മാഫ് ഖത്തര്‍ ഓണാഘോഷം സംഘടപ്പിച്ചു

Update: 2025-09-29 14:14 GMT

ദോഹ : വടകര മടപ്പള്ളിയിലെയും പരിസപ്രദേശത്തുനിന്നും ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദകൂട്ടായ്മയായ മടപ്പള്ളി ആലുംനി ഫോറം ( മാഫ് ഖത്തര്‍ ) ഓണാഘോഷം സംഘടിപ്പിച്ചു.ദോഹ ഏഷ്യന്‍ ടൗണിലെ മെസ്സ് കഫേ റെസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ മാഫ് ഖത്തര്‍ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെട്ടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

പരിപാടിയില്‍ മാഫ് ഖത്തര്‍ ജനറല്‍ സെക്രെട്ടറി ശിവന്‍ വള്ളിക്കാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രമുഖ ഹൃദയരോഗ വിദഗ്ദന്‍ ഡോ :റഷീദ് പട്ടത്തില്‍ മുഖ്യഥിതി അയിരുന്നു. മാഫ് ഖത്തര്‍ പ്രസിഡന്റ് ഷംസുദ്ധീന്‍ കൈനാട്ടി ആദ്യക്ഷത വഹിച്ചു.മാഫ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ മുസ്തഫ ഹാജി മുഖ്യ പ്രഭാഷണം നടത്തി .മാഫ് ഖത്തര്‍ വൈസ് ചെയര്‍മാന്‍ പത്മരാജ് കൈനാട്ടി , പ്രശാന്ത് ഒഞ്ചിയം , ഷമീര്‍ മടപ്പള്ളി , യോജിഷ് കെ ടി കെ , ലേഡീസ് വിംഗ് ഭാരവാഹികള്‍ ആയ അനൂന ഷമീര്‍ , സരിത ഗോപകുമാര്‍ , വിചിത്ര ബൈജു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു . തുടര്‍ന്ന് മാഫ് ഖത്തര്‍ അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

ജിതേഷ് രായരങ്ങോത്ത് , നൗഷാദ് വെള്ളികുളങ്ങര , വിപിന്‍ മടപ്പള്ളി ,ദില്‍കര്‍ വള്ളിക്കാട് , നിസാര്‍ ചാലില്‍ , ജിനേഷ് മടപ്പള്ളി , ഇസ്മായില്‍ വള്ളിക്കാട് ,നജീബ് തുണ്ടിയില്‍, മഹറൂഫ് കണ്ണുക്കര , സൈഫുദ്ധീന്‍ വെള്ളികുളങ്ങര, വിപിന്‍ കൈനാട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വo നല്‍കി .മാഫ് ഖത്തര്‍ ട്രഷറര്‍ നൗഫല്‍ ചോറോട് നന്ദി പറഞ്ഞു .

Tags:    

Similar News