാത്തിരിപ്പ് 12 മണിക്കൂര്‍ നീളുന്നു

ബുക്കിങ്ങിനായി ഭക്തരുടെ കാത്തിരിപ്പ് 12 മണിക്കൂര്‍ നീളുന്നു

Update: 2026-01-03 17:02 GMT

കോട്ടയം: വെര്‍ച്ച്വല്‍ ക്യുവിന്റെ പേരില്‍ കാനനപാതയിലും അയ്യപ്പ ഭക്തരെ തടയുന്നു.. എരുമേലി വഴി കാനന പാതയിലൂടെ പോകുന്ന ഭക്തരെയാണ് വെര്‍ച്ച്വല്‍ ക്യൂ ബുകിങ് ഇല്ലാതെ വന്നാല്‍ പോലീസ് തടയുന്നത്. പാസില്ലാത്ത തീര്‍ത്ഥാറകരെ തിരിച്ചു അയക്കുന്നു. 20 കിലോമീറ്റര്‍ കാനന പാതയിലൂടെ സഞ്ചരിച്ച തീര്‍ത്ഥാടക സംഘത്തെ സ്‌പോട്ട് ബുക്കിങ്ങിനായി തിരികെ അയച്ചു. പുലര്‍ച്ചെ നാലു മണിയോടെ യാത്ര തിരിച്ച സംഘം 10 മണി മുതല്‍ എരുമേലി ദേവസ്വം സ്‌പോട്ട് ബുക്കിംഗ് കേന്ദ്രത്തില്‍ കാത്തിരിക്കുകയാണ്. ആവശ്യത്തിന് വെളിച്ചം പോലും ഇല്ല. ഒരു ദിവസം യാത്ര മുടങ്ങുന്നതോടെ ബസ് വാടക ഉള്‍പ്പെടെ അധിക ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞു.

ഭക്തര്‍ക്ക് സുഖമമായ ദര്‍ശനം ഒരുക്കാന്‍ എന്ന പേരില്‍ ഏര്‍പ്പെടുത്തിയ വെര്‍ച്ച്വല്‍ ക്യൂ തീര്‍ത്ഥാടകര്‍ക്ക് ഏറെ ദുരിതമായി മാറുന്ന നേര്‍ക്കാഴ്ചയാണിത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് തടയുന്ന കര്യങ്ങള്‍ ഒന്നും അറിയാതെ പോലീസ് പറഞ്ഞ് അയക്കുന്നതോടെ പലരും ശരണം വിളിച്ചു മടങ്ങി പോകുകയാണ്.

ഇപ്പോള്‍ വെര്‍ച്ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ കാനന പാത, സത്രം, പമ്പ- മരകൂട്ടം തുടങ്ങിയ ഓപ്ഷനുകള്‍ നല്‍കണം. ഇതൊന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് യാതൊരു നിശ്ചയവുമില്ല.

പാസില്ലാതെ മടങ്ങുന്ന അയ്യപ്പ ഭക്തര്‍ സ്‌പോട്ട് ബുക്കിങ്ങിനായി രാത്രി 12 മണി വരെ എരുമേലിയില്‍ കാത്ത് നില്‍ക്കേണ്ടത് വരും. 12 മണി കഴിഞ്ഞാലും സ്‌പോട്ട് ബുക്കിംഗ് ലഭിക്കണമെന്നില്ല. അല്ലെങ്കില്‍ നിലയ്ക്കലില്‍ എത്തി സ്‌പോട്ട് ബുകിങ് ചെയ്ത് കാനന പാത വഴി യാത്ര തുടങ്ങേണ്ടി വരും. നില്‍ക്കലിലും സ്ലോട്ട് ലഭിക്കുന്നതിനായി 12 മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വരുന്നു.

മണിക്കൂറുകള്‍ കാത്ത് നില്‍ക്കുകയും തീര്‍ഥാടകരെ വട്ടം കറക്കുകയുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. നിലവില്‍ പമ്പയില്‍ സ്‌പോട്ട് ബുക്കിംഗ് ഇല്ല. കാനന പാതയില്‍ തിരക്കെന്ന പേരില്‍ ദ്രോഹമാണ് ഭക്തരോട് ചെയ്യുന്നതെന്ന് ആക്ഷേപമുയര്‍ന്നു. കാനന പാത, സത്രം വഴി എത്തുന്ന തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇത്തരത്തില്‍ ഭക്തരെ തടയുന്നത്.


Tags:    

Similar News