ബീച്ചിലെ ലോഞ്ച് ചെയറില്‍ കണ്ടെത്തിയത് വെളുത്ത നെറ്റഡ് സരോങ്ങും ബീജ് നിറത്തിലുള്ള ഫ്‌ലിപ്പ്-ഫ്‌ലോപ്പുകളും; ബിക്കിനി ധരിച്ച് കടലിലിറങ്ങും മുമ്പ് സുദീക്ഷ അഴിച്ചുവെച്ചതെന്ന് നിഗമനം; ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത; അന്വേഷണം തുടരുന്നു

സുദീക്ഷയുടേതെന്ന് കരുതുന്ന വസ്ത്രം ബീച്ചില്‍ കണ്ടെത്തി

Update: 2025-03-16 10:24 GMT

പിറ്റ്‌സ്ബര്‍ഗ്: ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ബീച്ചില്‍ ഒരാഴ്ച മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി സുദീക്ഷ കൊണങ്കിയുടേതെന്ന് കരുതുന്ന വസ്ത്രം കടല്‍തീരത്തുനിന്ന് കണ്ടെത്തി. വെളുത്ത നെറ്റഡ് സരോങ്ങും ബീജ് നിറത്തിലുള്ള ഫ്‌ലിപ്പ്-ഫ്‌ലോപ്പുകളുമാണ് ലോഞ്ച് ചെയറില്‍ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവസാനം ലഭിച്ച സുദിക്ഷയുടെ സിസിടിവി ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്ന വസ്ത്രമാണ് ലഭിച്ചിരിക്കുന്നത്.

ബിക്കീനി ധരിച്ച് കടലില്‍ നീന്താന്‍ പോകുന്നതിന് മുന്‍പ് സുദിക്ഷ ഊരിവച്ചതാകാം ഇതെന്നാണ് പൊലീസ് നിഗമനം.വസ്ത്രങ്ങള്‍ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതായും അലങ്കോലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അന്വേഷണ സംഘം പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ തിരോധാനം സംബന്ധിച്ച് ഇതുവരെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല.

മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സര്‍വകലാശാലയിലെ സീനിയറായ ജോഷ്വ റിബെക്കിന് ഈ തിരോധാനവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 24 മണിക്കൂര്‍ ഇയാളെ അന്വേഷണ സംഘം നിരീക്ഷിച്ചു. ചില സുപ്രധാന ചോദ്യങ്ങള്‍ക്ക് ജോഷ്വ ഉത്തരം പറയാന്‍ വിസമ്മതിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുദീക്ഷ ബിക്കിനി ധരിച്ച് കടലിലിറങ്ങും മുമ്പ് വസ്ത്രങ്ങള്‍ കസേരയില്‍ വെച്ചതാകാമെന്നും അധികൃതര്‍ കരുതുന്നു. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ കൊണങ്കിയെ മാര്‍ച്ച് 6 ന് പുലര്‍ച്ചെയാണ് കാണാതായത്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദസഞ്ചാരത്തിനാണ് ഇവര്‍ എത്തിയത്. നിരീക്ഷണ ദൃശ്യങ്ങളില്‍ അവര്‍ സുഹൃത്തുക്കളോടൊപ്പം ബീച്ചിലേക്ക് നടക്കുന്നത് കാണാം. മറ്റുള്ളവര്‍ പിന്നീട് ഹോട്ടലിലേക്ക് മടങ്ങി. മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സീനിയറായ 22 വയസ്സുകാനായ റഷ്യന്‍ പൗരനായ ജോഷ്വ റീബിനൊപ്പമാണ് അവസാനമായി കണ്ടത്.

അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു സുദീക്ഷ എത്തിയത്. സുദീക്ഷയുടെ കുടുംബത്തെ വിവരമറിയിച്ചെന്നും അധികൃതര്‍ അറിയിച്ചു. ഡൊമിനിക്കന്‍ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതാകുമ്പോള്‍ അവര്‍ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതല്‍ യുഎസില്‍ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം.

സുദിക്ഷ കൊണങ്കി കരീബിയന്‍ ദ്വീപിലെ കടല്‍തീരത്ത് സുഹൃത്തുക്കളോടൊപ്പം നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നതിന് മുമ്പുള്ള സുദിക്ഷയുടെ ദൃശ്യങ്ങളാണിത്. ഡൊമിനിക്കന്‍ വാര്‍ത്താ ഏജന്‍സിയായ നോട്ടിസിയാസ് സിന്‍ ആണ് ഈ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടത്. വ്യാഴാഴ്ച 5:16 എന്നാണ് വീഡിയോയില്‍ കാണിക്കുന്ന സമയം. രാവിലെയാണ് വൈകുന്നേരമാണോ എന്ന് വ്യക്തമല്ല. ഈ ദിവസമാണ് സുദീക്ഷയെ കാണാതായത്.

പ്യൂന്റ കാനയിലെ റിയു റിപ്പബ്ലിക്ക റിസോര്‍ട്ടിലെ നടപ്പാതയിലൂടെ സുദീക്ഷ ഒരു പുരുഷന്റെ കൂടെ നടന്നുപോവുന്നത് ദൃശ്യത്തില്‍ കാണാം. ഇരുവരും പിന്നിലൂടെ കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചാണ് നടക്കുന്നത്. ഒരു വെള്ള ടിഷര്‍ട്ടും ഷോര്‍ട്ട്സുമാണ് സുദിക്ഷ ധരിച്ചിരിക്കുന്ന വസ്ത്രം.

അവധിക്കാലം ആഘോഷിക്കുന്നതിനാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി സുദിക്ഷ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സുദിക്ഷയെ കാണാതായത്. അന്ന് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിവരെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ശേഷം 4.15-ഓടെ ഇവര്‍ ബീച്ചിലേക്ക് പോയി. 5.55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല.

Tags:    

Similar News