മള്ളിയൂര്‍ വിനായക ചതുര്‍ഥി; വൈഷ്ണവ ഗണപതി പുറത്തേക്ക് എഴുന്നള്ളും

മള്ളിയൂര്‍ വിനായക ചതുര്‍ഥി; വൈഷ്ണവ ഗണപതി പുറത്തേക്ക് എഴുന്നള്ളും

Update: 2025-08-25 04:10 GMT

മള്ളിയൂര്‍: മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവത്തിന്റെ അഞ്ചാംദിനമായ തിങ്കളാഴ്ച വിശേഷാല്‍ പൂജകള്‍ക്കുശേഷം ശ്രീബലിക്കായി ഗണപതി ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. ശ്രീബലിക്ക് തിടമ്പേറ്റുന്നത് ഗജവീരന്‍ വേമ്പനാട് വാസുദേവനാണ്. ഇടയ്ക്കയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പ് സമാപിക്കും.

വൈകീട്ട് വിളക്ക് എഴുന്നള്ളിപ്പ്. രാവിലെയും വൈകീട്ടുമുള്ള ഇടയ്ക്ക പ്രദക്ഷിണത്തിന് തുറവൂര്‍ വിനീഷ് കമ്മത്തും രാകേഷ് കമ്മത്തും നേതൃത്വം നല്‍കും. 12.30-ന് ഉത്സവബലി ദര്‍ശനം. ഗണേശമണ്ഡപത്തില്‍ വൈകീട്ട് ഏഴിന് ശരത്തും പ്രകാശ് ഉള്ള്യേരിയും ചേരുന്ന 'സമന്വയ'. മള്ളിയൂര്‍ ശ്രീശങ്കരന്റെ ഡ്രംസും ഒപ്പം ചേരും.

Tags:    

Similar News