സമരാനുകൂലികളുടെ ആക്രമണം ഭയന്ന് ഹെല്‍മറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്; കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ'; അടൂരില്‍ ഹെല്‍മറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ വൈറല്‍; ഷിബു തോമസ് ചര്‍ച്ചയാകുമ്പോള്‍

Update: 2025-07-09 04:51 GMT

പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സിയ്ക്കും രക്ഷയില്ല. തുടരുകയാണ്. ഇതിനിടെ ഹെല്‍മെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഈ ഡ്രൈവര്‍ക്കും സര്‍വ്വീസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിന് മുമ്പ് സമരക്കാര്‍ എത്തി.

പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തിനു സര്‍വീസ് പോയ ബസിലെ ഡ്രൈവര്‍ ഷിബു തോമസ് ആണ് ഹെല്‍മെറ്റ് ധരിച്ചു വണ്ടി ഓടിച്ചത്. സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെല്‍മറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്. ഈ ബസ് അടൂരില്‍ സമരാനുകൂലികള്‍ തടഞ്ഞു. സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി. ബിഎംഎസ് യൂണിയനിലുള്ളവരാണ് ബസ് എടുക്കാന്‍ എത്തിയത്.

കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. ഇതിനിടെയാണ് ഹെല്‍മെറ്റ് ധരിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തിനു സര്‍വീസ് പോയ ബസിലെ ഡ്രൈവറായിരുന്നു ഷിബു തോമസ്.

സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെല്‍മറ്റ് ധരിച്ചുള്ള ഷിബുവിന്റെ ബസ് ഡ്രൈവിംഗ്. ഈ ബസ് അടൂരില്‍ സമരാനുകൂലികള്‍ തടഞ്ഞു. സമാന തടയലുകള്‍ പലസ്ഥലത്തുമുണ്ടായി. മലപ്പുറം ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട എറണാകുളം ബസ് ആണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ തടഞ്ഞു. പിന്നീട് പൊലീസ് എത്തി സമരക്കാരെ നീക്കി ബസ് വിട്ടു. തൃശ്ശൂരിലും കൊച്ചിയിലുമടക്കം സര്‍വീസ് നടത്താന്‍ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആര്‍ടിസി ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കില്‍ സര്‍വീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാര്‍.

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രിയാണ് തുടങ്ങിയത്. പശ്ചിമ ബംഗാളിലും പണി മുടക്ക് ശക്തമാണ്. പണിമുടക്ക് പൊതുഗതാഗത സംവിധാനങ്ങളെ ബാധിച്ചെങ്കിലും സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ പണിമുടക്കിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് ഭരണത്തിലെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News