- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
40 ഡിസ്പോസിബിൾ മാസ്കുകൾ, അഞ്ച് എൻ-5 മാസ്കുകൾ, 50 മില്ലി വീതമുള്ള 20 ബോട്ടിൽ സാനിറ്റൈസർ, 40 ജോഡി ഗ്ലൗസുകൾ, ഫേസ് ഷീൽഡുകൾ; പാർലെമന്റ് സമ്മേളനത്തിൽ എംപിമാർക്ക് സ്പീക്കർ നൽകിയത് കൈനിറയെ സമ്മാനങ്ങൾ
ന്യുഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ചേരുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന എംപിമാർക്ക് സ്പീക്കർ ഓം ബിർല നൽകിയ സ്പെഷ്യൽ കിറ്റാണ് ഇപ്പോൾ ചർച്ചാവിഷയം. അംഗങ്ങളുടെ സുരക്ഷയ്ക്കുള്ള മുൻകരുതലാണ് ഓരോ കിറ്റിലുമുള്ളത്. പ്രതിരോധ റിസേർച് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) കൈമാറിയ കിറ്റാണ് സ്പീക്കർ അംഗങ്ങൾക്ക് നൽകുന്നത്.
ഓരോ കിറ്റിലും 40 ഡിസ്പോസിബിൾ മാസ്കുകൾ, അഞ്ച് എൻ-5 മാസ്കുകൾ, 50 മില്ലി വീതമുള്ള 20 ബോട്ടിൽ സാനിറ്റൈസർ, 40 ജോഡി ഗ്ലൗസുകൾ, ഫേസ് ഷീൽഡുകൾ, വാതിലുകൾ കൈതൊടാതെ തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന ടച്ച്-ഫ്രീ ദണ്ഡുകൾ, ഹെർബൽ ശുചീകരണ ഉപകരണങ്ങൾ,
പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള ടീ ബാഗുകൾ, കോവിഡ് സുരക്ഷാ മാർഗരേഖകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
പാർലമെന്റ് ചേരാനുണ്ടായ സാഹചര്യം വിശദീകരിച്ചും നടപടികളോട് സഹകരിക്കണമെന്നു ആവശ്യപ്പെട്ടുമുള്ള കത്തും സ്പീക്കർ അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്