തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പുറപ്പെടും: പുണര്‍തം നാള്‍ നാരായണവര്‍മ്മ പന്തളം രാജപ്രതിനിധി
തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പുറപ്പെടും: പുണര്‍തം നാള്‍ നാരായണവര്‍മ്മ പന്തളം രാജപ്രതിനിധി
പന്തളം: ശബരിമല മകരവിളക്ക് ഉത്സവത്തിന് ജനുവരി 12ന് ഇവിടെ നിന്നും പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നല്‍കാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണര്‍തംനാള്‍ നാരായണവര്‍മ്മയെ പന്തളം കൊട്ടാരം വലിയതമ്പുരാന്‍ തിരുവോണം നാള്‍ രാമവര്‍മ്മ വലിയരാജ നിയോഗിച്ചു.
പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ പരേതയായ തിരുവോണം നാള്‍ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ടു ഇല്ലത്ത് കെ. എന്‍. നാരായണന്‍ നമ്പൂതിരിയുടെയും രണ്ടാമത്തെ മകനാണ് നാരായണവര്‍മ്മ.
അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ അണ്ടര്‍സെക്രട്ടറിയായി വിരമിച്ച ശേഷം ം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറിയായി 2016 മുതല്‍ 23 വരെ പ്രവര്‍ത്തിച്ചു. 2018ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് പന്തളത്തു നടത്തിയ ആദ്യത്തെ നാമജപഘോഷയാത്രയ്ക്കും ആചാര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും സജീവമായി നേതൃത്വം നല്‍കി.
'പാലസ് വെല്‍ഫയര്‍ സൊസൈറ്റി'യുടെ സ്ഥാപക അംഗവും മുന്‍ ഖജാന്‍ജിയും വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഉപദേശക സമിതിയില്‍ കൊട്ടാരം പ്രതിനിധിയും ആണ്. ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അദ്ധ്യക്ഷനാണ്. നിലവില്‍ ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരിയായും പ്രവര്‍ത്തിച്ചു വരുന്നു. ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും തിരുവാഭരണപാത സംരക്ഷണ സമിതിയുടെയും സ്ഥാപകാംഗവും രക്ഷാധികാരിയും കൂടിയാണ്. ഭാര്യ:
രാജലക്ഷ്മി വര്‍മ്മ ( വൈക്കം, റിട്ട: എസ്.ബി.ഐ). മക്കള്‍: പ്രീതി വര്‍മ്മ (യുഎസ്.), ശ്രീദേവി വര്‍മ്മ. മരുമക്കള്‍: അരുണ്‍ രവി വര്‍മ്മ, ശ്രീകാന്ത് നീലകണ്ഠന്‍.