ദുബായ് എയര്‍ഷോയില്‍ അപകടം; ഇന്ത്യന്‍ യുദ്ധ വിമാനം തേജസ് തകര്‍ന്നുവീണു; അപകടം പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെ; അല്‍മക്തും വിമാനത്താവളത്തിന് അരികെ വിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; പൈലറ്റ് രക്ഷപ്പെട്ടുവോ എന്ന് വ്യക്തമല്ല; എയര്‍ഷോ നിര്‍ത്തി വച്ചു
ദുബായ് എയര്‍ ഷോയില്‍ തേജസ് യുദ്ധവിമാനം തകര്‍ന്നു
Update: 2025-11-21 10:42 GMT
ന്യൂഡല്‍ഹി:ദുബായ് എയര്‍ ഷോയില്‍ പ്രകടനത്തിനിടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു. ഇന്ത്യന്‍ എച്ച്.എ.എല്‍ (HAL) തേജസ് പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടസ്ഥലത്ത് കട്ടിയുള്ള പുക നിറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ദുബായ് അല്‍മക്തും വിമാനത്താവളത്തിന് അരികെയാണ് അപകടം നടന്നത്. വ്യോമാഭ്യാസത്തിനിടെ ഇന്ത്യന്‍ സമയം 3.30 ഓടെയാണ് അപകട
മുണ്ടായത്.
പൈലറ്റ് സ്വയം പുറത്തേക്ക് തെറിച്ചിട്ടുണ്ടോ (ejected) എന്ന് ഇതുവരെ വ്യക്തമല്ല. ഇന്ത്യന്‍ വ്യോമസേനയുടെ ഔദ്യോഗിക പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് എയര്‍ഷോ നിര്‍ത്തി വച്ചു.