എല്‍ ഡി എഫ് ചിക്കനിട്ട സാമ്പാര്‍ മുന്നണി; മുള്ള് മുരിക്ക് മൂര്‍ഖന്‍ മുന്നണി ആണ് എല്‍ ഡി എഫ് എന്ന് കോണ്‍ഗ്രസ് വക്താവ് വസന്ത് സിറിയക്ക്; മനോരമ കൗണ്ടര്‍ പൊയിന്റില്‍ കയ്യടി നേടി യൂത്ത് കോണ്‍ഗ്രസ് നേതാവ്

എല്‍ ഡി എഫ് ചിക്കനിട്ട സാമ്പാര്‍ മുന്നണി

Update: 2026-03-30 14:18 GMT

കൊച്ചി: എസ്ഡിപിഐ സഹായം വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തോടെ നടന്ന മനോരമ ന്യൂസ് കൗണ്ടര്‍ പൊയിന്റില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വസന്ത് സിറിയക് തെങ്ങുംപള്ളിയുടെ പ്രകടനം ശ്രദ്ധേയമാകുന്നു.

എല്‍ഡിഎഫ് ഒരേ സമയം ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ ശക്തികളെ കൂട്ടിച്ചേര്‍ക്കുന്ന മുന്നണിയാണെന്നും അധികാരത്തിലെത്തുക എന്നതിനു പുറമെ സിപിഎമ്മിന് മറ്റൊരു വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവും ഇല്ലെന്നും, അതുകൊണ്ടുതന്നെ ബിജെപി, എസ്ഡിപിഐ തുടങ്ങിയ ശക്തികളുമായി പല സ്ഥലങ്ങളിലും സിപിഎം നേതാക്കള്‍ സെറ്റില്‍മെന്റുകള്‍ നടത്താന്‍ തയ്യാറാകുന്നുവെന്നും രൂക്ഷ വിമര്‍ശനമാണ് വസന്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.

''സാമ്പാറില്‍ ചിക്കന്‍ ചേര്‍ക്കുന്നതുപോലെ സ്വഭാവത്തില്‍ പൊരുത്തമില്ലാത്ത ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത ഒരു മുന്നണിയാണ് എല്‍ഡിഎഫ്'' എന്ന ഉപമയിലൂടെ വസന്ത് സിറിയക്കിന്റെ പരാമര്‍ശം കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകളിലും നവ മാധ്യമങ്ങളിലും ശ്രദ്ധേയമാവുകയാണ്.

Tags:    

Similar News