- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസും മലേഷ്യൻ കമ്പനിയായ എയർസെല്ലും ലയിക്കുന്നു; നിലവിൽ വരുന്നത് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലിക്കോം കമ്പനി
ന്യൂഡൽഹി: റിലയൻസ് ജിയോയിലൂടെ രാജ്യത്തെ ടെലിക്കോം രംഗത്തെ മാറ്റിമറിക്കാൻ രംഗത്തിറങ്ങിയ മുകേഷ് അംബാനിക്ക് പിന്നാലെ ഈ രംഗത്ത് വലിയരു ചുവടുവെപ്പുമായി അനിയൻ അനിൽ അംബാനിയും. അനിലിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസും മലേഷ്യയിലെ മാക്‌സിസ് കമ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള എയർസെല്ലും തമ്മിൽ ലയിക്കാൻ ധാരണ. ഇരുകമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലികോം രംഗത്ത് ഏറെ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള തീരുമാനം പരസ്യപ്പെടുത്തിയത്. ഇരുഗ്രൂപ്പുകൾക്കും തുല്യ പ്രാധാന്യമുള്ളതായിരിക്കും പുതിയ കമ്പനി. 65,000 കോടി രൂപയാണ് പുതിയ കമ്പനിയുടെ ആസ്തി കണക്കാക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ ഫോൺ ഓപ്പറേറ്ററായി പുതിയ കമ്പനി മാറും. പുതിയ കമ്പനിയിൽ തുല്യ പങ്കാളിത്തമാകും ഇരു കമ്പനികൾക്കുമുണ്ടാകുക. അതിന്റെ ഡയറക്ടർ ബോർഡിലും ഇരുകമ്പനികൾക്കും തുല്യമായുള്ള പ്രാതിനിധ്യം ലഭിക്കും. ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ ഏറ്റവും വലിയ നാലു കമ്പനികളിൽ ഒന്നായി പുതിയ ക
ന്യൂഡൽഹി: റിലയൻസ് ജിയോയിലൂടെ രാജ്യത്തെ ടെലിക്കോം രംഗത്തെ മാറ്റിമറിക്കാൻ രംഗത്തിറങ്ങിയ മുകേഷ് അംബാനിക്ക് പിന്നാലെ ഈ രംഗത്ത് വലിയരു ചുവടുവെപ്പുമായി അനിയൻ അനിൽ അംബാനിയും. അനിലിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസും മലേഷ്യയിലെ മാക്‌സിസ് കമ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള എയർസെല്ലും തമ്മിൽ ലയിക്കാൻ ധാരണ. ഇരുകമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലികോം രംഗത്ത് ഏറെ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള തീരുമാനം പരസ്യപ്പെടുത്തിയത്. ഇരുഗ്രൂപ്പുകൾക്കും തുല്യ പ്രാധാന്യമുള്ളതായിരിക്കും പുതിയ കമ്പനി.
65,000 കോടി രൂപയാണ് പുതിയ കമ്പനിയുടെ ആസ്തി കണക്കാക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ ഫോൺ ഓപ്പറേറ്ററായി പുതിയ കമ്പനി മാറും. പുതിയ കമ്പനിയിൽ തുല്യ പങ്കാളിത്തമാകും ഇരു കമ്പനികൾക്കുമുണ്ടാകുക. അതിന്റെ ഡയറക്ടർ ബോർഡിലും ഇരുകമ്പനികൾക്കും തുല്യമായുള്ള പ്രാതിനിധ്യം ലഭിക്കും.
ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ ഏറ്റവും വലിയ നാലു കമ്പനികളിൽ ഒന്നായി പുതിയ കൂട്ടുകെട്ട് മാറുമെന്ന് ഇരു കമ്പനികളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പ്രധാനപ്പെട്ട 12 തലങ്ങളിലെ വരുമാനം കണക്കാക്കിയാൽ ഏറ്റവും വലിയ മൂന്നു കമ്പനികളിലൊന്നായും പുതിയ കമ്പനി മാറും. നിലവിൽ 110 മില്യൻ ഉപയോക്താക്കളുള്ള റിലയൻസ് കമ്യൂണിക്കേഷൻസ് ഇന്ത്യയിലെ നാലാമത്തെ വലിയ ടെലികോം കമ്പനിയാണ്. 84 മില്യൻ ഉപയോക്താക്കളുള്ള എയർസെല്ലാകട്ടെ, അഞ്ചാം സ്ഥാനത്താണ്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സഹോദരൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസും എയർസെല്ലും ലയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളുടെയും പ്രതിനിധികൾ തമ്മിൽ കഴിഞ്ഞ ഡിസംബർ മുതൽ ചർച്ച നടന്നുവരികയായിരുന്നു.
അനിലിന്റെ സഹോദരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ പ്രവർത്തനം തുടങ്ങിയതിന് പിന്നാലെയാണ് റിലയൻസ് കമ്മ്യൂണിക്കേഷനും എയർസെലും കൈകോർക്കുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ ഇരു കമ്പനി ഉടമകളും തമ്മിൽ ലയനചർച്ച നടന്നുവരുകയായിരുന്നു. ലയനത്തോടെ ആർകോമിന്റെ കടം 20,000 കോടിയായി കുറയും. എയർസെലിന്റെ നഷ് ടം 4000 കോടിയായും ചുരുങ്ങും.
നിലവിൽ രാജ്യത്തെ ടെലികോം കമ്പനികളിൽ നാലും അഞ്ചും സ്ഥാനങ്ങളിലാണ് റിലയൻസ് കമ്മ്യൂണിക്കേഷനും എയർസെലും. ഇവർ കൈകോർക്കുന്നതോടെ മൂന്നാമത്തെ കമ്പനിയായി ഇത് മാറും. റിലയൻസ് കമ്മ്യൂണിക്കേഷന് ഒരു കോടി 10 ലക്ഷവും എയർസെലിന് 84 ലക്ഷവും ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. സ്‌പെക് ട്രത്തിന്റെ കാര്യത്തിൽ ഈ പുതിയ കമ്പനി രണ്ടാം സ്ഥാനത്താണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വിലയ ടെലിക്കോം കമ്പനി എയർടെല്ലാണ്. രണ്ടാം സ്ഥാനത്ത് വോഡഫോൺ ഇന്ത്യയും മൂന്നാം സ്ഥാനത്തുള്ളത് ഐഡിയ സെല്ലുലാറുമാണ്. ഇപ്പോഴത്തെ നീക്കത്തോടെ ഐഡിയയുടെ സ്ഥാനം പിടിച്ചെടുക്കാൻ അനിൽ അംബാനിക്ക് സാധിക്കും.