ദേശ സുരക്ഷയ്‌ക്കായി നാം മറ്റുള്ളവരെ ആശ്രയിക്കരുത്; ലോകം ഒന്നിച്ചു നിന്നാലും ഭാരതത്തെ തോല്‍പ്പിക്കാന്‍ ആർക്കും കഴിയരുത്; തുറന്നുപറഞ്ഞ് മോഹന്‍ ഭഗവത്

Update: 2025-05-26 11:56 GMT

ഡൽഹി: ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാൻ ആകാത്ത ശക്തിയായി ഭാരതം വളരണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് വ്യക്തമാക്കി. ബെംഗളൂരുവില്‍ നടന്ന അഖിലഭാരതീയ പ്രതിനിധി സഭയ്‌ക്ക് ശേഷം രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ ശതാബ്ദി വര്‍ഷത്തിലേക്കുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും പിന്നിട്ട ചരിത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ...

'നമ്മുടെ സേന നിര്‍ബന്ധമായും ശക്തമായിരിക്കണം. സംഘശാഖകളിലെ പ്രാര്‍ത്ഥനയില്‍ ലോകത്തെ ഒരു ശക്തിക്കും കീഴടക്കാനാകാത്ത ശക്തിനേടണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. നമ്മെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയരുത്. ദേശ സുരക്ഷയ്‌ക്കായി നാം മറ്റുള്ളവരെ ആശ്രയിക്കരുത്. നമുക്കു സ്വയം പ്രതിരോധിക്കാന്‍ കഴിയണം.

നമ്മെ ആരും തോല്‍പ്പിക്കരുത്. മുഴുവന്‍ ലോകവും ഒന്നിച്ചു നിന്നാലും ഭാരതത്തെ തോല്‍പ്പിക്കാന്‍ കഴിയരുത്. ഇതിനുള്ള കഴിവ് നമുക്കുണ്ടാകണം. ലോകത്ത് അക്രമകാരികളായ ചില ദുഷ്ടശക്തികളുണ്ട്. സദ്ഗുണമുള്ള ഒരു വ്യക്തി തന്റെ സദ്ഗുണങ്ങള്‍കൊണ്ടു മാത്രം സുരക്ഷിതനല്ല; അതിനാല്‍, സദ്ഗുണങ്ങള്‍ ശക്തിയുമായി സംയോജിപ്പിക്കണം.' എന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News