- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിൽ കോഴക്കാരുടെ അയ്യരുകളി; വൻകിട വ്യവസായികളെയും സ്വർണ്ണ വ്യാപാരികളെ സഹായിക്കാനുള്ളതാണ് ബജറ്റെന്ന് വി എസ്; പ്ലക്കാർഡുകളും ബാനറുമേന്തി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംഎൽഎമാർ സഭവിട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവതരിപ്പിക്കുന്നത് ചോർന്ന ബജറ്റെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. ബജറ്റ് അവതരണത്തിനു മുൻപുതന്നെ പ്ലക്കാർഡുകളും ബാനറുകളുമായി സഭയിലെത്തിയ പ്രതിപക്ഷ എംഎൽഎമാർ താമസിയാതെ സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. യുഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റാണ് ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവതരിപ്പിക്കുന്നത് ചോർന്ന ബജറ്റെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. ബജറ്റ് അവതരണത്തിനു മുൻപുതന്നെ പ്ലക്കാർഡുകളും ബാനറുകളുമായി സഭയിലെത്തിയ പ്രതിപക്ഷ എംഎൽഎമാർ താമസിയാതെ സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു.
യുഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റാണ് ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ബജറ്റിലെ വിവരങ്ങൾ ചോർന്നുവെന്ന് ആരോപിച്ച് ബഹളം വച്ച പ്രതിപക്ഷാംഗങ്ങൾ ബജറ്റ് അവതരണം ആരംഭിച്ച ഉടനെതന്നെ ബജറ്റിലെ കണക്കുകൾ പുറത്തുവിട്ടു. ഭരണപക്ഷ എംഎൽഎമാർക്കും ഇതിന്റെ പകർപ്പുകൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.
ചോർന്ന ബജറ്റാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അവതരിപ്പിക്കുന്നതെന്ന് സഭയിൽ നിന്നും വിട്ട പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ ആരോപിച്ചു. 1.90 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയിരിക്കുന്നത്. എല്ലാ മന്ത്രിമാരും അഴിമതിക്കാരാണ്. ബാർകോഴ അഴിമതി, സോളർ അഴിമതി, ടൈറ്റാനിയം അഴിമതി തുടങ്ങി അഴിമതികളുടെ ഒരു പരമ്പര തന്നെ ഈ സർക്കാരിനുണ്ട്. കോഴകളുടെ അയ്യര് കളിയാണെന്നും വി എസ് പറഞ്ഞു.
ഏത് ബജറ്റ്, എന്ത് ബജറ്റ് എന്നാണ് ഞങ്ങൾ ചോദിച്ചത്. വൻകിട വ്യവസായികളെയും സ്വർണവ്യാപാരികളെയും സഹായിക്കുന്നതിനുള്ളതാണ് പുതിയ ബജറ്റ്. ബജറ്റിനെക്കുറിച്ച് പ്രതിപക്ഷത്തിന് പറയാനുള്ളത് കേൾക്കണമെന്നു സ്പീക്കറോട് ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം അതിനു അനുമതി നൽകിയില്ല. തുടർന്നാണ് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോത്. അഴിമതി നിറഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ രാജിവയ്ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
ബജറ്റിലെ പ്രധാനപ്പെട്ട രേഖകൾ ചോർന്നെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ബജറ്റ് വിവരങ്ങൾ സൂക്ഷിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. വിവരങ്ങൾ ചോർന്ന കാര്യമാണ് പ്രതിപക്ഷ നേതാവ് സഭയ്ക്കുള്ളിൽ ഉന്നയിച്ചത്. കൈക്കൂലി വാങ്ങാനായിട്ടാണ് ബജറ്റിലെ വിവരങ്ങൾ ചോർത്തി നൽകിയത്. തൃശൂർ വിജിലൻസ് കോടതി കേസ് എടുക്കാൻ ആവശ്യപ്പെട്ട വ്യക്തിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കെ.എം. മാണിക്കെതിരെ എഫ്‌ഐആർ എടുക്കാൻ തയാറായ ഉമ്മൻ ചാണ്ടി തനിക്കെതിരെയും ബാബുവിനെതിരെയും എഫ്‌ഐആർ എടുക്കാൻ തയാറായില്ല. ധാർമികതയും ജനാധിപത്യ മര്യാദകളെയും വെല്ലുവിളിച്ച് ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും കോടിയേരി ആരോപിച്ചു.