ലിസ്റ്റില്‍ 25 സ്ഥാനാര്‍ഥികൾ; ഫഡ്‌നാവിസിന്റെ പി.എ ഉൾപ്പടെ പട്ടികയിൽ; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു; ആവേശത്തിൽ പ്രവർത്തകർ

Update: 2024-10-28 12:17 GMT

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ഇതോടെ പ്രവർത്തകരടക്കം വലിയ ആവേശത്തിലായി. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.

25 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ 99 സ്ഥാനാര്‍ഥികളേയും രണ്ടാംഘട്ടത്തില്‍ ശനിയാഴ്ച 22 സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്നാംഘട്ട പട്ടികയിൽ പുറത്തുവിട്ടിരിക്കുന്നത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ള പ്രമുഖര്‍ ഒന്നാംഘട്ടത്തില്‍ തന്നെ പട്ടികയിൽ ഇടംനേടിയിരുന്നു. നാഗ്പുര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ജനവിധി തേടുന്നത്. ഫഡ്‌നാവിസിന്റെ 'പി.എ' സുമിത് വാങ്കടേയും മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികിയില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. അര്‍വി മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടുക.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ കാമത്തി മണ്ഡലത്തില്‍നിന്ന് ജനവിധി തേടുക. മൂന്ന് ഘട്ടമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 146 ആയിട്ടുണ്ട്.

Tags:    

Similar News