അവർക്ക് രാഷ്ട്രീയം ഒന്നും അറിയത്തില്ല..; ആ ഗാന്ധി കുടുംബം കോൺഗ്രസിന് തന്നെ ആകെ ബാധ്യതയാണ്; അതിരൂക്ഷമായി പ്രതികരിച്ച് ഫൈസൽ പട്ടേൽ

Update: 2025-11-28 08:55 GMT

ഡൽഹി: കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിൻ്റെ മകൻ ഫൈസൽ പട്ടേൽ ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഗാന്ധി കുടുംബം കോൺഗ്രസിന് ഒരു ബാധ്യതയാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും രാഷ്ട്രീയമറിയില്ല എന്ന് ഫൈസൽ പട്ടേൽ ആരോപിച്ചു.

കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഗാന്ധി കുടുംബം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാർ തിരഞ്ഞെടുപ്പ് തോൽവിക്കും തുടർച്ചയായുള്ള പരാജയങ്ങൾക്കും പിന്നാലെയാണ് നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ശക്തമായത്.

നേരത്തെ, അഹമ്മദ് പട്ടേലിൻ്റെ മകൾ മുംതാസ് പട്ടേലും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചിരുന്നു. ഇനിയൊരു വിജയത്തിനായി കോൺഗ്രസ് പ്രവർത്തകർ എത്ര കാലം കാത്തിരിക്കണമെന്നും കസേര മോഹികളായ നേതാക്കൾക്ക് മാറ്റമില്ലാത്തതാണ് പ്രശ്നമെന്നും മുംതാസ് വിമർശനം ഉന്നയിച്ചിരുന്നു.

ഗാന്ധി കുടുംബം കോൺഗ്രസിൻ്റെ പ്രധാന നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന ആവശ്യം പാർട്ടിയിൽ മുറുകുന്നതിനിടെയാണ് അടുത്ത സുപ്രധാന കുടുംബത്തിൽ നിന്ന് തന്നെ ഇത്തരമൊരു തുറന്ന വിമർശനം വന്നിരിക്കുന്നത്.

Tags:    

Similar News