ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം! പച്ചക്കള്ളം പറഞ്ഞ എംബി രാജേഷ്; പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പ്രതിനിധികളെ കലക്ടറേറ്റില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത് മറച്ചു വയ്ക്കുന്ന ജില്ലാ ഭരണകൂടം; വിവരാവകാശം നല്‍കുന്നത് 'സരിന്‍ തരംഗത്തില്‍' പരാതി കിട്ടിയില്ലെന്നും അന്വേഷണമില്ലെന്നുമുള്ള വാദം; തെറ്റു ചെയ്തവര്‍ ചിരിക്കുമ്പോള്‍

Update: 2024-11-30 04:48 GMT

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നു പ്രസിദ്ധീകരിച്ച സാമുദായിക വിഭജനത്തിനു കാരണമാകുമെന്ന് ആക്ഷേപമുയര്‍ന്ന സിപിഎമ്മിന്റെ പത്രപ്പരസ്യം ആരുടേയും അനുമതിയില്ലാതെ തന്നെ. ആരും അനുമതി വാങ്ങിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണമില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പരസ്യത്തിന് അനുമതി തേടിയിരുന്നെന്ന മന്ത്രി എം.ബി.രാജേഷ് അടക്കമുള്ളവരുടെ വാദം ഇതോടെ പൊളിഞ്ഞു. ഫലത്തില്‍ മന്ത്രി പച്ചക്കളം പറഞ്ഞുവെന്ന് വ്യക്തമാകുകയാണ്. ഇത്രയും വിവാദമുണ്ടായ സംഭവത്തില്‍ അന്വേഷണം നടക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. പരാതിയില്ലെന്നാണ് ഇതിന് ന്യായം പറയുന്നത്.

'സരിന്‍ തരംഗം' എന്ന തലക്കെട്ടോടെ സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ കഴിഞ്ഞ 19ന് വന്ന പരസ്യത്തിന് രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ അടക്കം ആരും അനുമതി വാങ്ങിയിട്ടില്ലെന്നു വിവരാവകാശ നിയമപ്രകാരം പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറാണു വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണമൊന്നും നടക്കുന്നില്ലെന്നും വിവരാവാകശ മറുപടിയിലുണ്ട്. പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പ്രതിനിധികളെ കലക്ടറേറ്റില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അതിന് അപ്പുറത്തേക്ക് അന്വേഷണമില്ലെന്ന സൂചനയാണ് വിവരാവകാശത്തിലുള്ളത്.

അന്വേഷണം നടക്കുന്നില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ മറുപടി എല്‍ഡിഎഫിന്റെ പെരുമാറ്റച്ചട്ട ലംഘനം തേച്ചുമായ്ച്ചു കളയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണു സൂചന. പരാതി കിട്ടാത്തതിനാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടറോ അവരുടെ കീഴിലെ ആരെങ്കിലുമോ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പരസ്യം സംബന്ധിച്ചു വരണാധികാരിക്കു പരാതി നല്‍കിയിരുന്നതായി യുഡിഎഫ് പാലക്കാട് ചെയര്‍മാന്‍ മരയ്ക്കാര്‍ മാരായമംഗലം പറഞ്ഞു. ഈ പരാതിയില്‍ സംശയങ്ങളുയര്‍ത്തുന്നതാണ് വിവരാവകാശ മറുപടി.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയസമയത്ത് യു.ഡി.എഫിനെതിരെ സന്ദീപ് വാര്യരെ വെച്ചുള്ള തിരഞ്ഞടുപ്പ് പരസ്യവുമായി എല്‍.ഡി.എഫ് രംഗത്തു വന്നിരുന്നു. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണെന്നതായിരുന്നു പ്രത്യേകത. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തില്‍ ഉള്ളത്. സുന്നി കാന്തപുരം വിഭാ?ഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രം സുപ്രഭാതം എന്നിവയിലാണ് പരസ്യം എല്‍ഡിഎഫ് നല്‍കിയത്. സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പരസ്യമില്ല എന്നതും ശ്രദ്ധേയമായി.

കശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റും ആര്‍.എസ്.എസ് വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ വിഷ നാവിനെ സ്വീകരിക്കുകയോ? ഹാ കഷ്ടം എന്നിങ്ങനെ സന്ദീപിനെതിരായ തലക്കെട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വര്‍?ഗീയതയുടെ കാളകൂടവിഷത്തെ സ്വീകരിച്ചുവെന്നാണ് കോണ്‍?ഗ്രസിനെതിരേ പരസ്യത്തില്‍ വിമര്‍ശിക്കുന്നത്.




വാര്‍ത്താ ശൈലിയിലുള്ള അഡ്വറ്റോറിയല്‍ പരസ്യമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ എല്‍.ഡി.എഫ് പുറത്തിറക്കിയത്. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ പരസ്യ നീക്കം ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ചുള്ളതാണ് എന്ന് വിലയിരുത്തല്‍ എത്തി. റിസല്‍ട്ട് വന്നപ്പോള്‍ സരിന് മൂന്നാംസ്ഥാനത്താവുകയും ചെയ്തു. അങ്ങനെ സരിന്‍ തരംഗം പാലക്കാട്ട് പുതിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു.

Tags:    

Similar News