- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിരത്തുകളിലും പൊതുവാഹനങ്ങളിലും ജോലിസ്ഥലത്തും പീഡിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ വേദന ആരറിയാൻ..? സ്ത്രീ പീഡിപ്പിക്കുന്ന ചിത്രം പുറത്ത് വിട്ട യുവാവിന് ലഭിച്ച പ്രതികരണങ്ങൾ അതിശയിപ്പിക്കുന്നത്
ലോകമെമ്പാടുമുള്ള സ്ത്രീകൾ വിവിധയിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്നതിന്റെ വാർത്തകൾ കാട്ടു തീ പോലെയാണ് പ്രചരിക്കാറുള്ളത്. ഇതിന് ഉത്തരവാദികളായ മിക്ക പുരുഷന്മാരും കടുത്ത ശിക്ഷകൾക്ക് വിധേയരാകാറുമുണ്ട്. എന്നാൽ സ്ത്രീകളാൽ പുരുഷന്മാർ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളും ലോകത്തുണ്ടാകുന്നുണ്ടെന്ന് എത്ര പേർക്കറിയാം...? ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ പോലും മിക്കവരും വിശ്വസിക്കാൻ പോലും സാധ്യതയില്ല താനും. എന്നാൽ തന്നെ സ്ത്രീകൾ പീഡിപ്പിച്ച കാര്യം അങ്ങനെയങ്ങ് വിടാൻ 17കാരനായ ജോൺ മൈയേർസ് തയ്യാറല്ല. ഇതു സംബന്ധിച്ച തന്റെ അനുഭവം വിവരിക്കുകയും അത് സംബന്ധിച്ച ചിത്രം അദ്ദേഹം റെഡിറ്റിലൂടെ പുറത്ത് വിടുകയും ചെയ്തതിന് പുറമെ ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായ റെഡിറ്റിലെ മറ്റ് പുരുഷന്മാരോട് അവ പങ്ക് വയ്ക്കാൻ ജോൺ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനോടുള്ള പുരുഷന്മാരുടെ പ്രതികരണം അവിശ്വസനീയമായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്ത്രീകളാൽ പീഡിപ്പിക്കപ്പെട്ടനിരവധി അനുഭവങ്ങളാണ് പുരുഷന്മാർ ഇതിലൂടെ ചിത്രങ്ങൾ സഹിതം പങ്ക് വച്ചിരിക്കുന്നത്. നിരത്ത
ലോകമെമ്പാടുമുള്ള സ്ത്രീകൾ വിവിധയിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്നതിന്റെ വാർത്തകൾ കാട്ടു തീ പോലെയാണ് പ്രചരിക്കാറുള്ളത്. ഇതിന് ഉത്തരവാദികളായ മിക്ക പുരുഷന്മാരും കടുത്ത ശിക്ഷകൾക്ക് വിധേയരാകാറുമുണ്ട്. എന്നാൽ സ്ത്രീകളാൽ പുരുഷന്മാർ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളും ലോകത്തുണ്ടാകുന്നുണ്ടെന്ന് എത്ര പേർക്കറിയാം...? ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ പോലും മിക്കവരും വിശ്വസിക്കാൻ പോലും സാധ്യതയില്ല താനും.
എന്നാൽ തന്നെ സ്ത്രീകൾ പീഡിപ്പിച്ച കാര്യം അങ്ങനെയങ്ങ് വിടാൻ 17കാരനായ ജോൺ മൈയേർസ് തയ്യാറല്ല. ഇതു സംബന്ധിച്ച തന്റെ അനുഭവം വിവരിക്കുകയും അത് സംബന്ധിച്ച ചിത്രം അദ്ദേഹം റെഡിറ്റിലൂടെ പുറത്ത് വിടുകയും ചെയ്തതിന് പുറമെ ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായ റെഡിറ്റിലെ മറ്റ് പുരുഷന്മാരോട് അവ പങ്ക് വയ്ക്കാൻ ജോൺ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനോടുള്ള പുരുഷന്മാരുടെ പ്രതികരണം അവിശ്വസനീയമായിരുന്നുവെന്നാണ് റിപ്പോർട്ട്.
സ്ത്രീകളാൽ പീഡിപ്പിക്കപ്പെട്ടനിരവധി അനുഭവങ്ങളാണ് പുരുഷന്മാർ ഇതിലൂടെ ചിത്രങ്ങൾ സഹിതം പങ്ക് വച്ചിരിക്കുന്നത്. നിരത്തുകളിലും പൊതുവാഹനങ്ങളിലും ജോലിസ്ഥലത്തും തങ്ങൾ സ്ത്രീകളാൽ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് പുരുഷകേസരികൾ ഇതിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. വെറും 22 മണിക്കൂറുകൾക്കുള്ളിൽ നൂറ് കണക്കിന് പേരാണ് ജോണിന്റെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.
താൻ ഐടി ഇന്റേൺ ആയി പ്രവർത്തിക്കുന്നതിനിടെ മധ്യവയസ്കയായ ഒരു സ്ത്രീക്കൊപ്പമാണ് ജോലി ചെയ്തിരുന്നതെന്നും അന്ന് അവർ തന്നെ പലവിധത്തിൽ പീഡിപ്പിച്ചിരുന്നുവെന്നുമാണ് പേര് വെളിപ്പെടുത്താത്ത ഒരു 22 കാരൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താൽ അവരെ സാധ്യമായ സന്ദർഭങ്ങളിലെല്ലാം താൻ ഒഴിവാക്കുയായിരുന്നു പതിവെന്നും ഈ യുവാവ് പറയുന്നു. ജോലി സ്ഥലത്ത് വച്ച് മാനേജരുടെ മകളും സഹപ്രവർത്തകയുമായ യുവതി തന്റെ പിൻഭാഗത്ത് പതിവായി ശക്തിയായി തട്ടി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നുവെന്നാണ് മറ്റൊരു യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ യുവതി മാനേജരുടെ മകളായതിനാൽ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചിരുന്നില്ലെന്ന് യുവാവ് നിസ്സഹായതയോടെ പറയുന്നു. ബാറിൽ ജോലി ചെയ്യുന്ന കാലത്ത് ഒരു ഹെൻപാർട്ടിക്കിടെ താൻ സ്ത്രീകളിൽ നിന്നനുഭവിച്ച പീഡനങ്ങളെക്കുറിച്ച് മറ്റൊരു പുരുഷൻ റെഡിറ്റിലൂടെ പങ്ക് വച്ചിട്ടുണ്ട്. പാർട്ടിക്കിടെ താൻ ഗ്ലാസുകൾ ശേഖരിച്ച് കൊണ്ടിരിക്കെ ഒരു യുവതി ഓടി വന്ന് തന്റെ ട്രൗസറിന് മുകളിൽ അവളുടെ കൈവച്ച് അസഭ്യമായി പെരുമാറിയെന്നും ഇയാൾ വെളിപ്പെടുത്തുന്നു. കെട്ടിടത്തിൽ നിന്നും ഇറങ്ങിപ്പോകാൻ താൻ അവളോട് ആവശ്യപ്പെട്ടപ്പോൾ നിങ്ങളൊരു പുരുഷനാണോ എന്ന് ചോദിച്ച് ആ യുവതി ശബ്ദമുയർത്തിയെന്നും ഇയാൾ ഓർമിക്കുന്നു. തുടർന്ന് യുവതിയിൽ നിന്നും രക്ഷപ്പെടാനായി പൊലീസിന്റെ സഹായം തേടുകയായിരുന്നു ഇയാൾ.
മാസങ്ങൾക്ക് മുമ്പ് താൻ ന്യൂ ഓർലിയൻസിലെ ബാറിലിരിക്കുമ്പോൾ ഒരു വെയിറ്ററസ് യാദൃശ്ചികമായി തന്റെ പാന്റിന് മുകളിൽ കയറിപ്പിടിച്ചുവെന്നും താൻ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് ചോദിച്ചുവെന്നും റാസ്കോളിൻ 1കോവ് എന്ന യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. താൻ അന്ന് യുവതിയോട് മറുപടിയായി ചിരിച്ചുവെങ്കിലും ഇപ്പോഴും സംഭവം ഓർക്കുമ്പോൾ ഞെട്ടലുണ്ടാകുന്നുവെന്ന് ഈ യുവാവ് പറയുന്നു. ബാറിൽ വച്ച് ഒരു സ്ത്രീ തന്റെ തുടയിടുക്കുകളിൽ തട്ടിയിരുന്നുവെന്നും താൻ ഇത് നിരസിച്ചപ്പോൾ അവർ തന്നെ പിന്തുടർന്നിരുന്നുവെന്നുമാണ് മറ്റൊരു യുവാവ് റെഡിറ്റിലൂടെ വെളിപ്പെടുത്തുന്നത്.
18 വയസുള്ളപ്പോൾ തനിക്കൊരു പെൺകുട്ടിയുടെ നമ്പർ ബീച്ചിൽ നിന്ന് ലഭിച്ചുവെന്നും തുടർന്ന് അവൾക്ക് ടെക്സ്റ്റ് അയച്ച് ബന്ധം വളർന്നുവെന്നുമാണ് മറ്റൊരാൾ പറയുന്നത്. തുടർന്ന് കണ്ടുമുട്ടിയപ്പോൾ തങ്ങൾ ഒരുമിച്ച് കുറച്ച് നേരം നടന്നിരുന്നുവെന്നും സംഭാഷണത്തിനിടെ അവൾ തന്നെ ചുംബിച്ചിരുന്നുവെന്നും താൻ പിന്മാറിയപ്പോൾ അവൾ തന്നെ തൊഴിച്ച് തന്റെ കൈയിലുണ്ടായിരുന്ന പിയറിന്റെ ടാക്കിൾ ബോക്സ് നിലത്തിട്ടുവെന്നും ഒരു യുവാവ് പേടിയോടെ ഓർക്കുന്നു. ഇത്തരത്തിൽ സ്ത്രീകളാൽ പീഡിപ്പിക്കപ്പെട്ടതിന്റെ നിരവധി അനുഭവങ്ങളാണ് റെഡിറ്റിലൂടെ പുരുഷന്മാർ പങ്ക് വച്ചിരിക്കുന്നത്.