- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
തിരുവനന്തപുരം: അഭിപ്രായ സർവേയിൽ മറുനാടൻ മലയാളി ഏറ്റവും പ്രധാനമായി ഉത്തരം തേടിയിരുന്ന ഒരു കാര്യം, കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരാണ് എന്നതായിരുന്നു. പിണറായി വിജയൻ, എം വി ഗോവിന്ദൻ, വി ഡി സതീശൻ, ശശി തരൂർ, കെ സുരേന്ദ്രൻ, സുരേഷ് ഗോപി എന്നീ മൂന്ന് മുന്നണികളിലെയും ആറ് പ്രധാന നേതാക്കളെയാണ് ഇതിലേക്ക് പരിഗണിച്ചത്.
സർവേ ഫലം ഒറ്റനോട്ടത്തിൽ ( വോട്ട് ശതമാനക്കണക്കിൽ)
ചോദ്യം: കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരാണ്?
A പിണറായി വിജയൻ- 28
B വി ഡി സതീശൻ- 20
C കെ സുരേന്ദ്രൻ - 4
D ശശി തരൂർ- 24
E എം വി ഗോവിന്ദൻ- 2
F സുരേഷ് ഗോപി-22
ഈ സർവേയിൽ 28 ശതമാനം വോട്ടോടെ, മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാമത് എത്തിയിരിക്കുന്നത്. നേരത്തെ പിണറായി സർക്കാറിനെതിരെ ശക്തമായ ജനരോഷം ഉണ്ടെന്ന് മറുനാടൻ സർവേ വ്യക്തമാക്കിയിരുന്നു. പിന്നെ എങ്ങനെയാണ് പിണറായി ജനപ്രിയനാവുന്നത് എന്ന ചോദ്യത്തിന്, വോട്ട് ഭിന്നിച്ച് പോവുന്നതുകൊണ്ട് എന്നാണ് മറുപടി. അതായത് ഇടത് അനുഭാവികൾക്കിടയിൽ പിണറായി അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല. വെറും 2 ശതമാനം വോട്ടാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ എം വി ഗോവിന്ദന് കിട്ടുന്നത്. പാർട്ടിയിലും സർക്കാറിലും പിണറായിയുടെ സമഗ്രാധിപത്യമാണെന്ന് വ്യക്തം.
എന്നാൽ കോൺഗ്രസിലെ സ്ഥിതി വിഭിന്നമാണ്. ശശി തരൂരിനും, വി ഡി സതീശനും, ഇടയിൽ അവരുടെ വോട്ട് ഭിന്നിച്ചുപോവുകയാണ്. 24 ശതമാനം വോട്ടുമായി ശശി തരൂർ, പിണറായിക്ക് പിന്നിലുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് 20 ശതമാനം വോട്ടും കിട്ടുന്നു. ഇതുകൂട്ടുമ്പോൾ യുഡിഎഫിന്റെ മൊത്തം വോട്ട് വിഹിതം 44 ശതമാനമാണ്. എന്നാൽ എൽഡിഎഫിന്റെത് പിണറായിയുടെ 28ഉം, എം വി ഗോവിന്ദന്റെ 2 ശതമാനും ചേർന്ന് 30 ശതമാനം മാത്രമാണ്. ഇവിടെയും 14 ശതമാനത്തിന്റെ വലിയ ലീഡ് യുഡിഎഫിനുണ്ട്.
തകർത്തത് തരൂരും, സുരേഷ്ഗോപിയും
ഇവിടെ ശരിക്കും ഗെയിം ചേഞ്ചറാവുന്നത് ശശി തരൂരാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടാത്ത ഒരു നേതാവിന് പ്രതിപക്ഷ നേതാവിനേക്കാൾ വോട്ടു കിട്ടുന്നു. കോൺഗ്രസുകാർ പഠിക്കേണ്ട ഒരു റിസൾട്ടാണിത്. വിസ്മയജനകം തന്നൊണ് ശി തരൂരിന്റെ ജനപ്രീതി. 18നും 23വയസ്സിനും ഇടയിലുള്ള കോളജ് വിദ്യാർത്ഥികൾക്കിടയിലുള്ള ചില സർവേകളിലും, തരൂർ ആയിരുന്നു കേരളത്തിന്റെ ജനപ്രിയ നേതാവ്. മുമ്പ് വി എസിന് കഴിഞ്ഞപോലെ, ഓരോ മണ്ഡലങ്ങളിലും, കൃത്യമായി ഫാൻബേസുള്ള നേതാവായി തരൂർ വളർന്നുകഴിഞ്ഞു.
അതുപോലെ ബിജെപിക്ക് സാധാരണ കിട്ടുന്നതിനേക്കാൾ വലിയ സ്വീകാര്യത സുരേഷ് ഗോപിക്ക് ലഭിക്കുന്നുണ്ട്. ബിജെപി അണികളുടെ മാത്രമല്ല, സാധാരണക്കാരായ ജനങ്ങളുടെ പിന്തുണയും അദ്ദേഹം വലിയ തോതിൽ നേടുന്നുണ്ട്. ഈ നടനുമുന്നിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിഷ്പ്രഭമായിപ്പോവുന്ന കാഴ്ചയാണ് മറുനാടൻ സർവേയിൽ കണ്ടത്. സുരേഷ് ഗോപിക്ക് 22 ശതമാനം വോട്ടുകിട്ടുമ്പോൾ, വെറും നാല് ശതമാനം മാത്രമാണ് കെ സുരേന്ദ്രന് കിട്ടുന്നത്.
മറുനാടൻ സർവേയിലെ മറ്റ് അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ ഉത്തരം ഇങ്ങനെയാണ്.
ചോദ്യം: കേരളത്തിൽ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോ?
A തുറക്കം- 15
B ഇല്ല- 25
C അറിയില്ല- 60
ചോദ്യം: സിഎഎയോട് നിങ്ങൾ യോജിക്കുന്നോ?
A യോജിക്കുന്നു- 20
B യോജിക്കുന്നില്ല-30
C അറിയില്ല- 50
ചോദ്യം: രാമക്ഷേത്ര നിർമ്മാണം ബിജെപിക്ക് ഗുണകരമാവുമോ?
A അതെ- 20
B ഇല്ല- 60
C അറിയില്ല- 20