ആശയങ്ങളെ ആശയം കൊണ്ടു നേരിടണം; വാര്‍ത്തകളില്‍ പ്രതിഷേധം ഉണ്ടെങ്കില്‍ അതിനെ മാന്യമായ വാക്കുകള്‍ കൊണ്ട് എതിര്‍ക്കണം; പരിധി വിട്ട വാര്‍ത്ത ഉണ്ടെങ്കില്‍ കേസ് കൊടുക്കാം; അല്ലാതെ പതിയിരുന്ന് അടിക്കുകയല്ല വേണ്ടത്; അത് ഇനി ഏതു മാധ്യമ പ്രവര്‍ത്തകന്‍ ആയാലും; പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

Update: 2025-08-31 03:05 GMT

കൊച്ചി: മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് സന്തോഷ് പണ്ഡിറ്റ്. ആശയങ്ങളെ ആശയം കൊണ്ടു നേരിടണം. അല്ലാതെ പതിയിരുന്ന് അടിക്കുകയല്ല വേണ്ടത്. അത് ഇനി ഏതു മാധ്യമ പ്രവര്‍ത്തകന്‍ ആയാലും..-ഇതാണ് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ

'മറുനാടന്‍ മലയാളി' എന്ന പ്രമുഖ ഓണ്‍ലൈന്‍ ചാനല്‍ ഉടമയും, മാധ്യമ പ്രവര്‍ത്തകനുമായ ഷാജന്‍ സ്‌കറിയ ജീക്ക് നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായി എന്ന വാര്‍ത്ത അറിഞ്ഞ് അപലപിക്കുന്നു. അദ്ദേഹത്തെ പരിക്കുകളോടെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Get well soon dear

ആശയങ്ങളെ ആശയം കൊണ്ടു നേരിടണം. അവരുടെ ചാനലില്‍ കൊടുത്ത വാര്‍ത്തകളില്‍ പ്രതിഷേധം ഉണ്ടെങ്കില്‍ അതിനെ മാന്യമായ വാക്കുകള്‍ കൊണ്ട് എതിര്‍ക്കണം. പരിധി വിട്ട വാര്‍ത്ത ഉണ്ടെങ്കില്‍ ബഹു കോടതിയില്‍ കേസ് കൊടുക്കാം. അല്ലാതെ പതിയിരുന്ന് അടിക്കുകയല്ല വേണ്ടത്. അത് ഇനി ഏതു മാധ്യമ പ്രവര്‍ത്തകന്‍ ആയാലും..

By Santhosh പണ്ഡിറ്റ്

മാധ്യമ പ്രവര്‍ത്തകനും 'മറുനാടന്‍ മലയാളി' എഡിറ്ററുമായ ഷാജന്‍ സ്‌കറിയയ്ക്കുനേരെ മര്‍ദനം കഴിഞ്ഞ ദിവസം രാത്രിയാണ് ഉണ്ടായത്. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് മര്‍ദിച്ചത്. ഇടുക്കിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മടങ്ങവെയാണ് മര്‍ദനം. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ച് ശനിയാഴ്ച വൈകിട്ടാണ് ഷാജന്‍ സ്‌കറിയയ്ക്കു മര്‍ദനം ഏല്‍ക്കുന്നത്. മര്‍ദനത്തില്‍ പരുക്കേറ്റ ഷാജന്‍ സ്‌കറിയ തൊടുപുഴ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകിട്ട് വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഡിവൈഎഫ് ഐ സംഘം ഷാജനെ മര്‍ദിച്ചത്. പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമല്ല.

ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഷാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. അഞ്ചു പേരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News