സുരേഷ് ഗോപിയുടെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തത് ചട്ടങ്ങള്‍ അനുസരിച്ച്; ബിജെപിയുടെ വിജയത്തിന്റെ ഞെട്ടലില്‍ നിന്നും സിപിഎമ്മും കോണ്‍ഗ്രസും മോചിതരായിട്ടില്ല; യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ പോകുന്നത് രോഗമാണ്; തൃശൂരിലും വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി; വിഷയം കത്തിക്കാന്‍ സിപിഐ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന് മൗനം
സുരേഷ് ഗോപിയുടെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തത് ചട്ടങ്ങള്‍ അനുസരിച്ച്
തൃശൂര്‍: സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയത്തില്‍ വോട്ടര്‍പട്ടികയിലെ ക്രമിക്കേടുകള്‍ ആരോപിച്ചു സിപിഐയും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്തുവന്നു. സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലില്‍ നിന്നും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഇതുവരെ മോചിതരായിട്ടില്ലെന്ന് ബിജപി നേതാവ് എം ടി രമേശ് പറഞ്ഞു.
യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ പോകുന്നത് രോഗമാണ്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ ഇതിനുവേണ്ട ചികിത്സയ്ക്ക് അടിയന്തരമായി വിധേയമാകണം പൂരത്തിന്റെ പിറകെ ആയിരുന്നു.അത് ക്ലച്ച് പിടിക്കാതെ വന്നതോടെയാണ് വോട്ടര്‍ പട്ടികയുമായി ഇവര്‍ രംഗത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമാനുസൃതമായിട്ടുള്ള ചട്ടങ്ങള്‍ അനുസരിച്ചാണ് ബിജെപി തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്. സുരേഷ് ഗോപിയും കുടുംബവും രഹസ്യമായിട്ടല്ല വോട്ട് ചെയ്യാന്‍ പോയത്. എല്‍ഡിഎഫും യുഡിഎഫും തോല്‍വി സമ്മതിക്കാന്‍ തയ്യാറാവണം. തിരുവനന്തപുരത്തു നിന്നും വോട്ട് വെട്ടി മാറ്റിയാണ് സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തത് ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. സുരേഷ് ഗോപിക്ക് രണ്ടു സ്ഥലത്ത് വോട്ട് ഇല്ല. വട്ടിയൂര്‍ കാവില്‍ കെ മുരളീധരന്‍ ചെയ്തതും ഇതുതന്നെ അല്ലേ എന്നും എം ടി രമേശ് ചോദിച്ചു.
്അതേസമയം വോട്ടര്‍പട്ടികാ വിവാദവുമായി ബന്ധപ്പെട്ട് സിപിഐ തുടര്‍ ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, വിഷയം ഏറ്റുപിടിക്കാതെ മൗനം പാലിക്കുകയാണ് സിപിഎം. പുറത്തുവന്ന വിവരങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി കെ.രാജന്‍ ഇന്നും ആവശ്യപ്പെട്ടു. .ഇത്തരം കൃത്രിമങ്ങള്‍ നാടിനെ അംഗീകരിക്കാന്‍ കഴിയാത്തതും ജനാധിപത്യവിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു.
'ഇക്കാര്യത്തില്‍ പരിശോധനയും നടപടിയും വേണം.ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയും വേണം. പുറത്തുവന്ന വിവരങ്ങള്‍ ഗൗരവമായി പരിശോധിക്കണം. ലോകമുള്ളിടത്തോളം കാലം ആര്‍ക്കും നിശബ്ദത പാലിക്കാന്‍ കഴിയില്ല.വിഷയങ്ങളോട് പ്രതികരിക്കേണ്ടി വരും.താല്‍ക്കാലികമായ മൗനം അവസാന വാക്കാണെന്ന് ആരും കരുതേണ്ട. തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കേണ്ടിവരുമെന്നും ഇല്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും' കെ.രാജന്‍ പറഞ്ഞു.
തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേരത്തെ രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്റെ തുടര്‍ച്ചയായാണ് തൃശ്ശൂരിലും ആരോപണം ഉയര്‍ന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി താമസിച്ച വീട്ടില്‍ മാത്രം 11 വോട്ടുകള്‍ പുതുതായി ചേര്‍ത്തതായി ഡി.സി.സി. ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
സുരേഷ് ഗോപി താല്‍ക്കാലികമായി താമസിച്ച വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തതുള്‍പ്പെടെ, 45 പേരുടെ വോട്ടുകള്‍ സംബന്ധിച്ച് ഡി.സി.സി. വിശദമായ പരാതി നല്‍കിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാറും രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടര്‍മാരെ ഫോം 6 പ്രകാരമല്ല ചേര്‍ത്തിരിക്കുന്നതെന്നും, പുതുതായി ചേര്‍ത്തവരില്‍ ഭൂരിഭാഗവും 45-നും 70-നും ഇടയില്‍ പ്രായമുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, പുതുക്കിയ വോട്ടര്‍പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍നിന്ന് അപ്രത്യക്ഷമായെന്നും സുനില്‍കുമാര്‍ ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടെ വന്‍ ക്രമക്കേട് നടന്നെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫും ആരോപിച്ചിരുന്നു. പ്രാദേശിക തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും, വാര്‍ഡ് വിഭജനം അശാസ്ത്രീയമായി നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ. നേതാവും, എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ്. സുനില്‍കുമാര്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടര്‍മാരെ ഫോം 6 പ്രകാരമല്ല ചേര്‍ത്തിരിക്കുന്നതെന്നും, പുതുതായി ചേര്‍ത്തവരില്‍ ഭൂരിഭാഗവും 45-നും 70-നും ഇടയില്‍ പ്രായമുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, പുതുക്കിയ വോട്ടര്‍പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍നിന്ന് അപ്രത്യക്ഷമായെന്നും സുനില്‍കുമാര്‍ ആരോപിച്ചു.
അന്നത്തെ ജില്ലാ കലക്ടറായിരുന്ന വി.ആര്‍. കൃഷ്ണതേജയെയും അദ്ദേഹം പഴിചാരി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി.യുടെ സഖ്യകക്ഷിയുടെ ഉപമുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൃഷ്ണതേജയുടെ ജോലിയെന്ന് വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ അനര്‍ഹരെ ചൂണ്ടിക്കാട്ടി നേരത്തെ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായും, എന്നാല്‍ ആ പരാതി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കൈമാറിയില്ലെന്നും വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. എത്ര വോട്ടര്‍മാരെ അനര്‍ഹമായി തിരുകിക്കയറ്റിയെന്ന് വ്യക്തമാക്കാന്‍ സുനില്‍കുമാറിനായില്ല. ബൂത്തുതല കണക്കെടുപ്പ് ഇനി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.