ജമ്മു-കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു; ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി; ചടങ്ങിൽ പങ്കെടുത്ത് വിവിധ ദേശീയ പാർട്ടി നേതാക്കൾ

Update: 2024-10-16 09:53 GMT

ജമ്മു-കശ്മീർ: ജമ്മു-കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് നേതാവ് സുരീന്ദർ ചൗധരിയും സ്ഥാനമേറ്റു. ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

വിവിധ ദേശീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും മറ്റു ദേശീയ നേതാക്കളും പങ്കെടുത്തു.

ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റാണ് ഉമർ അബ്ദുല്ല. രണ്ടാം തവണയാണ് ഉമർ അബ്ദുല്ല മുഖ്യമന്ത്രിയാകുന്നത്. 2009ൽ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം അധികാരമേറ്റപ്പോൾ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായിരുന്നു.

90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി ചേർന്ന് ഇൻഡ്യ മുന്നണിയുടെ ഭാ​ഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. 48 സീറ്റുകളിൽ ഇൻഡ്യ മുന്നണി വിജയിച്ചപ്പോൾ 29 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞത്. സ്വതന്ത്രരും ഉമർ അബ്ദുല്ലക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News