രാജ്ഭവനില്‍ ആയുധം സൂക്ഷിക്കുന്നെന്ന് തൃണമൂല്‍ എംപിയുടെ ആരോപണം; കൊല്‍ക്കത്ത പോലീസുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തി ഗവര്‍ണര്‍ ആനന്ദ ബോസ്; ബംഗാളിലെ രാജ്ഭവനില്‍ നാടകീയ രംഗങ്ങള്‍

രാജ്ഭവനില്‍ ആയുധം സൂക്ഷിക്കുന്നെന്ന് തൃണമൂല്‍ എംപിയുടെ ആരോപണം

Update: 2025-11-17 17:23 GMT

കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും സര്‍ക്കാറും ഗവര്‍ണറും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍. രാജ്ഭവന്‍ വളപ്പിനുള്ളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന തൃണമൂല്‍ അംഗത്തിന്റെ ആരോപണത്തിന് പിന്നാലെ കൊല്‍ക്കത്ത പൊലീസുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തി ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. ബിജെപിയിലെ കുറ്റവാളികളെ ഗവര്‍ണര്‍ സംരക്ഷിക്കുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ ആനന്ദബോസിന്റെ നേതൃത്വത്തില്‍ രാജ്ഭവനില്‍ തിരച്ചില്‍ നടത്തിയത്. വടക്കന്‍ ബംഗാളിലെ തന്റെ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ഗവര്‍ണര്‍ രാജ്ഭവനിലെത്തിയത്. തിരച്ചില്‍ നടത്തുന്ന ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്യുകയും ചെയ്തു.

ഉച്ചയ്ക്ക് 2:15 നാണ് പരിശോധന ആരംഭിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പൊലീസിനു പുറമെ ദുരന്തനിവാരണ, സിവില്‍ ഡിഫന്‍സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും തിരച്ചിലില്‍ പങ്കെടുത്തു. തിരച്ചില്‍ ആരംഭിക്കുന്നതിന് മുമ്പ് രാജ്ഭവന്‍ ഒഴിപ്പിച്ചിരുന്നു, കല്യാണ്‍ ബാനര്‍ജി ഉന്നയിച്ച ആരോപണങ്ങള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് തിങ്കളാഴ്ച തള്ളിക്കളഞ്ഞിരുന്നു.

''സത്യം സ്ഥാപിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനെതിരെ, അതായത് ഗവര്‍ണറിനെതിരെ ഒരു ആരോപണം ഉയര്‍ന്നുവന്നാല്‍, പൊതുജനങ്ങള്‍ക്ക് മുന്നില്‍ സത്യം സ്ഥാപിക്കേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു'' സി.വി.ആനന്ദബോസ് പിടിഐയോട് പറഞ്ഞു. കല്യാണ്‍ ബാനര്‍ജിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News