കെ.എം മാണി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാലായില്‍ നടന്നതെന്ന് ജോസ് കെ. മാണി; മുന്നണി മാറ്റത്തിന് ജോസ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടെന്ന് മാണി സി. കാപ്പന്‍

Update: 2026-02-09 11:10 GMT

കോട്ടയം: പാലായിലെ വികസനത്തിന്റെ പേരില്‍ ജോസ് കെ.മാണിയും മാണി സി.കാപ്പന്‍ എംഎംഎല്‍യും തമ്മില്‍ വാക്പോര്. കെ.എം മാണി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാലായില്‍ നടന്നതെന്നും ജില്ലാ വികസന അവലോകന യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുക്കുന്നില്ലെന്നും ജോസ് കെ. മാണി ആരോപിച്ചു. എന്നാല്‍, വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസ് കെ. മാണിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാണി സി. കാപ്പന്‍ തിരിച്ചടിച്ചു. ജോസ് കെ. മാണി മുന്നണി മാറുന്നതിന് കോണ്‍ഗ്രസ് നേതാക്കളെ കണ്ടതായും കാപ്പന്‍ ആരോപിച്ചു. താന്‍ പറഞ്ഞത് നിഷേധിക്കാനാവുമോയെന്ന് ചോദിച്ച് ജോസ് കെ. മാണിയെ മാണി സി. കാപ്പന്‍ വെല്ലുവിളിച്ചു. 'കണ്ട നേതാക്കളെ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കുരിശ് പള്ളി മാതാവിന്റെ മുന്നില്‍ വെച്ച് കണ്ടില്ലെന്ന് പറയുവാണേല്‍ ജോസ് കെ മാണി പറയുന്ന പണി ഞാന്‍ ചെയ്യും' എന്നും കാപ്പന്‍ പറഞ്ഞു.

നേരത്തേ മാണി സി. കാപ്പനെതിരെ ജോസ് കെ മാണി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനും മാണി.സി കാപ്പന്‍ മറുപടി നല്‍കി. കെ.എം മാണി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാലായില്‍ നടന്നതെന്നും ജില്ലാ വികസന അവലോകന യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുക്കുന്നില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു. എന്നാല്‍, വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസ് കെ. മാണിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാണി സി. കാപ്പന്‍ മറുപടി നല്‍കി.

പാലായിലെ പദ്ധതികള്‍ എങ്ങനെയാണ് മുടക്കിയത് എന്നാണ് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞത്. പദ്ധതികള്‍ക്ക് അദ്ദേഹം വിഘാതം സൃഷ്ടിക്കുന്നു. പാലായുടെ വികസനത്തിനായി മാണി സി. കാപ്പന്‍ ഒന്നും ചെയ്തിട്ടില്ലെന്നും, ജനങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു. പാലായിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്നും അവര്‍ക്ക് കാര്യങ്ങളെ കുറിച്ച് നല്ല വിവരമുണ്ടെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലയിലെ ജനങ്ങള്‍ അത് തിരിച്ചറിയും. പാലായില്‍ ജയിക്കാം എന്ന് സ്വപ്നം പോലും ജോസ് കെ മാണി കാണേണ്ടെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി.

Similar News