മന്ത്രിയും പേഴ്സണല്‍ സ്റ്റാഫുമായി സൗഹൃദബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു; പുരാവസ്തു വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 1.30 ലക്ഷം തട്ടി; ഉഡായിപ്പ് ബിജുവിനെ അറസ്റ്റ് ചെയ്ത ചെങ്ങന്നൂര്‍ പോലീസ്
ഉഡായിപ്പ് ബിജുവിനെ അറസ്റ്റ് ചെയ്ത ചെങ്ങന്നൂര്‍ പോലീസ്
ചെങ്ങന്നൂര്‍: മന്ത്രിയുമായും പിഎമാരുമായും സുഹൃദ്ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയതു.കരുനാഗപ്പള്ളി കല്ലേലിഭാഗം ബിനീഷ് ഭവനില്‍ വി.ബിജു (ഉഡായിപ്പ് ബിജു - 40) വിനെയാണ് അറസ്റ്റു ചെയ്തത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുമായി ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പുരാവസ്തു വകുപ്പില്‍ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് കൊഴുവല്ലൂര്‍ സ്വദേശി ഉല്ലാസിന്റെ കൈയില്‍ നിന്നും 1.30 ലക്ഷം രൂപ വാങ്ങി. സമാന രീതിയില്‍ മറ്റ് പലരുടെയും പക്കല്‍ നിന്നും ഇയാള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന് പോലീസിന് വിവരം ലഭിച്ചു. ഉല്ലാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പോലീസ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നും ബിജുവിനെ കസ്റ്റഡിയില്‍ എടുത്തു. കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ മറ്റ് രണ്ട് തട്ടിപ്പ് കേസുകളിലും പ്രതിയാണ്. മെഡിക്കല്‍ പരിശോധനയ്ക്കിടെ ഇയാള്‍ക്ക് അസുഖം ബാധിച്ചുവെന്ന് അവകാശപ്പെട്ടതിനാല്‍ പോലീസ് നോട്ടീസ് നല്‍കി വിട്ടയച്ചു.