കേന്ദ്ര ഫണ്ട് മുഖ്യം..; ക്രമസമാധാനവും സ്ത്രീസുരക്ഷയും വെറും പേപ്പറിൽ ഒതുങ്ങരുത്; അത് ഉറപ്പാക്കണം; മൂന്ന് പ്രധാന ആവശ്യങ്ങൾ; ഗവർണറെ നേരിൽ കണ്ട് 'ടിവികെ' അധ്യക്ഷൻ 'വിജയ്'; ഡിഎംകെ യ്ക്ക് ഒളിയമ്പുമായി താരം; തലപൊക്കി രാഷ്ട്രീയ എതിരാളികൾ; 'തമിഴക വെട്രി കഴകം' കളത്തിലിറങ്ങുമ്പോൾ!

Update: 2024-12-30 12:19 GMT

ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ചാണ് നടൻ വിജയ് രാഷ്ട്രീയ രംഗത്തേക്ക് വന്നത്. സിനിമാമേഖലയിൽ പീക്ക് സമയത്ത് എത്തിനിൽക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. 'തമിഴക വെട്രി കഴകം' എന്ന പേര് നൽകിയിരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടിയിൽ ഇതിനോടകം നിരവധിപേരാണ് അംഗത്വo സ്വീകരിച്ചിരിക്കുന്നത്.

അതുപോലെ വിക്രവാണ്ടിയിൽ വെച്ച് നടന്ന ടിവികെ യുടെ പൊതുസമ്മേളനത്തിലും ലക്ഷകണക്കിന് ജനങ്ങളാണ് പങ്ക് എടുത്തത്. അതിനുശേഷമാണ് താരം സജീവമായി രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചത്. ഇപ്പോഴിതാ, മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാജ്‌ഭവനിൽ എത്തി ഗവർണർ ആർ എൻ രവിയെ കണ്ട് നിവേദനം സമർപ്പിച്ചിരിക്കുകയാണ് ടിവികെ അധ്യക്ഷൻ വിജയ്.

പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവർണർക്ക് നിവേദനം സമർപ്പിച്ചത്. തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങൾ. രാജ്‌ഭവനിൽ എത്തി ഗവർണർ ആർ എൻ രവിയെ കണ്ട ശേഷം വിജയ് മടങ്ങി. ടിവികെ ട്രഷറർ വെങ്കിട്ടരാമനും ഒപ്പം ഉണ്ടായിരിന്നു.

അതേസമയം, അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ വിജയ് പ്രതികരണം അറിയിച്ചു. സ്വന്തം കൈപ്പടയിൽ തന്നെയാണ് അദ്ദേഹം കത്തെഴുതിയത്.

'തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്' എന്ന് ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി ഒപ്പം ഉണ്ടാകുമെന്നും വിജയ് എഴുതി. 'ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീ'കരിക്കണമെന്നും അദ്ദേഹം കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു.

അദ്ദേഹത്തിന്റെ കത്ത് ഇങ്ങനെ..'നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ, ഈ സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളിൽ (വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ) ഞാൻ അതീവ ദുഃഖിതനാണ്.

നിങ്ങളുടെ സുരക്ഷ ആരിൽ നിന്നാണ് ഞങ്ങൾ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനവുമില്ല' എന്നും വിജയ് കത്തിൽ പ്രതിപാദിക്കുന്നു. അതിനിടെ, അണ്ണാ സർവകലാശാല ബലാത്സംഗ കേസിന് പിന്നാലെ സർക്കാരിനെതിരായ ജനരോഷം ശക്തമാക്കുകയാണ് ടിവികെയുടെ ലക്ഷ്യമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Tags:    

Similar News