ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷ; പൊലീസിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാം; ദിവ്യയെ പാര്‍ട്ടി സഹായിക്കുന്നില്ലെന്നും കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് വേണ്ട തീരുമാനം എടുക്കാമെന്നും ടി പി രാമകൃഷ്ണന്‍

ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷ

Update: 2024-10-29 07:38 GMT

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്ന് ഇടതുമുന്നണി കണ്‍വീനറും സിപിഎം നേതാവുമായ ടി.പി രാമകൃഷ്ണന്‍. വിഷയത്തില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല നേതൃത്വത്തിന് ഉചിതമായ നടപടി സ്വീകരിക്കാം. പൊലീസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്നും സര്‍ക്കാര്‍ മറ്റ് നിര്‍ദ്ദേശം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യക്കെതിരായ കേസില്‍ സര്‍ക്കാര്‍ നേരത്തെ നിലപാട് സ്വീകരിച്ചതാണ്. സംഭവത്തില്‍ അന്വേഷണം വേണമെന്ന നിലപാടാണ് സര്‍ക്കാരിന്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പൊലീസിന് നടപടികളുമായി മുന്നോട്ട് പോകാം. ദിവ്യ ഒളിവില്‍ കഴിയുന്നതിന് പാര്‍ട്ടി സൗകര്യം ഒരുക്കിയിട്ടില്ല. ദിവ്യയെ സഹായിക്കുന്നില്ല. ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീഷ. മാധ്യമങ്ങള്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം.

രമ്യ ഹരിദാസിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. വെള്ളാപ്പള്ളിയുടെ അഭിപ്രായം കോണ്‍ഗ്രസിലെ പലര്‍ക്കുമുണ്ടെന്നും ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു.

Tags:    

Similar News