ദുബായ് എയര്‍ഷോയില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണത് നെഗറ്റീവ് ജി ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ; കരണം മറിച്ചില്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ച് പൈലറ്റുമാര്‍ക്ക് ദിശാബോധം നഷ്ടപ്പെടാനോ ബോധക്ഷയത്തിനോ സാധ്യത; തേജസ് അപകടത്തില്‍ പെട്ടത് മൂന്നാമത്തെ കരണം മറിച്ചിലിനിടെ; പ്രത്യേക അന്വേഷണവുമായി വ്യോമസേന
ദുബായ് എയര്‍ഷോയില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണത് നെഗറ്റീവ് ജി ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ
ന്യൂഡല്‍ഹി: ദുബായ് എയര്‍ ഷോയില്‍ തകര്‍ന്ന LCA (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) തേജസ് യുദ്ധവിമാനം നിലത്തു പതിക്കുന്നതിന് തൊട്ടുമുമ്പ് നെഗറ്റീവ് ജി ടേണ്‍ (Negative G turn) എടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വ്യോമാഭ്യാസ ദൃശ്യങ്ങള്‍ കണ്ട വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ പൈലറ്റ് മരിച്ചതായി ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചിരുന്നു. പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
എന്താണ് സംഭവിച്ചതെന്ന് സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ എങ്കിലും, ലൂപ്പ് അഭ്യാസം പൂര്‍ത്തിയാക്കി വിമാനം നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ തേജസ് വിമാനത്തിന് പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടതായി എയര്‍ ഷോയിലെ വീഡിയോകള്‍ സൂചിപ്പിക്കുന്നു.
ദുബായ് അല്‍മക്തും അന്താരാഷ്ട്ര വിമാനത്താവളത്തില്‍, പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15നാണ് (ഇന്ത്യന്‍ സമയം) സിംഗിള്‍ എന്‍ജിനും ഒറ്റ പൈലറ്റുമുള്ള ലൈറ്റ് വെയിറ്റ് യുദ്ധവിമാനമായ തേജസ് പ്രകടനത്തിനായി ടേക്ക് ഓഫ് ചെയ്തത്. തേജസ് വിമാനത്തിന് 8 മിനിറ്റ് നേരത്തെ പ്രകടനമാണ് നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച പ്രകാരം വിമാനം രണ്ടു തവണ റോള്‍ ഓവര്‍ (കരണം മറിയുന്ന അഭ്യാസം) വിജയകരമായി പൂര്‍ത്തിയാക്കി: മൂന്നാമത്തെ റോള്‍ ഓവറിന് ശ്രമിക്കുന്നതിനിടെ വിമാനം വിമാനത്താവളത്തിന്റെ പരിധിയില്‍ നിന്ന് പുറത്തേക്ക് നീങ്ങുകയും അതിവേഗം നിലത്തേക്ക് പതിക്കുകയുമായിരുന്നു.
താഴെ വീണ ഉടന്‍ വിമാനം ഒരു വലിയ തീഗോളമായി മാറി.
ആരാണ് വിമാനം പറത്തിയത്?
പൈലറ്റിന്റെ മരണം ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. വിങ് കമാന്‍ഡര്‍ തേജേശ്വര്‍ സിങ് വിമാനം പറത്തുമെന്നായിരുന്നു നേരത്തെ ലഭിച്ച അറിയിപ്പ്. എന്നാല്‍, അപകട സമയത്ത് വിങ് കമാന്‍ഡര്‍ തന്നെയായിരുന്നോ വിമാനം നിയന്ത്രിച്ചിരുന്നത് എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്.
അപകട കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു.
നെഗറ്റീവ് ജി (Negative G) എന്നാല്‍ എന്ത്?
വ്യോമയാനത്തില്‍, നെഗറ്റീവ് ജി എന്നത് സാധാരണ ഗുരുത്വാകര്‍ഷണ ദിശയ്ക്ക് വിപരീത ദിശയില്‍ ഒരു വിമാനത്തിലും അതിലെ വസ്തുക്കളിലും അനുഭവപ്പെടുന്ന ശക്തിയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം ശക്തികള്‍ സാധാരണയായി എയറോബാറ്റിക് അഭ്യാസങ്ങള്‍, പെട്ടെന്നുള്ള താഴ്ന്നിറങ്ങല്‍, അല്ലെങ്കില്‍ കഠിനമായ പ്രകമ്പനം എന്നിവയ്ക്കിടെയാണ് അനുഭവപ്പെടുന്നത്.
ഈ ശക്തികള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നത് കാരണം പൈലറ്റുമാര്‍ക്ക് ദിശാബോധം നഷ്ടപ്പെടാനോ ബോധക്ഷയമോ സംഭവിക്കാന്‍ സാധ്യതയുണ്ട്. നെഗറ്റീവ് ജി ഫോഴ്‌സുകളുടെ പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുന്നതിന് പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.
വിമാനം സുലൂരിലെ സ്‌ക്വാഡ്രണില്‍ നിന്ന്
അപകടത്തില്‍പ്പെട്ട LCA തേജസ് വിമാനം തമിഴ്നാട്ടിലെ സുലൂരിലെ സ്‌ക്വാഡ്രണില്‍ നിന്നുള്ളതായിരുന്നു, ഇത് 2016 മുതല്‍ സര്‍വീസിലുണ്ട്. പഴയ റഷ്യന്‍ നിര്‍മ്മിത മിഗ്-21 വിമാനം അടുത്തിടെ ഡീകമ്മീഷന്‍ ചെയ്ത ശേഷം, ഐഎഎഫിന്റെ അടുത്ത പ്രധാന യുദ്ധവിമാനമായി കണക്കാക്കിയിരുന്നത് LCA തേജസിനെയാണ്.
ഈ ചെറിയ യുദ്ധവിമാനത്തിന് ഐഎഎഫില്‍ ഏറ്റവും മികച്ച സുരക്ഷാ റെക്കോര്‍ഡാണുള്ളത്. ദുബായ് എയര്‍ ഷോയിലെ അപകടം 24 വര്‍ഷത്തിനിടയിലെ തേജസിന്റെ ണ്ടാമത്തെ അപകടമാണ്.
2001-ല്‍ വിമാനം ആദ്യമായി പറന്നുയര്‍ന്ന് 23 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 മാര്‍ച്ചിലാണ് രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആദ്യത്തെ അപകടം നടന്നത്.
പ്രത്യേകത:
LCA തേജസ്സ് വളരെ വേഗത്തിലും എളുപ്പത്തിലും തിരിയാന്‍ കഴിയുംവിധം 'മനഃപൂര്‍വം അസ്ഥിരമായി' (inherently unstable) ആണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് വിമാനത്തെ സുസ്ഥിരമായി നിലനിര്‍ത്താന്‍ വളരെ ശേഷിയുള്ള 'ഫ്‌ളൈ-ബൈ-വയര്‍ സിസ്റ്റം' (ഫ്‌ലൈറ്റ് കമ്പ്യൂട്ടര്‍) ആവശ്യമാണ്. കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി മേരിക്കന്‍ F-16 വിമാനവും ഇത്തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
