യുഎസ് ജയിലുകളില്‍ ഇസ്ലാം അതിവേഗത്തില്‍ പ്രചരിക്കുന്നു; ആയിരക്കണക്കിന് കൊടും കുറ്റവാളികള്‍ മതം മാറിയതായി റിപ്പോര്‍ട്ട്; ഇസ്ലാം സ്വീകരിച്ചതോടെ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ പ്രതികള്‍ സാധാരണ ജീവിതം നയിക്കുന്നു; അമേരിക്കയെ പിടിച്ചുകുലുക്കി സിബിഎസ് ന്യൂസിന്റെ റിപ്പോര്‍ട്ട്

യുഎസ് ജയിലുകളില്‍ ഇസ്ലാം അതിവേഗത്തില്‍ പ്രചരിക്കുന്നു

Update: 2025-03-03 17:03 GMT

സ്ലാമോഫോബിയയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട രാജ്യമാണ് അമേരിക്ക. ഇപ്പോള്‍ അധികാരത്തിലുള്ള ട്രംപ് ഭരണകൂടം അതിശക്തമായി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്നാണ്, കേരളത്തിലെ അടക്കം ഇസ്ലാമിസ്റ്റുകള്‍ പറയുക. എന്നാല്‍ അതേ അമേരിക്കയുടെ മറ്റൊരു മുഖമാണ്, സിബിഎസ് ന്യുസിന്റെ ഒരു റിപ്പോര്‍ട്ടിലൂടെ വെളിവാകുന്നത്. അമേരിക്കയിലെ തടവറകളില്‍ ഇസ്ലാം അതിവേഗത്തില്‍ പ്രചരിപ്പിക്കുന്നതായാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. യുഎസിലെ ജയിലുകളില്‍ പതിനായിരക്കണക്കിന് തടവുകാര്‍ ഓരോ വര്‍ഷവും ഇസ്ലാം സ്വീകരിക്കുന്നുണ്ടെന്ന്, ഇത്തരം വിഷയങ്ങളില്‍ ആധികാരിക പഠനങ്ങള്‍ നടത്തുന്ന സിബിഎസ് ന്യൂസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ ദിവസം ദി സ്റ്റേറ്റ് ഓഫ് സ്പിരിച്വാലിറ്റി വിത്ത് ലിസ ലിംഗ്' എന്ന റിപ്പോര്‍ട്ടില്‍ സിബിഎസ് ന്യൂസ് അന്വേഷിക്കുന്നതാണ് എന്തുകൊണ്ടാണ് ഈ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങള്‍ എന്നാണ്. തടവുകാര്‍ക്ക് ഇസ്ലാമിക വിദ്യാഭ്യാസത്തില്‍ വിദൂര പഠന പരിപാടി സംഘടിപ്പിക്കുന്ന യുഎസിലെ ആദ്യത്തെ സംഘടനയായ തയ്ബ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടര്‍ റാമി നസൂറിനെ അടക്കം ഇന്‍ര്‍വ്യൂ ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് മുന്നോട്ടുപോവുന്നത്.

്.മിക്ക ദിവസങ്ങളിലും, ഇസ്ലാം ആചരിക്കുന്നതിന് മാര്‍ഗനിര്‍ദേശം തേടുന്ന കത്തുകള്‍ രാജ്യമെമ്പാടുമുള്ള തടവുകാരില്‍ നിന്ന് തനിക്ക് വരാറുണ്ടെന്ന് നസൂര്‍ പറയുന്നു. ഇതുവരെ, തയ്ബ ഫൗണ്ടേഷന്‍ 13,000-ത്തിലധികം വ്യക്തികള്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്. അവരില്‍ 90 ശതമാനത്തോളം പേരും ഇസ്ലാം മതം സ്വീകരിച്ചു. അവരില്‍ ഭൂരിഭാഗവും ജയിലുകളിലുള്ള കൊടും കുറ്റവാളികളാണെന്നും അദ്ദേഹം പറയുന്നു.

'മിക്ക ദിവസങ്ങളിലും, തന്റെ ആത്മീയ മാര്‍ഗനിര്‍ദേശവും ഇസ്ലാമിക വിദ്യാഭ്യാസ വിഭവങ്ങളും തേടി രാജ്യമെമ്പാടുമുള്ള തടവിലാക്കപ്പെട്ടവരുടെ കത്തുകള്‍ ഞങ്ങള്‍ക്ക് വരാറുണ്ട്. ഏകദേശം 15 വര്‍ഷം മുമ്പ് ഞങ്ങള്‍ ആരംഭിച്ചപ്പോള്‍, മുസ്ലീം തടവുകാരില്‍ നിന്ന് ഞങ്ങള്‍ കേട്ട പ്രധാന ആവശ്യമായിരുന്നു ആത്്മീയമായ പഠനത്തിനുള്ള സംവിധാനം. ഞങ്ങള്‍ ആ ആവശ്യവും നികത്തുന്നു. ഇസ്ലാമിന് അതിന് സമര്‍പ്പണത്തിന്റെ ഒരു തലം ഉള്ളതിനാല്‍, നിങ്ങള്‍ ഒരു പ്രത്യേക റെജിമെന്റിന് കീഴടങ്ങുന്നു. അഞ്ച് ദിവസവും പ്രാര്‍ത്ഥനയുണ്ട്, ആ രീതിയില്‍ അവനെ സംസ്‌ക്കരിച്ച് എടുക്കുന്നു. ആ മതിലുകള്‍ക്ക് ഇനി അവരെ ഒതുക്കി നിര്‍ത്താന്‍ കഴിയില്ല''- റാമി നസൂര്‍ പറയുന്നു.

കൊടുംകുറ്റവാളികള്‍ ഇസ്ലാമികവഴിയില്‍

ആയിരിക്കണക്കിന് കൊടും കുറ്റവാളികള്‍ ഇസ്ലാമിലേക്ക് മാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ടക്കൊലപാതകത്തിന് 30 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട യുഎസ് തടവുകാരന്‍ മുഹമ്മദ് അമിന്‍ ആന്‍ഡേഴ്സണ്‍, രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഇസ്ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ അഭിമുഖവും സിബിഎസ് ന്യൂസ് എടുത്തിട്ടുണ്ട്.-'പല കാരണങ്ങളാല്‍ ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചു, ആത്മീയ സ്വാതന്ത്ര്യമാണ് പ്രധാനം. മറ്റ് വിശ്വാസങ്ങളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ എന്റെ വര്‍ഷങ്ങള്‍ ജയിലില്‍ ചെലവഴിച്ചു. പക്ഷേ ഇസ്ലാം മാത്രമാണ് എനിക്ക് പറ്റിയതെന്ന് മനസിലാക്കി''- മുഹമ്മദ് അമിന്‍ ആന്‍ഡേഴ്സണ്‍ പറയുന്നു.

ഫിലാഡല്‍ഫിയയില്‍ ജനിച്ച ക്രിസ്റ്റഫര്‍ ആന്‍ഡേഴ്സണ്‍ ഒരു പ്രസംഗകന്റെ മകനായിരുന്നു, എന്നാല്‍ കൗമാരപ്രായത്തില്‍ ആന്‍ഡേഴ്സണ്‍ തെരുവുകളിലെത്തി വഴിതെറ്റി. 'ഒന്നര വര്‍ഷത്തോളം ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു,' അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഒരു കൂട്ടം ആണ്‍കുട്ടികളുമായി ഇടപഴകുകയും അവര്‍ ഞങ്ങളുടെ നഗരത്തില്‍ മയക്കുമരുന്ന് വില്‍ക്കുകയും ചെയ്തു.'തന്റെ 20-ാം വയസ്സില്‍, ആന്‍ഡേഴ്സണ്‍ ഒരു ഗ്യാങ്ങുമായി ബന്ധപ്പെട്ട കൊലപാതകത്തില്‍ പങ്കെടുത്തു. ജയില്‍ മുറിയില്‍ ഒതുങ്ങിക്കഴിഞ്ഞപ്പോള്‍, ആന്‍ഡേഴ്സണ്‍ തന്റെ ജീവിതത്തെയും വിശ്വാസത്തെയും വ്യക്തിപരമായ ആത്മീയതയെയും കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

'ഞാന്‍ എന്റെ വര്‍ഷങ്ങളോളം ജയിലില്‍ ചെലവഴിച്ചത് മറ്റ് മതങ്ങളെക്കുറിച്ച് പഠിക്കാനാണ്. ഇസ്ലാം മാത്രമാണ് എനിക്ക് പറ്റിയത് എന്ന് പിന്നീട് ബോധ്യപ്പെട്ടു''- ആന്‍ഡേഴ്സണ്‍ പറയുന്നു. ആന്‍ഡേഴ്സന്റെ ആത്മീയത കൂടുതല്‍ ആഴത്തില്‍ വളര്‍ന്നപ്പോള്‍, അദ്ദേഹം തയ്ബ ഫൗണ്ടേഷനുമായും നസൂരുമായും ബന്ധപ്പെട്ടു, അവര്‍ ആന്‍ഡേഴ്സനെ ജയിലില്‍ ഫോണിലൂടെ പഠിപ്പിക്കാന്‍ തുടങ്ങി.

'സ്വയം പഠനത്തിലൂടെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് വളരെയേറെയേയുള്ളൂ,' നസൂര്‍ വിശദീകരിച്ചു. 'അതിനാല്‍, ഞാന്‍ അവന്റെ ഫോണ്‍ കോളുകള്‍ എടുക്കാന്‍ തുടങ്ങി, മെറ്റീരിയലുകള്‍ അയയ്ക്കാന്‍ തുടങ്ങി, അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി, ഏകദേശം 17 വര്‍ഷക്കാലം അവനെ ജയിലുകളില്‍ പഠിപ്പിക്കാന്‍ കഴിയുന്ന ഘട്ടത്തിലേക്ക് അവനെ ശരിക്കും പഠിപ്പിച്ചു'- നസൂര്‍ പറയുന്നു.

ഒടുവില്‍ മാനസാന്തരം

മുഴുവന്‍ ശിക്ഷയും കഴിഞ്ഞ് ജൂലൈയില്‍ ആന്‍ഡേഴ്സണ്‍ ജയില്‍ മോചിതനായി. പരോള്‍ ഹിയറിംഗില്‍, ചെയര്‍മാന്‍ തന്നെ 'അസാധാരണമായ അന്തേവാസി' എന്ന് വിളിച്ചതായി അദ്ദേഹം പറഞ്ഞു.. ഇപ്പോള്‍ ജയിലുകളുടെ മതിലുകള്‍ക്ക് പുറത്ത്, ആന്‍ഡേഴ്സണ്‍ ഒരു സാധാരണക്കാരനായി നല്ല ജീവിതം നയിക്കയാണ്. ''മനുഷ്യരാശിയെ സേവിക്കാന്‍ ഇവിടെ വരാന്‍ ദൈവം എനിക്ക് രണ്ടാമത്തെ അവസരം നല്‍കിയെന്ന് ഞാന്‍ വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു. 'ഞാന്‍ എടുത്ത വ്യക്തിയുടെ ജീവന്‍ കാരണം, അയാള്‍ക്ക് രണ്ടാമതൊരു അവസരമില്ല. അതിനാല്‍, ഞാന്‍ അവനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ അവന്റെ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ അവന്റെ മക്കളോട് കടപ്പെട്ടിരിക്കുന്നു.'- ആന്‍ഡേഴ്സന്‍ പറയുന്നു.

ആന്‍ഡേഴ്സണിപ്പോള്‍ തയ്ബ ഫൗണ്ടേഷനില്‍ ജോലിയുണ്ട്, ശാന്തവും പ്രാര്‍ത്ഥനാനിര്‍ഭരവുമായ ജീവിതം ആസ്വദിക്കുകയാണ്. ജയില്‍ വിട്ട് കഴിഞ്ഞാല്‍ ഒരു തടവുകാര്‍ ഇസ്ലാമിനെ അപലപിക്കുന്നത് അപൂര്‍വമാണ്, നസൂര്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ഈ റിപ്പോര്‍ട്ട് അമേരിക്കന്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ലോകവ്യാപകമായി ഇസ്ലാമിസ്റ്റുകളും റിപ്പോര്‍ട്ട് ആഘോഷമാക്കുകയാണ്. പക്ഷേ ഈ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും കാര്യങ്ങളുടെ മറുവശം തേടിയില്ല എന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

Tags:    

Similar News