ചിക്കന്‍ ഫ്രൈയുടെ പേരില്‍ തർക്കം; ഭക്ഷണം വിളമ്പിയിരുന്ന കൗണ്ടറിന് മുന്നിൽ പൊടുന്നനെ അടിപൊട്ടി; ചേരിതിരിഞ്ഞ് വധുവിന്റേയും വരന്റേയും കുടുംബക്കാർ; സംഘർഷത്തിൽ ഹൃദ്രോഗിക്ക് ഗുരുതര പരിക്ക്; വൈറാലി കൂട്ടത്തല്ലിന്റെ വീഡിയോ
ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ ഒരു വിവാഹ ചടങ്ങിനിടെ ചിക്കന്‍ ഫ്രൈയുടെ പേരിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മിലാണ് പൊരിഞ്ഞ അടി നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒടുവില്‍ പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
സംഘര്‍ഷത്തില്‍ ഹൃദ്രോഗിയായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഈ കൂട്ടയോട്ടത്തിനിടയില്‍പെട്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
'ഞങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. ചിക്കന്‍ ഫ്രൈ വിതരണം ചെയ്യുന്ന കൗണ്ടറിന് മുന്നില്‍ ആളുകള്‍ വലിയ തിരക്ക് കൂട്ടി നിന്നിരുന്നു. അതിഥികള്‍ ചിക്കന്‍ ഫ്രൈയ്ക്കായി കാത്തുനിന്നപ്പോഴാണ് പൊടുന്നനെ അടി നടക്കുന്നത് കണ്ടത്. അവിടെ സ്ത്രീകളും കുട്ടികളുമെല്ലാം ഉണ്ടായിരുന്നു. വന്‍ തിക്കുംതിരക്കുമാണ് അന്നുണ്ടായത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് അറിയുന്നത്,' ഒരു ദൃക്‌സാക്ഷി സംഭവത്തെക്കുറിച്ച് വിശദീകരിച്ചു.
शादी में चिकन फ्राई को लेकर बारातियों में भिड़ंत!
— Nedrick News (@nedricknews) November 3, 2025
Uttar Pradesh के Bijnor की शादी में Chicken Fry को लेकर आपस में भिड़े लोग. Marriage Hall जमकर हुई मारपीट. घटना का वीडियो हुआ सोशल मीडिया पर वायरल...#UttarPradesh #Bijnor #BijnorPolice #UPPolice #MarriageHall #LatestNews… pic.twitter.com/1p6Tdt251p
വിവാഹത്തിനെത്തിയ അതിഥികളിലാരോ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസിന്റെ സാന്നിധ്യത്തില്‍ സംഘര്‍ഷം ശമിച്ചെങ്കിലും വീണ്ടും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിവാഹ ചടങ്ങുകള്‍ കഴിയുന്നത് വരെ പോലീസ് സംഘം സ്ഥലത്ത് തുടര്‍ന്നു.
