തിരുവനന്തപുരം: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം ഉത്സവത്തിനുമായി ശബരിമല ശാസ്താ ക്ഷേത്ര നട 13-ന് വൈകീട്ട് അഞ്ചിന് തുറക്കും.

ഉത്രം ഉത്സവത്തിന് 16-ന് 8.30-നും ഒമ്പതിനും ഇടയിലാണ് കൊടിയേറ്റ്. 25-ന് ഒമ്പതിന് ആറാട്ട് പുറപ്പെടും. അന്നുരാത്രി കൊടിയിറക്കി മറ്റുപൂജകൾ പൂർത്തിയാക്കി നടയടയ്ക്കും.